For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീ ചോദിയ്ക്കാന്‍ മടിയ്ക്കും ആര്‍ത്തവസംശയങ്ങള്‍

|

ആര്‍ത്തവം സ്ത്രീ ശരീരത്തിലെ ഒരു സ്വാഭാവിക പ്രക്രിയയാണ്. ഗര്‍ഭധാരണത്തിനായി കരുതി വച്ചിരിയ്ക്കുന്ന രക്തം പുറത്തേയ്‌ക്കൊഴുക്കിക്കളയുന്ന ഒരു പ്രക്രിയ.

ഇപ്പോഴും ആര്‍ത്തവത്തെക്കുറിച്ചു തുറന്നു പറയാനോ ചോദിയ്ക്കാനോ മടിയ്ക്കുന്നരാണ് പല സ്ത്രീകളും. ഇതുകൊണ്ടുതന്നെ ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ഗുരുതരമാവുകയും ചെയ്യും.

സാധാരണ ഗതിയില്‍ സ്ത്രീകള്‍ ചോദിയ്ക്കാന്‍ മടിയ്ക്കുന്ന ചില ആര്‍ത്ത സംശയങ്ങളെക്കുറിച്ചും ഇവയ്ക്കുള്ള ഉത്തരങ്ങളും അറിയൂ.

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

ആര്‍ത്തവരക്തത്തിന്റെ ദുര്‍ഗന്ധത്തിന് കാരണമെന്തെന്ന ചോദ്യം പലര്‍ക്കുമുണ്ടാകാം. രക്തം തന്നെ ദുര്‍ഗന്ധത്തോടെ വരുന്നതാണോയെന്നതായിരിയ്ക്കും പലരുടേയും സംശയം. വാസ്തവത്തില്‍ വായുവും മറ്റു ബാക്ടീരികളുമായി ചേരുമ്പോഴാണ് രക്തത്തിന് ദുര്‍ഗന്ധമുണ്ടാകുന്നത്. ഇടയ്ക്കിടെ നാപ്കിന്‍ മാറ്റുന്നതിലൂടെ ഈ പ്രശ്‌നം ഒരു പരിധി വരെ ഒഴിവാക്കാം.

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

ചിലപ്പോള്‍ ആര്‍ത്തവരക്തം കടുത്ത ബ്രൗണ്‍ നിറത്തിലോ പാളികളായോ ഡിസ്ചാര്‍ജ് ചെയ്യപ്പെടാം. ഇത് യൂട്രസില്‍ അവശേഷിയ്ക്കുന്ന പഴയ രക്തമാണ്. യൂട്രസ് പാളികളാണ് കട്ടിയായി കണ്ടുവരുന്നത്. അതുപോലെ സാവധാനത്തിലാണ് യൂട്രസില്‍ നിന്നും രക്തം വരുന്നതെങ്കിലും ഈ പ്രശ്‌നമുണ്ടാകാം.

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

ആര്‍ത്തവസമയത്തെ അമിത രക്തപ്രവാഹത്തിനും കാരണങ്ങളുണ്ടാകാം. എന്നാല്‍ ഇത് വല്ലാതെ ബുദ്ധിമുട്ടിയ്ക്കുന്നുവെങ്കില്‍, അതായത് വളരെ വേഗം പാഡുകള്‍ മാറ്റേണ്ടി വരിക, ജോലിയില്‍ നിന്നും അവധിയെടുത്തിരിയ്‌ക്കേണ്ടി വരിക തുടങ്ങിയ അവസ്ഥകളിലേയ്ക്കു നയിക്കുമ്പോഴാണ് അമിതമെന്നു പറയാനാവുക. കോപ്പര്‍ ടി പോലുള്ളവയടക്കം ഫൈബ്രോയ്ഡുകള്‍ വരെ ഇതിന് കാരണമാകാം.

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

ചിലര്‍ക്ക് ആര്‍ത്തവസമയത്തെ രക്തപ്രവാഹം ഒന്നോ രണ്ടോ ദിവസം മാത്രമേയുണ്ടാകൂ. ഇതും സ്വാഭാവികമാണ്. പ്രത്യേകിച്ചു സ്ഥിരം ഇങ്ങനെയാണെങ്കില്‍. നാലഞ്ചു ദിവസം നീണ്ടു നിന്നിരുന്ന പിരീഡ്‌സ് പെട്ടെന്ന് ചുരുങ്ങുകയാണെങ്കില്‍ പോളിസിസ്റ്റിക് ഓവറി, ഫൈബ്രോയ്ഡ് പോലുള്ള പ്രശ്‌നങ്ങളാകാം.

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

ആര്‍ത്തവരക്തം കട്ടി പിടിച്ചു വരുന്നതും സാധാരണമാണ്. ഇത് വേഗത്തില്‍ രക്തം പുറത്തേയ്ക്കു വരുമ്പോഴാണ്. എന്നാല്‍ അസാധാരണ വലിപ്പമുണ്ട് ഇതിനെങ്കില്‍, അതായത് മുന്തിരിയുടെയോ ചെറിയുടേയോ വലിപ്പത്തിലെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

ആര്‍ത്തവസമയത്തു ഗര്‍ഭം ധരിയ്ക്കുമോയെന്ന സംശയം പലര്‍ക്കുമുണ്ട്. സാധ്യത കുറവെങ്കിലും തള്ളിക്കളയാനാവില്ല. പ്രത്യേകിച്ച് ആര്‍ത്തവം ക്രമമല്ലെങ്കില്‍ ഈ സമയത്തും ഓവുലേഷന്‍ സംഭവിയ്ക്കാം.

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

ഒരു മാസം രണ്ടുതവണ ആര്‍ത്തവം വരുന്നത് ആരോഗ്യനില ശരിയല്ലെന്നുള്ളതിന്റെ സൂചനയാണ്. പോളിസിസ്റ്റിക് ഓവറി, ഫൈബ്രോയ്ഡ്, തൈറോയ്ഡ്, അമിതവണ്ണം തുടങ്ങിയവ കാരണങ്ങളാകം. മെനോപോസ് സമയത്തും ഇതു സാധാരണയാണ്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെ കാരണം.

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

സ്ത്രീകള്‍ ചോദിയ്ക്കാത്ത ആര്‍ത്തവ സംശയങ്ങള്‍

ആര്‍ത്തവസമയത്ത് മലം അയഞ്ഞു പോകുന്നതും പതിവാണ്. ഇതിനു കാരണം പ്രോസ്റ്റാഗ്ലാന്റീന്‍സ് പോലുള്ള ഘടകങ്ങള്‍ ശരിരം പുറപ്പെടുവിയ്ക്കുന്നതാണ്. ആ സമയം ശരീരത്തിന് അസുഖബാധിതമായ ഒരു അവസ്ഥയാണ്.

English summary

Period Questions Women Won't Ask

Period Questions Women Won't Ask, read more to know about,
Story first published: Thursday, June 30, 2016, 13:37 [IST]
X
Desktop Bottom Promotion