ഉപ്പും കുരുമുളകും ചേര്‍ന്നാല്‍ ഏത് വേദനയും പോവും

Posted By:
Subscribe to Boldsky

പല്ല് വേദന വന്നാല്‍ പിന്നെ അതിനെ അത്ര പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ല. പല്ലുവേദന മാറ്റാന്‍ മരുന്നുകളും വേദനസംഹാരികളും മാറി മാറി പരീക്ഷിക്കുമ്പോള്‍ അത് എത്രത്തോളം ഫലപ്രദമാകും എന്നത് തന്നെയാണ് സംശയം. പലപ്പോഴും ഇത്തരം മരുന്നുകള്‍ കഴിയ്ക്കുന്നത് പാര്‍ശ്വഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. തേന്‍ കറുവപ്പട്ട മിക്‌സ്, 4 മിനിട്ട് വ്യായാമം

എന്നാല്‍ എത്ര കൊടിയ പല്ലു വേദനയേയും ഇല്ലാതാക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം. മിനിട്ടുകള്‍ കൊണ്ട് ഇത് പല്ലുവേദനയെ കുറയ്ക്കും എന്നതാണ് സത്യം. എന്തൊക്കെയാണ് ആ പൊടിക്കൈകള്‍ എന്ന് നോക്കാം.

ഉപ്പും കുരുമുളകും

ഉപ്പും കുരുമുളകും പേസ്റ്റ് രൂപത്തിലാക്കി അത് പല്ലിനു മുകളില്‍ വെയ്ക്കുക. ഇത്തരത്തില്‍ സ്ഥിരമായി കുറച്ച് ദിവസം ചെയ്താല്‍ പല്ലുവേദന പിന്നെ ജീവിതത്തില്‍ ശല്യം ചെയ്യില്ല.

ഗ്രാമ്പൂ

ഗ്രാമ്പൂ പല്ലിനടിയില്‍ കടിച്ചു പിടിയ്ക്കുന്നത് പല്ല് വേദനയെ ലഘൂകരിയ്ക്കുന്നു. ഇതിന് കഴിയാത്തവര്‍ ഗ്രാമ്പൂ പൊടിയാക്കി ഒലീവ് എണ്ണയില്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി പല്ലിനു മുകളില്‍ വെയ്ക്കുക. കിടക്കയിലെ പുരുഷപരാജയത്തിനു പിന്നിലെ ഒരേ കാരണം

ഉപ്പുവെള്ളം കവിള്‍ കൊള്ളുക

ഉപ്പുവെള്ളം നമ്മുടെ എല്ലാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും പ്രതിരോധിയ്ക്കുന്നു. ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നത് പല്ലുവേദനയെ ഇല്ലാതാക്കും.

ചെറുചൂടുവെള്ളം

ചെറുചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നതും ഇത്തരത്തില്‍ പല്ലുവേദനയെ പ്രതിരോധിയ്ക്കുന്നു. മാത്രമല്ല ചൂടു കൂടിയ വസ്തുക്കള്‍ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുക.

പഴുത്ത പ്ലാവില

പഴുത്ത പ്ലാവില കൊണ്ട് പല്ല് തേയ്ക്കുന്നത് പല്ലുവേദനയെ ലഘൂകരിക്കും. പണ്ടുള്ളവര്‍ക്ക് ദന്തസംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്തതിന്റെ രഹസ്യം ഇപ്പോള്‍ മനസ്സിലായില്ലേ.

പേരയ്ക്കയുടെ ഇല

പേരയ്ക്കയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതും പല്ലുവേദനയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്ന പ്രതിവിധിയാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Remedies That Will Give You Instant Relief From Tooth Aches

Cavities hurt like hell and immediate relief can save you from horrendous pain. so here are a few tips to manage pain on your own.
Please Wait while comments are loading...
Subscribe Newsletter