കിഡ്‌നിരോഗം അവസാന ഘട്ടത്തിലെത്തിയോ?

കിഡ്‌നി രോഗത്തിന്റെ അവസാന ഘട്ട ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

വൃക്കരോഗങ്ങള്‍ എന്നും എപ്പോഴും എല്ലാവരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാതെ പോകുന്നതും രോഗം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ചികിത്സ തേടുന്നതും പിന്നീട് തിരിച്ച് പിടിയ്ക്കാനാവാത്ത വിധത്തില്‍ ജീവിതത്തെ കൊണ്ടെത്തിയ്ക്കുന്നു. ശ്വാസത്തിന് ദുര്‍ഗന്ധമുണ്ടോ, മരണമുണ്ട് അടുത്ത്

വൃക്കരോഗം അതിന്റെ അവസാന ഘട്ടത്തിലെത്തിയാല്‍ ഡയാലിസിസോ വൃക്ക മാറ്റി വെയ്ക്കലോ മാത്രമാണ് പരിഹാരം. അല്ലാത്ത പക്ഷം അത് മരണത്തിലേക്കാണ് എത്തുക എന്നതാണ് സത്യം. വൃക്ക തീര്‍ത്തും പ്രവര്‍ത്തനരഹിതമായി എന്ന് ശരീരം തന്നെ നമ്മെ അറിയിക്കും. എങ്ങനെയെന്ന് നോക്കാം.

രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യില്ല

വൃക്കകള്‍ തകരാറിലാവുന്നതോടെ രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള വൃക്കയുടെ കഴിവ് പൂര്‍ണമായും നഷ്ടപ്പെടുന്നു. ഇതോടെ ഈ മാലിന്യങ്ങള്‍ വിഷമായി മാറുകയും ചെയ്യുന്നു.

ചൊറിഞ്ഞ് തടിയ്ക്കല്‍

ശരീരം ചൊറിഞ്ഞ് തടിയ്ക്കലാണ് മറ്റൊരു ലക്ഷണം. ഇത് വൃക്കരോഗം അവസാന ഘട്ടത്തിലേക്ക് എത്തി എന്നതിന്റെ സൂചനയാണ്. ഇതിലൂടെ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു. ചര്‍മ്മം വരണ്ടതായി മാറുകയും ചെയ്യും.

ഉറക്കം തൂങ്ങല്‍

എപ്പോഴും ഉറക്കം തൂങ്ങി ഉള്ള അവസ്ഥയും വൃക്കരോഗത്തിന്റെ അവസാന ഘട്ടത്തിലേക്കടുത്തു എന്നതിന്റെ ലക്ഷണമാണ്. ഒരു കാര്യവും ചെയ്യാന്‍ വയ്യാത്ത അവസ്ഥയും എപ്പോഴും ക്ഷീണവും ആണ് പ്രധാനമായും വൃക്ക പ്രവര്‍ത്തനരഹിതമാണ് എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നത്. ചിക്കന്റെ കരള്‍ കഴിച്ചാല്‍ നമ്മുടെ കരള്‍...

ഹൃദയസ്പന്ദനം താളം തെറ്റുക

ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റിയ അവസ്ഥയാണ് മറ്റൊന്ന്. ഹൃദയസ്പന്ദന നിരക്കിലും മാറ്റം അനുഭവപ്പെടുന്നു. രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിയ്ക്കുന്നതിന്റെ ഫലമാണ് ഇത്.

മസിലുകളുടെ കോച്ചിപ്പിടുത്തം

മസിലുകളുടെ കോച്ചിപ്പിടുത്തവും വിറയലുമാണ് മറ്റൊരു പ്രശ്‌നം. വൃക്കരോഗം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു എന്നത് തന്നെയാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കൈകളിലും കാലിലും നീര്

കൈകാലുകളില്‍ നീര് വെയ്ക്കുന്ന അവസ്ഥയാണ് മറ്റൊന്ന്. വൃക്കരോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞാല്‍ പിന്നെ ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റി വെയ്ക്കല്‍ തന്നെയാണ് ആകെയുള്ള പരിഹാരം.

ആദ്യഘട്ടത്തില്‍ കണ്ടെത്തിയാല്‍

ആദ്യഘട്ടത്തില്‍ വൃക്കരോഗം കണ്ടെത്തിയാല്‍ അതിനെ ഫലപ്രദമായ ചികിത്സ കൊണ്ട് നേരിടാം. എന്നാല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതോടെ ഇത് ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

late signs of kidney disease

Signs of early kidney damage can develop in more than half the people with diabetes.
Please Wait while comments are loading...
Subscribe Newsletter