ഇയര്‍വാക്‌സ് കളയുമ്പോള്‍ അല്‍പം ശ്രദ്ധിക്കാം

ചെവിക്കായം സുരക്ഷിതമായ രീതിയിലൂടെ മാറ്റാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

ചെവിയിള്‍ സാധാരണയായി കുഴമ്പ് രൂപത്തില്‍ കാണപ്പെടുന്ന ഒന്നാണ് ഇയര്‍വാക്‌സ്. ഇത് നിങ്ങളുടെ ചെവിയെ ബാക്ടീരിയയില്‍ നിന്നും ചെവിക്ക് പുറത്തുനിന്നുമുണ്ടാവുന്ന പ്രശനങ്ങളില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെടുന്ന ഒരു ദ്രവ്യമാണ്.

കര്‍ണ്ണ സംരക്ഷണത്തിന് മുഖ്യ പങ്കു വഹിക്കുന്ന ഇത്തരം ഇയര്‍വാക്‌സ് ആവിശ്യത്തിലധികമായാല്‍ ചെവിക്ക് ധാരാളം ക്ലേശങ്ങള്‍ സൃഷ്ടിയ്ക്കും. സൃഷ്ടിക്കുന്നതാണ്. ഇയര്‍വാക്‌സ് നീക്കം ചെയ്യാനും , വൃത്തിയാക്കാനും വളരെ ലളിതമായ പ്രകൃതിദത്തമായ വഴികള്‍ ഉണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. ചെറിയ തോതില്‍ ചൂടാക്കിയ എണ്ണ മാത്രം ഉപയോഗിക്കുക. ചൂടുള്ള എണ്ണയോ ചൂടുള്ള മറ്റെന്തെങ്കിലുമോ ചെവിയില്‍ ഉപയോഗിക്കുന്നത് ചെവിക്കുള്ളിലെ ചര്‍മ്മത്തെയോ പാടയേയോ നശിപ്പിക്കുന്നതാണ്.

  2. ചെവി വൃത്തിയാക്കാനായി കോട്ടനും ഇയര്‍ ബട്‌സും വളരെ ശ്രദ്ധിച്ചുമാത്രം ഉപയോഗിക്കുക

  3. വളരെ മൃദുവായി ചെവി വൃത്തിയാക്കുക

  4. ചെവികഴുകാന്‍ തണുത്തവെള്ളം ഉപയോഗിക്കരുത്. ഇളം ചൂടുവെള്ളമോ നോര്‍മല്‍ വെള്ളമോ ഉപയോഗിക്കുക.

   വെളിച്ചെണ്ണ

   വെളിച്ചെണ്ണയില്‍ മീഡിയം ഫാറ്റി ആയിഡ് അടങ്ങിയിട്ടുണ്ട്. ഇത് സെബം ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചെവിയില്‍ കട്ടിയായി നില്‍ക്കുന്ന വാക്‌സിനെ നീക്കും ചെയ്യുന്നു. കൂടാതെ ഇതില്‍ ആന്റി മൈക്രോബീല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുള്ളതിനാല്‍ ചെവിയില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാവാതെ സംരക്ഷിക്കുകയും , ഇയര്‍ വാക്‌സ് ഉണ്ടാക്കുന്ന സൂഷ്മ ജീവികളെ കൊല്ലുകയും ചെയ്യുന്നു.

   ഉപയോഗിക്കേണ്ട വിധം

   അസ്വസ്ഥതയുള്ള ചെവിയില്‍ കുറച്ച് തുള്ളി വെളിച്ചെണ്ണ ഒഴിക്കുക. 10-15 മിനിറ്റ് ഇത് വെക്കുക. ശേഷം തല എതിര്‍ ദിശയിലേക്ക് ചെരിച്ച് വാക്‌സ് ഒലിച്ച് പോവാനുള്ള പാകത്തില്‍ വെക്കുക. അവസാനം ഒരു കോട്ടനോ ഇയര്‍ബഡ്‌സോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാവുന്നതാണ്.

   എള്ളെണ്ണ

   ഇയര്‍ വാക്‌സ് കളയാനും തടയാനുമുള്ള മറ്റൊരു മാര്‍ഗമാണ് എള്ളെണ്ണ. എള്ളെണ്ണ ഉപയോഗിച്ച് ഇയര്‍ വാക്‌സ് തടയുന്നതെങ്ങനെയെന്നു നോക്കാം.

   ഉപയോഗിക്കേണ്ട വിധം

   ഉറങ്ങുന്നതിന് മുന്‍പ് 3-4 തുള്ളി ഇളം ചൂടുള്ള എള്ളെണ്ണ ചെവിയില്‍ ഒഴിക്കുക. ചെറിയ കഷ്ണം കോട്ടന്‍ എടുത്ത് ചെവി രാത്രി മഴുവനോ അല്ലങ്കില്‍ 10 മിനിട്ട് നേരത്തേക്കോ അടച്ച് വെക്കാവുന്നതാണ്. ഇയര്‍ വാക്‌സ് ഓലിച്ചിറങ്ങുന്നതാണ്. രാവിലെ കോട്ടന്‍ ഉപയോഗിച്ച് തുടച്ചുകളയുക.

   ഉപ്പുവെള്ളം

   ഉപ്പുവെള്ളം ഉപയോഗിച്ച് വളരെ ലളിതമായി ഇയര്‍ വാക്‌സ് കളയാവുന്നതാണ്. ഉപ്പുവെള്ളം കട്ടിയായ ഇയര്‍വാക്‌സ് മൃദുവാക്കുന്നതിയുടെ ഇത് പെട്ടെന്ന് കളയാവുന്നതാണ്.

