ഇവ കഴിച്ചാല്‍ മരണത്തിനടുത്തേയ്ക്ക്, എങ്ങനെയെന്നോ??

ഇവയെങ്ങനെ നിങ്ങളെ മരണത്തിലേയ്‌ക്കെത്തിയ്ക്കുന്നുവെന്നറിയൂ

Posted By:
Subscribe to Boldsky

ജെനറ്റിക്കലി മോഡിഫൈഡ് ഭക്ഷണങ്ങള്‍ അഥാവ ജിഎംഒ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും, എന്തിന് പരിസ്ഥിതിയ്ക്കു വരെ ഭീഷണിയാകുന്ന ഘട്ടമാണിത്.

പല തരം പച്ചക്കറികളും ഇത്തരം മാര്‍ഗത്തിലൂടെയാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. കാഴ്ചയില്‍ നല്ല ഭംഗിയും ഫ്രഷുമായി തോന്നുന്ന ഇവ വാങ്ങാന്‍ നമുക്കു പെട്ടെന്നു പ്രേരണയുണ്ടാവുകയും ചെയ്യും.

ഡിഎംഒ ഭക്ഷണങ്ങള്‍ നമ്മുടെ ജീനുകളെത്തെന്ന ബാധിയ്ക്കും. പല രോഗങ്ങള്‍ക്കും ജനിതക തകരാറുകള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.

ചില പ്രത്യേക വിഭാഗത്തില്‍ പെ്ട്ട ഭക്ഷണങ്ങള്‍ കൂടുതലായും ജിഎംഒ രീതിയിലാണ് വളര്‍ത്തിയെടുക്കുന്നത്. ഇത്തരം ചില ഭക്ഷണങ്ങളില്‍ നാം സ്ഥിരം ഉപയോഗിയ്ക്കുന്നവയും മുന്‍പന്തിയിലുണ്ട്.

ജിഎംഒ രീതിയില്‍ വളര്‍ത്തിയതെങ്കില്‍ നമ്മുടെ ആരോഗ്യത്തിനു കൂടുതലായി ദോഷം വരുത്തുന്ന ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവ സ്റ്റിക്കറില്‍ ജിഎംഒ എന്നുണ്ടെങ്കില്‍ ഒഴിവാക്കൂ, ജന്മമാസം പറയും പെണ്ണിന്റെ ഗുണം

ചോളം

സാധാരണ ഗതിയില്‍ ചോളം ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ്. എന്നാല്‍ ജിഎംഒ രീതിയില്‍ വളര്‍ത്തിയെടുത്ത ചോളം ഗുണത്തേക്കാളേറെ ദോഷങ്ങള്‍ വരുത്തുന്ന ഒന്നുമാണ്. ജിഎംഒ സ്റ്റിക്കര്‍ ഉള്ള ചോളം ഒഴിവാക്കുകയാണ് ആരോഗ്യത്തിനു നല്ലത്.

 

സോയ

നേരായ രീതിയിലുള്ള സോയ ആരോഗ്യത്തിനു നല്ലതെങ്കിലും ജെനറ്റിക്കിലി മോഡിഫൈഡ് സോയ ആരോഗ്യത്തിനു നല്ലതല്ല. എന്നാല്‍ 90 ശതമാനം സോയയും ഇതേ രീതിയിലാണ് ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത്. ജിഎംഒ ആണെങ്കില്‍ നിശ്ചയമായും ഒഴിവാക്കേണ്ട ഒന്നാണിത്.

പഞ്ചസാര

പഞ്ചസാരയും ജിഎംഒ വഴിയിലൂടെ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. 2009ല്‍ അമേരിക്കന്‍ വിപണിയില്‍ ഇത്തരം രീതിയില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന പഞ്ചസാര എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇത് എല്ലാ രാജ്യങ്ങളിലും ഇപ്പോള്‍ ലഭ്യവുമാണ്.

