For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരണവാതില്‍ തുറക്കും കരള്‍ ക്യാന്‍സര്‍, ലക്ഷണമറിയാം

കരളിലെ ക്യാന്‍സറിനെ വേഗം തിരിച്ചറിയാം. ഈ ലക്ഷണങ്ങളിലൂടെ.

|

കരള്‍ ക്യാന്‍സര്‍ ഇന്ന് ലോകത്തിലെ ഏറ്റവും അപകടകാരിയായ രോഗമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പെട്ടെന്ന് കണ്ടു പിടിയ്ക്കാനാവില്ല എന്നതാണ് ഇതിനെ അപകടകരമാക്കി മാറ്റുന്നത്. എന്നാല്‍ ചില ലക്ഷണങ്ങള്‍ ഇതിനു മുന്നോടിയായി ശരീരം കാണിച്ച് തരും. പലപ്പോഴും ഇത്തരം ലക്ഷണങ്ങളാണ് കരള്‍ ക്യാന്‍സര്‍ നമ്മുടെ മരണത്തിനു കാരണമാകുമോ എന്ന് തീരുമാനിയ്ക്കുന്നത്.

കരള്‍ ക്യാന്‍സര്‍ ഗുരുതരമാണ് എന്നതിന്റെ ചില ലക്ഷണങ്ങള്‍ നമുക്ക് നോക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കണം എന്നതാമ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അവ എന്തൊക്കെ എന്ന് നോക്കാം. പുളിച്ച് തികട്ടലിന്റെ ആരുമറിയാത്ത ദോഷവശങ്ങള്‍

 പനി

പനി

പനി അത്ര അസാധാരണമായി നാം കാണുന്ന ഒന്നല്ല. എന്നാല്‍ കടുത്ത പനിയും വിട്ടുമാറാത്ത ചുമയും പലപ്പോഴും നിങ്ങളെ അവശതയിലാക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 104 ഡിഗ്രിയിലധികം പനി നിങ്ങള്‍ക്കുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാം.

ശ്വാസതടസ്സം

ശ്വാസതടസ്സം

ശ്വാസതടസ്സമാണ് മറ്റൊന്ന്. ഇത് പലപ്പോവും പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടാവാം. എന്നാല്‍ ശ്വാസതടസ്സത്തോടൊപ്പം നെഞ്ചില്‍ വേദനയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുക.

 വയറുവേദന

വയറുവേദന

സാധാരണ വയറുവേദനയില്‍ നിന്ന് വ്യത്യസ്തമായി വയറിന്റെ വലതുവശത്ത് മുകള്‍ ഭാഗത്തായി ഉണ്ടാകുന്ന ശക്തമായ വയറുവേദനയില്‍ അല്‍പം ശ്രദ്ധിക്കാം.

പെട്ടെന്ന് വയര്‍ നിറയുക

പെട്ടെന്ന് വയര്‍ നിറയുക

അല്‍പം ഭക്ഷണമേ കഴിച്ചുള്ളുവെങ്കിലും വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കേണ്ടതാണ്. കാരണം ഭക്ഷണം കഴിച്ച് കഴിയുന്നതിനു മുന്‍പ് തന്നെ വയര്‍ നിറയുന്നതും വേദന അനുഭവപ്പെടുന്നതും കരള്‍ ക്യാന്‍സര്‍ ലക്ഷണം തന്നെയാണ്.

 മഞ്ഞനിറം

മഞ്ഞനിറം

ശരീരത്തിലും കണ്ണിലും മഞ്ഞ നിറം കാണുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ചര്‍മ്മത്തിനു പുറത്ത് മഞ്ഞ നിറം ഉണ്ടെങ്കില്‍ ശ്രദ്ധ അല്‍പം കൂടുതല്‍ കൊടുക്കേണ്ടതാണ്.

ചര്‍മ്മത്തില്‍ ചൊറിച്ചില്‍

ചര്‍മ്മത്തില്‍ ചൊറിച്ചില്‍

ശരീരത്തിലെ വിഷാംശം പുറത്ത് പോകാന്‍ കഴിയാതെയാകുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും മറ്റും അനുഭവപ്പെടും. ഇത് പലപ്പോഴും ലിവര്‍ പ്രവര്‍ത്തനക്ഷമമല്ല എന്നതിന്റെ ലക്ഷണമാണ്.

ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദി

ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദി

ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയാണ് മറ്റൊരു പ്രശ്‌നം. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഛര്‍ദ്ദി ഒന്നു ശ്രദ്ധിക്കുന്നത് തന്നെയാണ്.

English summary

Physical Signs of Dying From Liver Cancer

Those caring for a terminally ill patient should know the signs to look for as the patient begins to transition from life to death.
Story first published: Thursday, December 8, 2016, 16:19 [IST]
X
Desktop Bottom Promotion