For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനങ്ങള്‍ തമ്മില്‍ വലിപ്പവ്യത്യാസമോ, എങ്കില്‍....

സ്തനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മാറ്റങ്ങള്‍ക്കു പുറകിലെ കാരണങ്ങളിവയാണ്.

|

മാറിടങ്ങള്‍ സ്ത്രീ ശരീരത്തിലെ പ്രധാന ഭാഗമാണ്. സ്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകുന്നതും സ്വാഭാവികം. ഗര്‍ഭം, പ്രസവം, മെനോപോസ് എന്നിവയയെല്ലാം സ്തനത്തില്‍ വ്യത്യാസങ്ങള്‍ വരുത്തുന്ന കാലഘട്ടങ്ങളാണ്.

എന്നാല്‍ എപ്പോഴും ഇത്തരം സ്തനമാറ്റങ്ങള്‍ സ്വാഭാവികമാകണമെന്നില്ല. ഇത് പലപ്പോഴും സ്തനാര്‍ബുദമുള്‍പ്പെടെയുള്ള രോഗങ്ങളുടെ ലക്ഷണവുമാകാം.

സ്തനങ്ങളിലുണ്ടാകാനിടയുള്ള ചില മാറ്റങ്ങളും ഇവയ്ക്കുള്ള കാരണങ്ങളും ഇവയില്‍ ഗുരുതരപ്രശ്‌നങ്ങളാകാന്‍ സാധ്യതയുള്ളവയും ഏതെന്നറിയൂ,വയര്‍ ഏതു തരമെന്നറിയൂ, കുറയ്ക്കൂ

 സ്തനവലിപ്പം പെട്ടെന്നു വര്‍ദ്ധിയ്ക്കുന്നതിന്

സ്തനവലിപ്പം പെട്ടെന്നു വര്‍ദ്ധിയ്ക്കുന്നതിന്

സ്തനവലിപ്പം പെട്ടെന്നു വര്‍ദ്ധിയ്ക്കുന്നതിന് പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. തടി വര്‍ദ്ധിയ്ക്കുന്നത്, പിഎംഎസ് അഥവാ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം, ഗര്‍ഭകാലം എന്നിവയാണിത്. അവസാന രണ്ടു കാര്യങ്ങള്‍ക്കും പുറകില്‍ ഹോര്‍മോണുകളാണ്.

പെട്ടെന്നു കുറയുന്നത്

പെട്ടെന്നു കുറയുന്നത്

പെട്ടെന്നു സ്തനവലിപ്പം കുറയുന്നത് തടി കുറയുന്നതു കൊണ്ടാകാനാണ് സാധ്യതയേറെ. കാരണം മാറിടം കൊഴുപ്പു കോശങ്ങള്‍ നിറഞ്ഞവയാണ്.

ഒരു മാറിടത്തിന് മറ്റേതിനേക്കാള്‍ വലിപ്പം

ഒരു മാറിടത്തിന് മറ്റേതിനേക്കാള്‍ വലിപ്പം

ഒരു മാറിടത്തിന് മറ്റേതിനേക്കാള്‍ വലിപ്പം കൂടുന്നതായി ചിലപ്പോള്‍ തോന്നിയേക്കാം. സാധാരണ ആര്‍ത്തവത്തിനു മുന്നോടിയായാണ് ഇതുണ്ടാകാറ്. എന്നാല്‍ ഇത് ബ്രെസ്റ്റ് ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയാകാം ഇതിനു കാരണം.

മുഴയോ തടിപ്പോ

മുഴയോ തടിപ്പോ

സ്തനഞെട്ടിനു സമീപത്തായി ചെറിയ മുഴയോ തടിപ്പോ പോലെ തോന്നിയേക്കാം. പ്രത്യേകിച്ചു ഗര്‍ഭ കാലത്ത്. ഇതിന് കാരണം പാലുല്‍പാദിപ്പിയ്ക്കുന്ന ഗ്രന്ഥികളാണ്. മാസമുറ സമയത്തും ഇതു സാധാരണയാണ്.

നിപ്പിളില്‍ രോമമുള്ളത്

നിപ്പിളില്‍ രോമമുള്ളത്

നിപ്പിളില്‍ രോമമുള്ളത് ഉപയോഗിയ്ക്കുന്ന കോസ്‌മെറ്റിക്കുകളിലോ മരുന്നുകളിലോ പുരുഷഹോര്‍മോണുള്ളതു കൊണ്ടാകാം. പോളിസിസ്റ്റിക് ഓവറി ലക്ഷണം കൂടിയാകാമിത്.

സ്തനവലിപ്പത്തില്‍ വ്യത്യാസം, കാര്യം ഗുരുതരം

നിപ്പിളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് ചിലപ്പോള്‍ അലര്‍ജി കാരണമാകാം. മാസമുറ സമയത്തുണ്ടാകാം.ഹോര്‍മോണ്‍ വ്യത്യാസമാണ് കാരണം. ഇതല്ലാതെ നിപ്പിളിലെ ബാധിയ്ക്കുന്ന ക്യാന്‍സറും ഇതിനു കാരണമാകാറുണ്ട്.

ഡിസ്ചാര്‍ജ്

ഡിസ്ചാര്‍ജ്

നിപ്പിളില്‍ നിന്നും വെള്ള നിറത്തിലെ ഡിസ്ചാര്‍ജ് ഗര്‍ഭകാലത്തല്ലെങ്കില്‍ ഉത്തേജനം കാരണമാകാം. ചില മരുന്നുകളുടെ സൈഡ് ഇഫക്ടായും ഇതുണ്ടാകാം. ചുവപ്പു ഡിസ്ചാര്‍ജെങ്കില്‍ മുലപ്പാലുല്‍പാദിപ്പിയ്ക്കുന്ന ഗ്രന്ഥികളിലെ ട്യൂമര്‍ കാരണവുമാകാം.

ചെറിയ മുഴകള്‍

ചെറിയ മുഴകള്‍

മാറിടത്തിലെ ചെറിയ മുഴകള്‍ മുലപ്പാല്‍ ഗ്രന്ഥികള്‍ സ്ഥാനം തെറ്റിയതാകാം. മാസമുറ സമയത്തും ഇതുണ്ടാകാറുണ്ട്.

തെന്നിമാറുന്ന മുഴകള്‍

തെന്നിമാറുന്ന മുഴകള്‍

എന്നാല്‍ 1സെന്റീമീറ്റര്‍ വരെ വലുപ്പമുള്ള, അങ്ങോട്ടുമിങ്ങോട്ടും തെന്നിമാറുന്ന മുഴകള്‍ ക്യാന്‍സര്‍, ട്യൂമര്‍ ലക്ഷണവുമാകാം. സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍

Read more about: breast cancer health
English summary

No Women Should Ignore These Changes In Breasts

No Women Should Ignore These Changes In Breasts, Read more to know about,
X
Desktop Bottom Promotion