കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മത്തന്‍കുരു?

ആരോഗ്യ കാര്യത്തില്‍ മത്തന്‍കുരു എങ്ങനെയൊക്കെ സഹായിക്കും എന്ന് നോക്കാം.

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ ഇന്നത്തെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ജീവിത രീതിയിലെ പല വിധത്തിലുള്ള മാറ്റങ്ങളും ഇത്തരത്തില്‍ പല രോഗങ്ങളേയും നിങ്ങള്‍ക്ക് കൊണ്ട് തരും. എന്നാല്‍ പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ അപകടകരമായ അവസ്ഥയിലേക്ക് എത്തുമ്പോഴാണ് പലരും ശ്രദ്ധിയ്ക്കുക. ഇന്ത്യന്‍ ഈന്തപ്പഴത്തിന്റെ അത്ഭുതരഹസ്യം

മത്തന്‍ നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായിട്ട് കാലം കുറേ ആയി. മത്തന്‍ കുരു എന്തൊക്കെ അത്ഭുതങ്ങളാണ് നമ്മുടെ ശരീരത്തില്‍ കാണിയ്ക്കുന്നത് എന്ന് നോക്കാം. കൊളസ്‌ട്രോളിനെ വരെ കുറച്ച് ആരോഗ്യം നിലനിര്‍ത്താന്‍ മത്തന്‍ കുരുവിന് കഴിയുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഇതില്‍ വലിയ തോതില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൃത്യമാക്കുന്നതിനും ഇത് കാരണമാകുന്നു. രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച് പെട്ടെന്നുണ്ടാകുന്ന കാര്‍ഡിയാക് അറസ്റ്റ് ഇല്ലാതാക്കാന്‍ മത്തന്‍ കുരു ബെസ്റ്റാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി നല്‍കുന്ന സിങ്ക് ധാരാളം മത്തനില്‍ അടങ്ങിയിട്ടുണ്ട്. മത്തിനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മത്തന്‍ കുരുവിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ മത്തന്‍കുരുവിന്റെ ഉപയോഗം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇത് ആരോഗ്യത്തിന് അത്രയേറെ ഗുണം നല്‍കുന്നതാണ്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലെ പുരുഷന്‍മാരെ ഗുരുതരമായി ബാധിയ്ക്കുന്ന പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് മത്തന്‍ കുരു.

പ്രമേഹ സാധ്യത കുറയ്ക്കുന്നു

ഇന്നത്തെ കാലത്ത് പ്രമേഹമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ മത്തന്‍ കുരു ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് പ്രമേഹ സാധ്യത ഇല്ലാതാക്കുന്നു.

ആര്‍ത്തവവിരാമ പ്രശ്‌നങ്ങള്‍

ആര്‍ത്തവ വിരാമ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും മത്തന്‍ കുരുവിന് കഴിയും. മത്തന്‍ കുരു ദിവസവും കഴിയ്ക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

കരളിന്റെ ആരോഗ്യം

ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കും പലപ്പോഴും ഇന്നത്തെ ജീവിതരീതിയില്‍. അതുകൊണ്ട് തന്നെ ലിവര്‍ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ മത്തന്‍ കുരു ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Pumpkin Seeds Remove Lipids and Cholesterol in blood

Pumpkin seeds contain a wide variety of nutrients ranging from magnesium and manganese to copper, protein, and zinc.
Please Wait while comments are loading...
Subscribe Newsletter