പപ്പായ

പപ്പായയും ജിഎംഒ ഗണത്തില്‍ പെടുന്നതു ലഭ്യമാണ്, പ്രത്യേകിച്ചു പുറംനാടുകളില്‍. ജിഎംഒ ഗണത്തില്‍ പെടുന്ന പപ്പായയും ആരോഗ്യത്തിന് ഏറെ ദോഷകരം തന്നെയാണ്.

പാലുല്‍പന്നങ്ങളും

അറിയാമോ, നമുക്കു ലഭിയ്ക്കുന്ന പല പാലുല്‍പന്നങ്ങളും ജീനുകളില്‍ ഗ്രോത്ത് ഹോര്‍മോണ്‍ കുത്തിവച്ച പശുക്കളില്‍ നിന്നും മറ്റുമുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് പായ്ക്കറ്റില്‍ ലഭിയ്ക്കുന്ന ബട്ടര്‍, ചീസ്, പാല്‍ തുടങ്ങിയവയില്‍ ജിഎംഒ അടയാളമുണ്ടെങ്കില്‍ വാങ്ങാതിരിയ്ക്കുക.

വഴുതനങ്ങ

നല്ല മിനുപ്പും തിളക്കവും ഭംഗിയുമുള്ള വഴുതനങ്ങ കടകളിലിരിയ്ക്കുന്നതു കണ്ടിട്ടില്ലേ. ഇവയും ജിഎംഒ രീതിയില്‍ വളര്‍ത്തുന്നുണ്ട്. നിങ്ങള്‍ വാങ്ങുന്ന വഴുതനങ്ങ ഈ ഗണത്തില്‍ പെട്ടതല്ലെന്നുറപ്പു വരുത്തുക. വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

ആപ്പിള്‍

പച്ചക്കറികളില്‍ മാത്രമല്ല, ആപ്പിള്‍ പോലുള്ള പല ഫലവര്‍ഗങ്ങളിലും ജിഎംഒ സ്റ്റിക്കറുണ്ടാകും. ഇവ വാങ്ങരുത്.

കീടനാശിനികള്‍ കലര്‍ന്നവയെങ്കില്‍ വൃത്തിയായി കഴുകിയാല്‍ ഒരു പരിധിവരെ വിഷം നീക്കാം. എന്നാല്‍ ജിഎംഒ വിഭാഗത്തില്‍ പെട്ടവയ്ക്ക് ഇങ്ങനെ യാതൊരു പ്രതിവിധിയുമില്ല. വരുംതലമുറയില്‍ കൂടി ജീന്‍ പ്രശ്‌നങ്ങളും അസുഖങ്ങളും ഉണ്ടാക്കാന്‍ ശേഷിയുള്ളവയാണിവ.

കീടനാശിനികള്‍ കലര്‍ന്നവയെങ്കില്‍ വൃത്തിയായി കഴുകിയാല്‍ ഒരു പരിധിവരെ വിഷം നീക്കാം. എന്നാല്‍ ജിഎംഒ വിഭാഗത്തില്‍ പെട്ടവയ്ക്ക് ഇങ്ങനെ യാതൊരു പ്രതിവിധിയുമില്ല. വരുംതലമുറയില്‍ കൂടി ജീന്‍ പ്രശ്‌നങ്ങളും അസുഖങ്ങളും ഉണ്ടാക്കാന്‍ ശേഷിയുള്ളവയാണിവ.

ബദാം വിദ്യ, ഉദ്ധാരണം ഇരട്ടിയാകും !!

ബദാം വിദ്യ, ഉദ്ധാരണം ഇരട്ടിയാകും !!

ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: health, ആരോഗ്യം
Story first published: Thursday, November 10, 2016, 15:23 [IST]
English summary

Know Which GMO Foods Are Most Dangerous

Know Which GMO Foods Are Most Dangerous, Read more to know about,
Please Wait while comments are loading...
Subscribe Newsletter