For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പ്പുണ്ണ് വെറുതെ തള്ളിക്കളയല്ലേ, സംഗതി ഗുരുതരം

|

വായ്പ്പുണ്ണ് സ്ഥിരമായി നമ്മളെ പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് വായ്പ്പുണ്ണ് നിത്യരോഗങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ തിരക്കിനിടയില്‍ വായ്പ്പുണ്ണ് പോലുള്ള ചെറിയ ആരോഗ്യ പ്രശ്‌നങ്ങളെ ഗൗനിക്കാന്‍ സമയം കിട്ടാറില്ല എന്നതാണ് സത്യം. ശരീരാകൃതി നോക്കി വയറു കുറയ്ക്കും ഡയറ്റ്

അതുകൊണ്ട് തന്നെ പലപ്പോഴും വായ്പ്പുണ്ണ് എന്ന് കരുതി നമ്മള്‍ തള്ളിക്കളയുന്ന പലതും വായില്‍ ക്യാന്‍സര്‍ വരെ ആയി മാറാനുള്ള സാധ്യതയും വളരെ വലുതാണ്.

എന്നാല്‍ നിസ്സാരമായി നമ്മള്‍ കരുതുന്ന വായ്പ്പുണ്ണ് പലപ്പോഴും അത്ര പെട്ടെന്ന് മാറുകയില്ല എന്നതാണ് സത്യം. എന്നാല്‍ വായ്പ്പുണ്ണ് വേഗം മാറാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. യോനിയിലെ അണുബാധയ്ക്ക് വെളിച്ചെണ്ണ

 തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

വായിലെ പുണ്ണിന് വളരെയധികം പരിഹാരം നല്‍കുന്ന ഒന്നാണ് തേങ്ങാപ്പാല്‍. വായ്പ്പുണ്ണ് വന്നാല്‍ ദിവസവും നാല് നേരമെങ്കിലും തേങ്ങാപ്പാല്‍ കൊണ്ട് കവിള്‍ കൊള്ളുക. ഇത് വായ്പ്പുണ്ണിനെ രണ്ട് ദിവസം കൊണ്ട് തന്നെ ഇല്ലാതാക്കും.

മല്ലിയില

മല്ലിയില

മല്ലിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കൊണ്ട് കവിള്‍ കൊള്ളുക. ഇത് ദിവസവും നാല് തവണ ചെയ്യുക. വായ്പ്പുണ്ണിന് ഉത്തമപരിഹാരമായിരിക്കും ഇത്.

തണുത്ത വെള്ളം

തണുത്ത വെള്ളം

നല്ലതുപോലെ തണുത്ത വെള്ളം കൊണ്ട് വായ് കഴുകുന്നത് വായ്പ്പുണ്ണിനെ നിശ്ശേഷം മാറ്റുന്നു. ഇത് പലപ്പോഴും പലരും ശ്രദ്ധിക്കുക പോലും ഇല്ലാത്ത ഒരു കാര്യമാണ്.

ഉലുവയില

ഉലുവയില

ഉലുവയിലയും വായ്പ്പുണ്ണിനെ പ്രതിരോധിയ്ക്കാന്‍ നല്ലതാണ്. ഉലുവയില കഴുകി വൃത്തിയാക്കി അത് വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കൊണ്ട് വായില്‍ അല്‍പനേരം കവിള്‍ കൊള്ളുക.

തുളസിയില

തുളസിയില

തുളസിയിലയും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കാന്‍ മുന്നിലാണ്. തുളസിയില ചവയ്ക്കുന്നതും തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നതും വായ്പ്പുണ്ണ് പ്രതിരോധിയ്ക്കുന്നു.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

വായ്പ്പുണ്ണ് ഉള്ള സമയങ്ങളില്‍ കറ്റാര്‍ വാഴ നീര് വായ്പ്പുണ്ണ് ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ മതി. ദിവസങ്ങള്‍ കൊണ്ട് തന്നെ വായ്പ്പുണ്ണ് മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മഞ്ഞള്‍പ്പൊടിയും ഗ്ലിസറിനും

മഞ്ഞള്‍പ്പൊടിയും ഗ്ലിസറിനും

മഞ്ഞള്‍പ്പൊടിയും ഗ്ലിസറിനും മിക്‌സ് ചെയ്ത് പുരട്ടുന്നതും വായ്പ്പുണ്ണിനെ ഇല്ലാതാക്കും.

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയും തേനും മിക്‌സ് ചെയ്ത് വായ്പ്പുണ്ണില്‍ പുരട്ടുക. 5 മിനിട്ടിനു ശേഷം കഴുകിക്കളയാം. അസഹ്യമായ വായ്പ്പുണ്ണിന് ഉടന്‍ തന്നെ പരിഹാരമാകും.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക നീരും നെല്ലിക്ക കടിച്ച് തിന്നുന്നതും വായ്പ്പുണ്ണിന് ഉത്തമപ്രതിവിധിയാണ്.

 ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ രണ്ട് തുള്ളി വായ്പ്പുണ്ണുള്ള സ്ഥലത്ത് തേയ്ക്കുന്നതും ഉടന്‍ തന്നെ വായ്പ്പുണ്ണ് മാറാന്‍ നല്ലതാണ്.

English summary

Natural Homemade Remedies For Mouth Ulcers

Discussed below are some of the natural and basic home solutions for the treatment of canker sores or burning ulcers.
Story first published: Wednesday, June 29, 2016, 15:15 [IST]
X
Desktop Bottom Promotion