പുരുഷന് വൈകി വരുന്ന ഓര്‍ഗാസം, കാരണം...

പുരുഷനില്‍ ഓര്‍ഗാസം വൈകുന്നതിന്റെ ചില കാരണങ്ങള്‍

Posted By:
Subscribe to Boldsky

പുരുഷന്മാര്‍ക്കും ഓര്‍ഗാസമുണ്ടാകുന്നതാണ് രതിസുഖം പൂര്‍ണമാക്കുന്നതെന്നു പറയാം. സാധാരണ ഗതിയില്‍ ഈ പദം സ്ത്രീകള്‍ക്കായാണ് ഉപയോഗിയ്ക്കുകയെങ്കിലും.

സെക്‌സിലേര്‍പ്പെടുമ്പോള്‍ ചില പുരുഷന്മാര്‍ക്ക് വൈകി മാത്രമേ ഓര്‍ഗാസം സംഭവിയ്ക്കാറുള്ളൂ. ഇതിനു പുറകില്‍ കാരണങ്ങളും പലതുണ്ട്.

ലൈംഗികശേഷിസംബന്ധമായ പ്രശ്‌നങ്ങളല്ല, ഒരിക്കലും പുരുഷന്മാരില്‍ ഇതിനുള്ള കാരണമാകുന്നത്, നേരെ മറിച്ച് ആരോഗ്യപരമായ മറ്റു ചില കാര്യങ്ങളും സൈക്കോളജിക്കല്‍ കാരണങ്ങളുമാണ്. ഇവയെക്കുറിച്ചറിയൂ,

പുരുഷന് വൈകി വരുന്ന ഓര്‍ഗാസം, കാരണം...

ജന്മനാ പുരുഷലൈംഗികാവയവത്തിലുണ്ടാകുന്ന ചില വൈകല്യങ്ങള്‍ ഇതിനു കാരണമാകാറുണ്ട്. ലിംഗത്തിന്റെ വളവ്, വൃഷണങ്ങള്‍ ശരിയായ രീതിയില്‍ താഴേയ്ക്കിറങ്ങാത്തത്, സ്ഥാനം തെറ്റിയുള്ള മൂത്രദ്വാരം എന്നിവയാണ് കാരണങ്ങള്‍.

പുരുഷന് വൈകി വരുന്ന ഓര്‍ഗാസം, കാരണം...

പ്രോസ്‌റ്റേറ്റ്, യൂറീറ്റല്‍ ഏരിയകളിലുണ്ടാകുന്ന അണുബാധകള്‍, സ്‌പൈനല്‍, പെല്‍വിക് ഏരിയകളില്‍ അപകങ്ങളാലുണ്ടാകുന്ന മുറിവുകള്‍ എന്നിവയും പുരുഷനില്‍ വൈകി വരുന്ന ഓര്‍ഗാസത്തിന് കാരണമാകാറുണ്ട്.

പുരുഷന് വൈകി വരുന്ന ഓര്‍ഗാസം, കാരണം...

പ്രോസ്‌റ്റേറ്റിലുണ്ടായ ശസ്ത്രക്രിയ, ഏതെങ്കിലും കാരണവശാല്‍ പ്രോസ്‌റ്റേറ്റ് നീക്കം ചെയ്യേണ്ടി വന്നത് എന്നിവയും ഒരു കാരണമാണ്. ഇവ നല്‍കുന്ന സൈക്കോളജിക്കല്‍ ഇഫക്ടായിരിയ്ക്കും ചിലപ്പോള്‍ കാരണം.ക്യാന്‍സര്‍ തടയും ആ മഞ്ഞള്‍ രഹസ്യം വെളിപ്പെടുന്നു

 

 

പുരുഷന് വൈകി വരുന്ന ഓര്‍ഗാസം, കാരണം...

പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ കുറവ്, ഹൈപ്പോതൈറോയ്ഡ് എന്നിവയും പുരുഷനിലെ ഓര്‍ഗാസം വൈകിപ്പിയ്ക്കുന്ന ഒരു ഘടകമാണ്.

 

പുരുഷന് വൈകി വരുന്ന ഓര്‍ഗാസം, കാരണം...

ഡിപ്രഷനുള്ള മരുന്നുകള്‍ ഉപയോഗിയ്ക്കുന്നത് പല പുരുഷന്മാരിലും രതിസുഖം വൈകിപ്പിയ്ക്കുന്നതിനുള്ള കാരണമാകാറുണ്ട്.

പുരുഷന് വൈകി വരുന്ന ഓര്‍ഗാസം, കാരണം...


സ്‌ട്രെസ്, ടെന്‍ഷന്‍, ഉത്കണ്ഠ എന്നിവയെല്ലാം പുരുഷന്മാരിലെ ഓര്‍ഗാസം വൈകിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇവയെല്ലാം സെക്‌സ് ഹോര്‍മോണുകളെ ബാധിയ്ക്കുന്നു.

പുരുഷന് വൈകി വരുന്ന ഓര്‍ഗാസം, കാരണം...

ചിലരില്‍ സൈക്കോളജിക്കല്‍ പ്രശ്‌നങ്ങള്‍, അതായത് ചെയ്യുന്നത് തെറ്റാണ്, സെക്‌സ് തെറ്റാണ് എന്ന ചിന്താഗതിയുണ്ടാകുന്നത് സാധാരണം. പ്രത്യേകിച്ചു മതസംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധയേറെയെങ്കില്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈകിവരുന്ന ഓര്‍ഗാസം സാധാരണയാണ്. സ്ത്രീ ശരീരത്തിലെ ജി സ്‌പോട്ട് രഹസ്യങ്ങള്‍

പുരുഷന് വൈകി വരുന്ന ഓര്‍ഗാസം, കാരണം...

പങ്കാളിയുമായുള്ള ബന്ധം നല്ല രീതിയിലല്ലെങ്കില്‍ ഇത് സെക്‌സ് താല്‍പര്യം നശിപ്പിയ്ക്കുക മാത്രമല്ല, പുരുഷനിലെ വൈകി സംഭവിയ്ക്കുന്ന ഓര്‍ഗാസത്തിനുള്ള കാരണം കൂടിയാണ്.

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Monday, November 7, 2016, 14:32 [IST]
English summary

Reasons For Delayed Orgasm In Men

Here are some of the reasons for delayed orgasm for men, read more to know about,
Please Wait while comments are loading...
Subscribe Newsletter