For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപി കുറയ്‌ക്കാന്‍ മരുന്നു വേണ്ടാ....

|

ബിപി അഥവാ രക്തസമ്മര്‍ദം സാധാരണ ആരോഗ്യപ്രശ്‌നമാണ്‌. 80-120 എന്നതാണ്‌ സാധാരണ ബിപി നിരക്ക്‌. പ്രായം കൂടുന്നതിനനുസരിച്ച്‌ അല്‍പമേറിയാലും പ്രശ്‌നം പറയാനില്ല. എന്നാല്‍ അതിരു വിട്ട ബിപി ആരോഗ്യത്തിനു ദോഷകരം തന്നെയാണ്‌.

ബിപി കുറയ്‌ക്കാന്‍ എപ്പോഴും കൃത്രിമമരുന്നുകളെ ആശ്രയിക്കണമെന്നില്ല. ചില നാട്ടുവൈദ്യങ്ങളുണ്ട്‌. തികച്ചും പ്രകൃതിദത്ത വഴികള്‍. ഇവയെന്തെല്ലാമെന്നു നോക്കൂ,

ചെറിയ ഉള്ളി, വെളുത്തുള്ളി

ചെറിയ ഉള്ളി, വെളുത്തുള്ളി

ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദം കുറയ്ക്കും.

മുരിങ്ങയില

മുരിങ്ങയില

മുരിങ്ങയില ബിപി കുറയ്ക്കും. ഇത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

നെല്ലിക്കാജ്യൂസില്‍

നെല്ലിക്കാജ്യൂസില്‍

നെല്ലിക്കാജ്യൂസില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് കഴിയ്ക്കുന്നത് ബിപി കുറയ്ക്കും.

വെളുത്തുള്ളിയില്‍ തേനൊഴിച്ച്

വെളുത്തുള്ളിയില്‍ തേനൊഴിച്ച്

വെളുത്തുള്ളിയില്‍ തേനൊഴിച്ച് അല്‍പദിവസം വയ്ക്കുക. പിന്നീട് ഈ വെളുത്തുള്ളിയും തേനും ചേര്‍ത്ത് ദിവസവും കഴിയ്ക്കാം.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പില, കൂവളത്തിന്റെ ഇല എന്നിവ ദിവസവും വെറുംവയറ്റില്‍ ചവച്ചു കഴിയ്ക്കുന്നത് നല്ലതാണ്.

കായം

കായം

ചുക്കു കഷായത്തില്‍ അല്‍പം കായം വറുത്തുപൊടിച്ചു ചേര്‍ത്ത് കഴിയ്ക്കുന്നതും ബിപി കുറയ്ക്കും.

തഴുതാമ, മുക്കുറ്റി, ചെറൂള

തഴുതാമ, മുക്കുറ്റി, ചെറൂള

തഴുതാമ, മുക്കുറ്റി, ചെറൂള തുടങ്ങിയ സസ്യങ്ങളുടെ നീര് ബിപി കുറയ്ക്കും. ഇവയുടെ നീരെടുത്തു കുടിക്കുക.

ഉലുവ, ജീരകം

ഉലുവ, ജീരകം

ഉലുവ, ജീരകം എന്നിവ വറുത്ത് ഇതില്‍ വെള്ളമൊഴിച്ച് ഈ വെള്ളം കുടിയ്ക്കാം.

കുമ്പളങ്ങാനീരില്‍ തേന്‍

കുമ്പളങ്ങാനീരില്‍ തേന്‍

കുമ്പളങ്ങാനീരില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ബിപി കുറയാന്‍ സഹായിക്കും.

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ

തണ്ണിമത്തങ്ങ കുരു ബിപി കുറയ്ക്കും. ഈ കുരു ഉണക്കിപ്പൊടിച്ച് ദിവസവും വെള്ളത്തില്‍ ചേര്‍ത്തോ അല്ലാതെയോ കഴിയ്ക്കുക.

Read more about: blood pressure
English summary

Reduce Blood Pressure Without Medicines

Here are some of the methods to reduce blood pressure without medicines. Read more to know about,
Story first published: Sunday, May 22, 2016, 11:31 [IST]
X
Desktop Bottom Promotion