ഒരു കഷ്ണം ഉള്ളി പല്ലിനിടയില്‍ വെയ്ക്കൂ...

ഒരു കഷ്ണം ഉള്ളി പല്ലിനിടയില്‍ വെച്ചാല്‍ എന്ത് മാറ്റം സംഭവിയ്ക്കും.

Posted By:
Subscribe to Boldsky

പല്ലിന്റെ ആരോഗ്യം എന്ന് പറഞ്ഞാല്‍ നല്ല വെളുത്ത് തിളങ്ങുന്ന പല്ലുകളല്ല. പലപ്പോഴും അല്‍പം മഞ്ഞ നിറത്തോട് കൂടിയ പല്ലുകളായിരിക്കും ആരോഗ്യമുള്ള പല്ലിന്റെ ലക്ഷണം. എന്നാല്‍ പല്ലിനേയും പലപ്പോഴും പ്രതിസന്ധിയിലാക്കുന്ന വിവിധ തരത്തിലുള്ള അവസ്ഥകള്‍ ഉണ്ട്. അവയില്‍ പ്രധാനമാണ് പല്ല് വേദന.

പല്ല് വേദനയില്‍ നിന്ന് വേഗം തന്നെ ആശ്വാസം ലഭിയ്ക്കാന്‍ ചില സൂത്രപ്പണികള്‍ ഉണ്ട്. ഉള്ളി ഇത്തരത്തില്‍ ഒന്നാണ്. ഉള്ളി കൂടാതെ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് പല്ല് വേദനയില്‍ നിന്ന് സംരക്ഷിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ? ചെറിയഉള്ളിനിസ്സാരനല്ല, ആയുര്‍വ്വേദത്തില്‍ കേമന്‍

ചുമയ്ക്കുള്ള മരുന്ന്

ചുമയ്ക്കുള്ള മരുന്ന് പല്ല് വേദനയ്‌ക്കോ? എന്നാല്‍ അത്ഭുതം കൊള്ളണ്ട. കാരണം ചുമയ്ക്കുള്ള മരുന്ന് ഒന്ന് രണ്ട് തുള്ളി പല്ലില്‍ ഒഴിച്ച് നോക്കൂ അല്‍പ സമയം കൊണ്ട് തന്നെ പല്ല് വേദന ഇല്ലാതാവുന്നു.

വിക്‌സ്

വിക്‌സ് ജലദോഷത്തിനും തലവേനയ്ക്കും ഉപയോഗിക്കുന്നതാണ് എന്ന് കരുതിയോ? ഇതിനുപയോഗിക്കാമെങ്കിലും പല്ല് വേദനയ്ക്ക് ഫലപ്രദമായ ഒറ്റമൂലിയാണ് വിക്‌സ്. അല്‍പം വിക്‌സ് എടുത്ത് കവിളിന് പുറത്ത് തേച്ച് കിടക്കുക. തലയിണയ്ക്ക് മുകളില്‍ ഒരു പേപ്പര്‍ വെച്ച് കിടക്കുക. അല്‍പസമയം കൊണ്ട് തന്നെ പല്ല് വേദന പോകും എന്ന കാര്യത്തില്‍ സംശയമില്ല.

വെള്ളരിയ്ക്ക

വെള്ളരിയ്ക്കയാണ് മറ്റൊരു പരിഹാരം. വെള്ളരിയ്ക്ക നീര് പഞ്ഞിയില്‍ മുക്കി അതില്‍ അല്‍പം ആല്‍ക്കഹോള്‍ കൂടി മിക്‌സ് ചെയ്ത് അത് പല്ലിനടിയില്‍ വെച്ച് നോക്കൂ. ഇത് ഉടന്‍ തന്നെ പല്ല് വേദനയെ ഇല്ലാതാക്കുന്നു.

ഉള്ളി

ഉള്ളി എടുത്ത് ചെറുതായി മുറിച്ച് അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം. ഇത് പല്ല് വേദനയെ തുരത്തുന്നു.

ടീ ബാഗ്

ടീ ബാഗ് അല്‍പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ മതി. ഇത് പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കുന്നു. വേദനയ്ക്കും ആശ്വാസം ലഭിയ്ക്കുന്നു.

ഗ്രാമ്പൂ ഓയില്‍

ഗ്രാമ്പൂ ഓയിലാണ് മറ്റൊരു പരിഹാരം. ഗ്രാമ്പൂ ഓയില്‍പല്ല് വേദനയ്ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം നല്‍കുന്നതാണ്. അഞ്ച് മിനിട്ടിനുള്ളില്‍ പരിഹാരം വേണമെങ്കില്‍ ഗ്രാമ്പൂ ഓയില്‍ ഉത്തമമാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Place An Onion Slice On Your Teeth When You Remove it

We will present you some home remedies you can try the next time you experience a toothache.
Please Wait while comments are loading...
Subscribe Newsletter