   ഉപയോഗിക്കേണ്ട വിധം

   അര കപ്പ് ഇളം ചൂടുവെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ ഗുണമേന്‍മയുള്ള ഉപ്പ് യോജിപ്പിക്കുക. നന്നായ് അലിയിപ്പിച്ച ശേഷം ഒരു കോട്ടന്‍ എടുത്ത് ഉപ്പ് ലായിനിയിന്‍ കുതിര്‍ത്ത്, തല ചെരിച്ച് വെച്ച് ശേഷം അസ്വസ്ഥതയുള്ള ചെവിയിലേക്ക് 2-4 തുള്ളി ഒഴിക്കുക.

   ഉപയോഗിക്കേണ്ട വിധം

   45 മിനിറ്റ് തല ഇങ്ങനെ ചെരിച്ച് തന്നെ വെയ്ക്കുക. ശേഷം തല എതിര്‍ ദിശയിലേക്ക് ചെരിച്ച് ഉപ്പുവെള്ളം ഒഴുകി പോവാനുള്ള പാകത്തില്‍ വെക്കുക. അവസാനം കോട്ടനോ ബഡ്‌സോ ഉപയോഗിച്ച് ചെവിയുടെ അകവും പുറവും വൃത്തിയാക്കുക.

   വെളുത്തുള്ളി ഓയില്‍

   വെളുത്തുള്ളിയില്‍ അലിസിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ചെവിയില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നത് തടയുകയും , ആന്റി മൈക്രോബീല്‍ ഗുണം ആന്റിന്‍ബയോട്ടിക്കുമായും പ്രവര്‍ത്തിക്കുന്നു.

   ഉപയോഗിക്കേണ്ട വിധം

   2 സ്പൂണ്‍ വെളിച്ചെണ്ണയിലോ കടുകെണ്ണയിലോ 12 വെളുത്തുള്ളി ചതച്ച ചേര്‍ക്കുക. ഇത് ചെറു തീയില്‍ 23 മിനിറ്റ് ചൂടാക്കുക. തണുത്ത ശേഷം വെളുത്തുള്ളി മാറ്റി ഈ ഓയില്‍ കുറച്ച് തുള്ളികള്‍ തല ചെരിച്ച് വെച്ച് ശേഷം അസ്വസ്ഥതയുള്ള ചെവിയിലേക്ക ഒഴിക്കുക. വാക്‌സ് മൃദുവാകാന്‍ 5-10 മിനിറ്റ് വെക്കുക .

   കടുക് എണ്ണ

   കടുകെണ്ണ ചെറുതായി ചൂടാക്കിയ ശേഷം . 3-4 തുള്ളി അസ്വസ്ഥതയുള്ള ചെവിയിലേക്ക ഒഴിക്കുക. 5-10 മിനിറ്റ് വെക്കുക. ഇങ്ങനെ ചെയ്യുന്നത് ഇയര്‍ വാക്‌സ് മൃദുവാകാന്‍ സഹായിക്കും. ശേഷം എണ്ണ പുറത്തേക്ക് വരാന്‍ തല ചരിച്ച് വയ്ക്കുക. കോട്ടന്‍ അല്ലങ്കില്‍ ബട്‌സ് ഉപയോഗിച്ച് ഓയിലും വാക്‌സും തുടച്ചെടുക്കാവുന്നതാണ്.

   ബേബി ഓയില്‍

   3-5 തുള്ളി ഗുണമേന്‍മയുള്ള ബേബി ഓയില്‍ അസ്വസ്ഥതയുള്ള ചെവിയിലേക്ക് ഒഴിക്കുക. ചെറിയ കഷ്ണം കോട്ടന്‍ എടുത്ത് ചെവിയുടെ കവാടത്തില്‍ വയ്ക്കുക. ഓയില്‍ പുറത്തേക്ക് ഒലിച്ചുവരാതിരിക്കാനാണിത്. 10-15 മിനിറ്റ് കഴിഞ്ഞ് കോട്ടന്‍ മാറ്റി ശേഷിക്കുന്ന ഓയില്‍ പുറത്തേക്ക് വരാനായി തല ചരിച്ച് വയ്ക്കുക. ശേഷം കോട്ടന്‍ അല്ലങ്കില്‍ ബട്‌സ് ഉപയോഗിച്ച് ഓയിലും വാക്‌സും തുടച്ചെടുക്കാവുന്നതാണ്.

   ഹൈഡ്രജന്‍ പെറോകസൈഡ്.

   ഹൈഡ്രജന്‍ പെറോകസൈഡ് നുരഞ്ഞു പൊങ്ങുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഇത് ഉപയോഗിച്ച് വാക്‌സ് എളുപ്പത്തില്‍ നീക്കാവുന്നതാണ്.

   ഉപയോഗിക്കേണ്ട വിധം

   3-4 തുള്ളി ഹൈഡ്രജന്‍ പെറോകസയിഡ് 2-3 തുള്ളി വെള്ളവുമായി യോജിപ്പിക്കുക. തല ചരിച്ച് വച്ച് അസ്വസ്ഥതയുള്ള ചെവിയിലേക്ക കുറച്ച് തുള്ളി മിശ്രിതം ഒഴിക്കുക. 4-5 മിനിറ്റ് കഴിഞ്ഞ് എതിര്‍ ദിശയിലേക്ക് തല ചരിച്ച് മിശ്രിതം ഒഴുക്കികളയുക.

   മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

   Story first published: Friday, November 18, 2016, 16:13 [IST]
   English summary

   Safe Home Remedies to Remove Earwax

   Safe Home Remedies to Remove Earwax! Prevent Earwax Buildup and Blockage.
   Please Wait while comments are loading...
   Subscribe Newsletter