For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയറിനെ മെരുക്കാന്‍ ഈ ശരീരഭാഗങ്ങളില്‍ അമര്‍ത്തുക

|

അമിതവണ്ണവും കുടവയറുമാണ് പലപ്പോഴും നമ്മുടെയെല്ലാം ഉറക്കം കളയുന്നത്. അതുകൊണ്ട് തന്നെ തടി കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യും നമ്മള്‍. എന്നാല്‍ ഇതിന്റെയെല്ലാം പാര്‍ശ്വഫലങ്ങള്‍ വളരെ കൂടുതലായിരിക്കും. പക്ഷേ ഇനി യാതൊരു വിധത്തിലുള്ള ഡയറ്റും വ്യായാമവും ഒന്നുമില്ലാതെ തന്നെ നമുക്ക് ഈ പ്രശ്‌നത്തെ ഫലപ്രദമായി നേരിടാം.

ശരീരത്തിലെ മുഴുവന്‍ അവയവങ്ങളും ഭാഗങ്ങളും കൈപ്പത്തിലിയിലേയോ കാല്‍പ്പാദത്തിലേയോ ചില പ്രത്യേക പോയിന്റുകളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ശരീരത്തിലെ ഈ പ്രത്യേക പോയിന്റുകള്‍ മനസ്സിലാക്കിയാല്‍ നമുക്ക് തന്നെ ചികിത്സ നടത്താവുന്നതാണ്. പൊക്കിളിന്റെ ആകൃതി പറയും നിങ്ങളുടെ ആരോഗ്യം

അക്യുപ്രഷര്‍ എന്ന ചികിത്സാ രീതിയാണ് ഇവിടെ ഫലപ്രദമാകുന്നത്. പാര്‍ശ്വഫലങ്ങളില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. നമ്മുടെ പെരുവിരല്‍ കൊണ്ട് തന്നെ അക്യുപ്രഷര്‍ ചെയ്ത് ഇത്തരം അനാവശ്യ തടിയേയും കൊഴുപ്പിനേയും ഇല്ലാതാക്കാം. ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങളിലാണ് ഇത്തരം അക്യുപ്രഷര്‍ പോയിന്റുകള്‍ എന്നു നോക്കാം.

 ചെവിയിലെ പ്രഷര്‍ പോയിന്റ്

ചെവിയിലെ പ്രഷര്‍ പോയിന്റ്

അത്ഭുതപ്പെടാനില്ല, നമ്മുടെ വിശപ്പിന്റെ പ്രധാന കേന്ദ്രം ചെവിയാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമതാണ്. അതുകൊണ്ട് ചെവിയുടെ ഈ പോയിന്റില്‍ വിരല്‍ വെച്ച് താഴേക്കും മുകളിലേക്കും ചെറിയ രീതിയില്‍ അമര്‍ത്തുക. ഇത് ദിവസവും അഞ്ച് പ്രാവശ്യം ചെയ്ത് നോക്കുക.

വയറിനു മുകളില്‍

വയറിനു മുകളില്‍

മണിക്കൂറുകളോളം ജിമ്മില്‍ ചിലവഴിക്കുന്നവര്‍ക്ക് മനസ്സിലാകും തടി കുറയ്ക്കുന്ന കാര്യത്തില്‍ വയറിന്റെ പങ്ക്. വയറിനു മുകളില്‍ വാരിയെല്ലുകള്‍ക്ക് ഇടയിലായി ഉള്ള പോയിന്റില്‍ വിരല് കൊണ്ട് അഞ്ച് മിനിട്ട് അമര്‍ത്തുക. ദിവസവും മൂന്ന് പ്രാവശ്യമെങ്കിലും ഇത്തരത്തില്‍ ചെയയ്ുക. ഇത് ദഹനസംബന്ധമായ പ്രശ്‌നത്തെ ഇല്ലാതാക്കുകയും അതോടൊപ്പം വയറ്റിലെ കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു.

 അടിവയറിലെ പോയിന്റ്

അടിവയറിലെ പോയിന്റ്

പൊക്കിളിനു താഴെയായാണ് ഈ പോയിന്റെ ഉള്ളത്. കൃത്യമായി പറഞ്ഞാല്‍ പൊക്കിളിന് മൂന്ന്‌സെന്റിമീറ്റര്‍ താഴെ. ശരീരത്തിന് ബലവും കരുത്തും നല്‍കുന്നത് ഇവിടെ നിന്നാണ് എന്നതാണ് സത്യം. ഇവിടെ താഴേയ്ക്കും മുകളിലേക്കുമായി മൂന്ന് പ്രാവശ്യം രണ്ട് നേരം അമര്‍ത്തുക.

