For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

|

ആര്‍ത്തവം സ്ത്രീകള്‍ക്ക് ശാപമായി കരുതിയിരുന്ന ഒരു തലമുറയുണ്ടായിരുന്നു. എന്നാല്‍ ആര്‍ത്തവരക്തം സ്ത്രീകളുടെ ആയുസ് നീട്ടിക്കൊടുക്കുന്നവെന്നാണ് സയന്‍സിന്റെ പുതിയ കണ്ടെത്തല്‍. ഇതിന് കാരണമാകുന്നത് ഈ രക്തത്തിലെ സ്റ്റെം കോശങ്ങളാണ്.

ആര്‍ത്തവരക്തത്തില്‍ സ്‌റ്റെം സെല്ലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വേണ്ട രീതിയില്‍ സംരക്ഷിച്ചു വച്ചാല്‍ ഭാവിയില്‍ ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്ക് ചികിത്സിക്കാന്‍ പറ്റുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

നെര്‍വ് സെല്‍, ബ്ലഡ് വെസല്‍ സെല്‍, ബ്രെയ്ന്‍ സെല്‍ എന്നിങ്ങനെ സെല്ലുകള്‍ പല തരത്തിലുണ്ട്. നേരത്തെ പൊക്കിള്‍ക്കൊടിയില്‍ മാത്രമായിരുന്നു ഇത്തരം സെല്ലുകള്‍ കണ്ടെത്തിയിരുന്നത്. പ്രസവശേഷം പൊക്കിള്‍ക്കൊടിയില്‍ നിന്നുള്ള കോശങ്ങള്‍ സംഭരിച്ചു വച്ചാണ് ഇത്തരം ചികിത്സ നടത്തിയിരുന്നതും.

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

ആര്‍ത്തവരക്തം വരുന്നത് യൂട്രസില്‍ നിന്നാണ്. യൂട്രസ് ഭിത്തികള്‍ക്ക് തനിയെ വിഭജിച്ചു വളരാനുള്ള കഴിവുമുണ്ട്. ഇതിലെ കോശങ്ങളാണ് ഇതിന് സഹായിക്കുന്നത്. ആര്‍ത്തവരക്തത്തിലും ഇത്തരം കോശങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് ഈ രക്തം ഭാവിയില്‍ പല കാര്യങ്ങള്‍ക്കും ഉപയോഗപ്പെടുമെന്നു പറയുന്നതിന് കാരണം.

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

ബോണ്‍ മാരോ ക്യാന്‍സര്‍, ലിംഫ് ക്യാന്‍സര്‍ തുടങ്ങിയ ക്യാന്‍സറുകള്‍ക്ക് ഏറ്റവും ഉപകാരപ്രദമാണ് ഇത്തരം ചികിത്സ.

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

ആര്‍ത്തവ രക്തം ശേഖരിക്കാനും വളരെ എളുപ്പമാണ്. ഇതിനായി കപ്പ് പോലുള്ള ഒരു ഉപകരണത്തില്‍ ആര്‍ത്തവരക്തം ശേഖരിക്കുന്നു. ഇത് സ്റ്റെംസെല്‍ ബാങ്കില്‍ തണുപ്പിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

ഭാവിയില്‍ ആവശ്യം വരികയാണെങ്കില്‍ ഇതിലെ കോശങ്ങള്‍ ഇതേ സ്ത്രീയുടെ രോഗചികിത്സയ്ക്ക് ഉപയോഗിക്കാം. ഹൃദയാഘാതം, സ്‌ട്രോക്ക് പോലുള്ള അടിയന്തിരഘട്ടങ്ങളിലും ഇത്തരത്തിലുള്ള സ്‌റ്റെം സെല്‍ ചികിത്സ ഗുണം ചെയ്യും.

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

ആര്‍ത്തവരക്തം കൊണ്ടു രോഗചികിത്സ

30,000 മുതല്‍ 50,000 വരെ ഇതുപോലെ രക്ത ശേഖരിച്ചു വയ്ക്കണമെങ്കില്‍ ചെലവു വരും.

English summary

Menstrual Blood For Treatments

Here are some of the ways to treat blood for treatments. Read nore to know about
Story first published: Sunday, May 1, 2016, 16:28 [IST]
X
Desktop Bottom Promotion