For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം!!

By Lekhaka
|

അണ്ഡാശയ ക്യാന്‍സര്‍ അഥവാ ഓവേറിയന്‍ സിസ്റ്റും, പിസിഒഎസും ഇന്നത്തെ സന്തുലനമില്ലാത്ത ജീവിതശൈലിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ജോലിയിലെ അമിത സമ്മര്‍ദ്ദം, തെറ്റായ രീതിയിലുള്ള ഭക്ഷണം കഴിക്കല്‍,

ബാലന്‍സ് ചെയ്യാനാവാത്ത ജീവിതം എന്നിവ ഇതിന് ഉദാഹരണമാണ്. ഈ ബാലന്‍സ് നഷ്ടമായാല്‍ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ആരംഭിക്കും.

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം

ഡൗച്ച്‌ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. മുമ്പ് ഡൗച്ച്‌ ഉപയോഗത്തെ എക്ടോപ്പിക് പ്രെഗ്നന്‍സി, ഇടുപ്പിലെ നീര്‍ക്കെട്ട്, ലൈംഗിക സാംക്രമിക രോഗങ്ങള്‍, യീസ്റ്റ് അണുബാധ, ഗര്‍ഭധാരണത്തിലുള്ള പ്രശ്നങ്ങള്‍, എച്ച്ഐവി, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയുമായി ബന്ധപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ ഡൗച്ച്‌ ഉപയോഗിക്കുന്നത് ക്യാന്‍സറിനും കാരണമാകുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം

എന്താണ് ഡൗഷിങ്ങ്? വിനാഗിരിയും വെള്ളവും ചേര്‍ന്ന മിശ്രിതവും ഉപയോഗിച്ച് യോനി കഴുകുന്ന രീതിയാണ് ഡൗഷിങ്ങ്. ബാഗിലോ ബോട്ടിലിലോ ഇത് മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കും. ഒരു ട്യൂബ് വഴി യോനിയിലേക്ക് ഇത് സ്പ്രേ ചെയ്യാം.

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം

ഇതുപയോഗിക്കുന്നത് യോനി ശുചിയായി സൂക്ഷിക്കാനും, രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും എന്ന് അനേകം സ്ത്രീകള്‍ വിശ്വസിക്കുന്നു. എന്നാല്‍ ഗൈനക്കോളജിസ്റ്റുകള്‍ ഈ രീതി ശുപാര്‍ശ ചെയ്യുന്നില്ല. ഡൂഷ് ഉപയോഗിക്കുന്നത് സ്ത്രീകളുടെ ശരീരത്തിന് നല്ലതല്ല എന്നാണ് അവര്‍ കരുതുന്നത്.

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം

ഡൗഷിങ്ങ് ചെയ്യുന്നത് ആരോഗ്യപരമായ പല പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് ഗൈനക്കോളജിസ്റ്റുകള്‍ പറയുന്നത്. ഡൗഷിങ്ങ് ഉപയോഗിക്കുമ്പോള്‍ യോനി ശുദ്ധീകരിക്കുന്നതിനുള്ള സ്വഭാവിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. യോനിക്ക് സ്വയം ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. ഡൂഷ് ഉപയോഗിക്കുന്നത് അതിനെ തടസ്സപ്പെടുത്തുകയാണ് ചെയ്യുക.

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം

അണ്ഡായശ ക്യാന്‍സര്‍ കാരണം ഈ ശീലം

ഡൗഷിങ്ങ് ചെയ്യുന്നത് യീസ്റ്റ് അണുബാധയ്ക്കും, ഉപദ്രവകരമായ ബാക്ടീരിയ വളരുന്നതിനും കാരണമാകും. ഇത് അണ്ഡാശയം, ഗര്‍ഭപാത്രം, ഫാലോപ്പിയന്‍ ട്യൂബ് എന്നിവയിലെ അണുബാധയ്ക്ക് കാരണമാകാം. അണ്ഡാശയ ക്യാന്‍സറിന് കാരണമാകുമെന്നതിനാല്‍ എന്ത് വിലകൊടുത്തും ഇത് ഒഴിവാക്കേണ്ടതാണ്. വികാസം പ്രാപിച്ച അവസ്ഥയില്‍ മാത്രമേ ഈ ക്യാന്‍സര്‍ തിരിച്ചറിയാനാകുകയുള്ളൂ എന്നതിനാല്‍ ഇതിനെ നിശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നത്.സ്ത്രീകളുടെ വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍

English summary

Ovarian Cancer Risk Double In Women Who Douche

Ovarian Cancer Risk Double In Women Who Douche
X
Desktop Bottom Promotion