 കൈമുട്ടിലെ പോയിന്റ്

കൈമുട്ടിലെ പോയിന്റ്

കൈമുട്ടിലെ ഈ പോയിന്റില്‍ അമര്‍ത്തിയാല്‍ ശരീരത്തിലെ അനാവശ്യമായിട്ടുള്ള കൊഴുപ്പും ഈര്‍പ്പവും അമിത ചൂടും ഇല്ലാതാകും എന്നതാണ് സത്യം. ജോലിയില്‍ നിന്ന് എടുക്കുന്ന ഇടവേളകളിലും കൈമുട്ടിലെ ഈ പോയിന്റില്‍ അമര്‍ത്തി ശരീരഭാരം കുറയക്കാം.

 കാല്‍മുട്ടിലെ പോയിന്റ്

കാല്‍മുട്ടിലെ പോയിന്റ്

കാല്‍മുട്ട് ശരീരത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഭാഗമാണ്. കാല്‍മുട്ടിലെ ചിരട്ടയുടെ രണ്ട് ഇഞ്ച് താഴെയായി വട്ടത്തില്‍ പെരുവിരല്‍ കൊണ്ട് അമര്‍ത്തുക. ഒരു മിനിട്ടെങ്കിലും തുടര്‍ച്ചയായി അമര്‍ത്തുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ചൂടാക്കി ഇല്ലാതാക്കാന്‍ ഇതിന് കഴിയും.

 ഞെരിയാണിയ്ക്ക് മുകളിലായി

ഞെരിയാണിയ്ക്ക് മുകളിലായി

ദഹനത്തെ നിയന്ത്രിക്കുന്നതില്‍ ഞെരിയാണിയ്ക്ക് വരെ സ്ഥാനമുണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ സത്യമതാണ്. ഞെരിയാണിയില്‍ നിന്നും രണ്ട് ഇഞ്ച് മുകളിലായി വട്ടത്തില്‍ അമര്‍ത്തുക. രണ്ട് മിനിട്ട് തുടര്‍ച്ചയായി അമര്‍ത്തിയാല്‍ ഫലം കാണും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മറ്റ് ഗുണങ്ങള്‍

മറ്റ് ഗുണങ്ങള്‍

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മനസ്സിന് സ്വസ്ഥത നല്‍കുന്നതിനും ഈ ചികിത്സാരീതി സഹായിക്കുന്നു.

 കൊഴുപ്പ് കുറയ്ക്കാന്‍

കൊഴുപ്പ് കുറയ്ക്കാന്‍

ഒരു രാത്രി കൊണ്ട് ഈ ചികിത്സ നിങ്ങള്‍ക്ക് ഗുണം നല്‍കില്ല. എന്നാല്‍ തുടര്‍ച്ചയായി ഒരു മാസമെങ്കിലും തുടര്‍ന്നാല്‍ തടിയും വയറു കുറയുകയും ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുകയും ചെയ്യും.

 മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്നു

മെറ്റബോളിസം ഉയര്‍ത്തുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഈ അക്യുപ്രഷര്‍ ചികിത്സ. ആന്തരിക ശാരീരികാരോഗ്യത്തേയും ഇതിലൂടെ മെച്ചപ്പെടുത്താം.

ഒരു മാസത്തിനു ശേഷം ശരീരഭാരം

ഒരു മാസത്തിനു ശേഷം ശരീരഭാരം

അക്യുപ്രഷര്‍ ചെയ്യുന്നതിനു മുന്‍പ് നിങ്ങള്‍ ഭാരം പരിശോധിയ്ക്കുക. ഒരു മാസത്തിനു ശേഷവും നിങ്ങള്‍ക്ക് ശരീരഭാരം പരിശോധിച്ച് നോക്കാവുന്നതാണ്.

English summary

Pressing these 6 'Acupressure Points' can help you lose weight

Time and again, Acupressure has come to the aid for treating difficulties, like, migraine, back pain, abdominal pains, etc. It as an alternative medicine technique on similar principles to acupuncture; instead of needles, external physical pressure is applied.
Story first published: Monday, May 30, 2016, 11:28 [IST]
X
Desktop Bottom Promotion