ഉള്ളി പച്ചയ്ക്ക് കഴിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക

Posted By:
Subscribe to Boldsky

ഉള്ളി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെറ്റി ചുളിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ എണ്ണിയാലും പറഞ്ഞാലും തീരാത്തതാണ്. പാചകം ചെയ്താണ് ഉള്ളി പലപ്പോഴും ഉപയോഗിക്കുന്നത്. പൊക്കിളിന്റെ സൗന്ദര്യം ശ്രദ്ധിക്കാറുണ്ടോ?

പക്ഷേ പാചകം ചെയ്ത് ഉപയോഗിച്ചാല്‍ ഉള്ളിയിലെ ഗുണങ്ങള്‍ ഇല്ലാതാവും. എന്നാല്‍ പച്ചയ്ക്ക് ഉപയോഗിക്കുമ്പോള്‍ ഉള്ളിയിലെ ഗുണങ്ങളൊന്നും നഷ്ടപ്പെടുകയും ഇല്ല.

ക്യാന്‍സര്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം ഇല്ലാതാക്കാന്‍ ഉള്ളിയ്ക്ക് കഴിയും. ഇതല്ലാതെ എന്തൊക്കെ ആരോഗ്യഗുണങ്ങള്‍ ഉള്ളിയില്‍ ഉണ്ട് എന്ന് നോക്കാം.  സ്തനങ്ങളിലെ ഈ മാറ്റങ്ങള്‍ അവഗണിയ്ക്കരുത്

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും

ജീവിതശൈലിയില്‍ ദിവസവും വരുന്ന മാറ്റങ്ങള്‍ അനുസരിച്ച് ക്യാന്‍സര്‍ എന്ന വില്ലന്‍ നമ്മുടെ ജീവിതത്തെ പിടികീടിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ ഉള്ളിയില്‍ ധാരാളം സള്‍ഫര്‍ ഉള്ളതിനാല്‍ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ ഉള്ളിയ്ക്ക് കഴിയും.

യൂറിനറി ഇന്‍ഫെക്ഷന്‍

യൂറിനറി ഇന്‍ഫെക്ഷനെ ഇല്ലാതാക്കാന്‍ ഉള്ളിയ്ക്ക് കഴിയും. ഉള്ളിയിലെ പല വിറ്റാമിനുകളും യൂറിനറി ഇന്‍ഫെക്ഷനെതിരെ പൊരുതും.

പ്രമേഹത്തെ നിയന്ത്രിക്കും

പ്രമേഹത്തെ നിയന്ത്രിക്കാന്‍ പലപ്പോഴും മരുന്നുകള്‍ക്ക് പകരം ഉള്ളി ഉപയോഗിച്ച് നോക്കൂ. ഇത് ഇരട്ടി ഫലം നല്‍കും. ഇന്‍സുലിന്റെ നിര്‍മ്മാണം ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ ഉള്ളി സഹായിക്കുന്നു.

മലബന്ധത്തെ ചെറുക്കുന്നു

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് സ്ഥിരമാണ്. ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ദഹനം സുഗമമായി നടക്കാനും ഉള്ളി ഉപയോഗിക്കാം.

തൊണ്ടവേദന പരിഹരിയ്ക്കാം

തൊണ്ട വേദന എപ്പോള്‍ വരുമെന്ന് പറയാന്‍ കഴിയില്ല. തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങളെ നേരിടാനും ഉത്തമപരിഹാരമാണ് ഉള്ളി.

മൂക്കില്‍ നിന്നും രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വരുന്നതും ഇത്തരത്തില്‍ പ്രധാന പ്രശ്‌നമാണ്. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ഉള്ളി മണക്കുന്നത് സഹായകമാകും.

ഹൃദയത്തെ രക്ഷിക്കാന്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഓരോ ദിവസവും കൂടിക്കൊണ്ട് വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇല്ലാതാക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കാം

കൊളസ്‌ട്രോള്‍ സംബന്ധമായ പ്രശ്‌നങ്ങളും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഉള്ളി സ്ഥിരമായി കഴിയ്ക്കാം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

red onion might stink but it kills cancer cells and even helps heart

Red Onion Might Stink, But It Kills Cancer Cells And Even Helps Your Heart Work Better.
Please Wait while comments are loading...
Subscribe Newsletter