For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റില്‍ ക്യാന്‍സര്‍ ഉണ്ടോ, ലക്ഷണങ്ങള്‍ പറയും

|

വയറു വേദന എന്ന് പറയുമ്പോള്‍ അതിനെ അത്ര പ്രാധാന്യം നല്‍കാതെ തള്ളിക്കളയുകയാണ് നമ്മളില്‍ പലരും ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ നമ്മള്‍ അവഗണിയ്ക്കുന്ന വേദനയാണ് പലപ്പോഴും വയറ്റില്‍ ക്യാന്‍സര്‍ ആയി വരാന്‍ കാരണം. പ്രായമായവരിലാണ് ഈ പ്രശ്‌നം അധികം കാണപ്പെടുന്നത് എന്നതും സത്യമാണ്. സ്വയംഭോഗം കൂടുന്നതു നിങ്ങളെ കൊല്ലും, തെളിവുണ്ട്‌..

70 ശതമാനം ആളുകളും ഇത്തരം വേദനയെ അവഗണിയ്ക്കുകയും പിന്നീട് അത് ഗുരുതരമാകുമ്പോള്‍ മാത്രം ചികിത്സ തേടുകയും ചെയ്യുന്ന പതിവാണ് പലരിലും ഉള്ളത്. എന്നാല്‍ വയറ്റില്‍ ക്യാന്‍സര്‍ ആയി രൂപപ്പെടുന്നതിനു മുന്‍പ് തന്നെ പല തരത്തിലുള്ള ലക്ഷണങ്ങള്‍ ശരീരം കാണിച്ചു തരം. അവ എന്തൊക്കെ എന്ന് നോക്കാം. കിടപ്പറയിലെ ഈ ഇഷ്ടങ്ങള്‍ പുരുഷനറിയണം

മനംപിരട്ടലും ഛര്‍ദ്ദിയും

മനംപിരട്ടലും ഛര്‍ദ്ദിയും

പലര്‍ക്കും മനം പിരട്ടലും ഛര്‍ദ്ദിയും സ്ഥിരമായി ഉണ്ടാകും. ഇത് പലപ്പോഴും ചില മരുന്നുകള്‍ കൊണ്ട് മാറുമെങ്കിലും സ്ഥിരമായി ഈ പ്രശ്‌നം ഉണ്ടാവുകയാണെങ്കില്‍ അത് പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍ കൊണ്ട് ഉണ്ടാവുന്നതാണ് എന്നതാണ് സത്യം.

മലബന്ധം

മലബന്ധം

ശരിയായ രീതിയില്‍ പലപ്പോഴും ദഹനം നടക്കാത്തത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മലബന്ധവും പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍ പോലുള്ളവയുടെ ലക്ഷണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. വയറു കുറയ്ക്കാന്‍ ഒരാഴ്ച ആപ്പിള്‍ ഡയറ്റ്‌

 നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

ഭക്ഷണം ശരിയായ രീതിയിലല്ലെങ്കില്‍ പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ദഹനസംബന്ധമായ ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും വയറ്റിലെ ക്യാന്‍സര്‍ കൊണ്ടാവാം എന്ന സാധ്യതയും തള്ളിക്കളയാനാവില്ല.

 അമിത ക്ഷീണം

അമിത ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നവരാണെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഏത് സമയത്തും അമിതമായ ക്ഷീണവും പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ അതും പലപ്പോഴും ഒളിഞ്ഞിരിയ്ക്കുന്ന വയറ്റിലെ ക്യാന്‍സര്‍ ലക്ഷണമാകാം എന്നതാണ് സത്യം. ഈ പത്ത് വേദനകള്‍ അവഗണിച്ചാല്‍ ദുരിതഫലം

 മലത്തില്‍ രക്തം

മലത്തില്‍ രക്തം

മലത്തില്‍ രക്തം കാണപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വയറ്റില്‍ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉള്ളവരുടെ മലത്തില്‍ രക്തം കാണപ്പെടുന്നത് അല്‍പം ഗുരുതരമാണ്.

വയര്‍ വീര്‍ത്ത അവസ്ഥ

വയര്‍ വീര്‍ത്ത അവസ്ഥ

ഭക്ഷണം കഴിച്ചില്ലെങ്കിലും അല്‍പം ഭക്ഷണം മാത്രമാണ് കഴിച്ചതെങ്കിലും വയര്‍ വീര്‍ത്തിരിയ്ക്കുന്ന അവസ്ഥ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വയറുവേദന

വയറുവേദന

എപ്പോഴും ഏത് സമയത്തും വയറു വേദന അനുഭവപ്പെടുകയും സഹിക്കാനാവാത്ത വേദനയിലേക്ക് അത് മാറുകയും ചെയ്യുമ്പോള്‍ അല്‍പം ഗൗരവതരമായി തന്നെ ശ്രദ്ധിക്കണം എന്നതാണ് സത്യം.

പുരുഷന്‍മാര്‍ക്ക് സാധ്യത കൂടുതല്‍

പുരുഷന്‍മാര്‍ക്ക് സാധ്യത കൂടുതല്‍

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാര്‍ക്കാണ് വയറ്റിലെ ക്യാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതല്‍. മൂന്നില്‍ രണ്ട് പുരുഷന്‍മാര്‍ക്കും വയറ്റില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

 പ്രായം

പ്രായം

അമ്പത്തി അഞ്ച് വയസ്സിനു ശേഷം ഉള്ളവര്‍ക്കാണ് വയറ്റിലെ ക്യാന്‍സര്‍ വരാന്‍ സാധ്യത. മധ്യവയസ്‌കരില്‍ കാണപ്പെടുന്ന ഇത്തരത്തിലുള്ള പല ലക്ഷണങ്ങളും പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.

പാരമ്പര്യം

പാരമ്പര്യം

ക്യാന്‍സര്‍ പാരമ്പര്യമായി ഉള്ളവരിലും ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്തരക്കാരില്‍ വയറ്റിലെ ക്യാന്‍സറിനുള്ള സാധ്യത വളരെ കൂടുതലാണ്.

ആഹാര രീതിയിലെ മാറ്റം

ആഹാര രീതിയിലെ മാറ്റം

ആഹാര രീതിയിലെ മാറ്റമാണ് മറ്റൊന്ന്. വറുത്തതും പൊരിച്ചതുമായ ഭക്ഷണവും ഉപ്പ് കൂടിയതുമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരും അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

English summary

Most Common Symptoms of Stomach Cancer

Stomach cancer is hard to detect due to the fact that when the symptoms occur, usually they are mild and the person ignores them.
X
Desktop Bottom Promotion