For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നട്ടപ്പാതിര ചാറ്റിംഗ്, കണ്ണിന്റെ കാര്യം പോക്കാ..

|

ഇന്നത്തെ തലമുറ മൊബൈല്‍ഫോണ്‍ താഴെ വെയ്ക്കാറില്ല എന്നതാണ് വാസ്തവം. ഉറങ്ങുമ്പോള്‍ പോലും മൊബൈല്‍ അടുത്തുവെച്ചേ ഇവര്‍ ഉറങ്ങാറുള്ളൂ എന്നതാണ് വാസ്തവം. രാത്രി വെളുക്കുവോളം ചാറ്റിംഗ് ആരേയും ശല്യം ചെയ്യാതിരിയ്ക്കാന്‍ ലൈറ്റിടാതെയായിരിക്കും പലരുടേയും ചാറ്റിംഗ്. എന്നാല്‍ ഇരുട്ടുമുറിയില്‍ ലൈറ്റ് ഇടാതിരുന്നുള്ള ചാറ്റിംഗ് നമ്മുടെ കണ്ണിന് തരുന്നതാകട്ടെ എട്ടിന്റെ പണിയാണ്. നേദ്യച്ചോറിന്റെ ഔഷധഗുണങ്ങള്‍

Is your smartphone affecting your eyesight

രാത്രി ചാറ്റ് ചെയ്യുന്നവരുടെ കണ്ണിന്റെ കാഴ്ച ഇല്ലാതാവും എന്നാണ് ലണ്ടനില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്. ഇവിടങ്ങളില്‍ രണ്ട് പെണ്‍കുട്ടികളില്‍ നടത്തിയ പഠനത്തില്‍ പെട്ടെന്ന് ഇവരുടെ കാഴ്ചശക്തി നഷ്ടപ്പെടാന്‍ കാരണമായതിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന കണ്ടു പിടുത്തം നടന്നത്.

Is your smartphone affecting your eyesight

ലണ്ടനില്‍ 22 വയസ്സായ യുവതിയിലാണ് ആദ്യമായി കണ്ണിന് അസ്വസ്ഥത കണ്ടെത്തിയത്. ഇവര്‍ എന്നും ഉറങ്ങുന്നതിനു മുന്‍പ് ദീര്‍ഘനേരം ചാറ്റ് ചെയ്യുന്നയാളായിരുന്നു. ഇതോടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടമാകുകയും ചെയ്തു. എന്നാല്‍ ഇതിന് പ്രായം പ്രശ്‌നമല്ലെന്നതിനാല്‍ നാല്‍പ്പത്കാരിയിലും ഇതേ അനുഭവം തന്നെയുണ്ടായി. കിടന്നു കൊണ്ട് ദീര്‍ഘനേരം സ്മാര്‍ട്ട്‌ഫോണില്‍ പത്രങ്ങള്‍ വായിക്കുന്ന ശീലമായിരുന്നു ഇവരുടേത്. ഇവര്‍ക്കും ഒരുകണ്ണിന്റെ കാഴ്ച നഷ്ടമായി. എല്ലിനെ പൊടിയ്ക്കും ഈ പാനീയം

Is your smartphone affecting your eyesight

കിടന്നു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്പോള്‍ രണ്ട് കണ്ണിലേക്കും വരുന്ന പ്രകാശത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും. ഇതാണ് പലപ്പോഴും ഗുരുതരമായ ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധമായ വീഡിയോ പരിശോധനയും നടത്തിയ ശേഷമാണ് ഇത്തരമൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

English summary

Is your smartphone affecting your eyesight

Today, life without a smartphone is almost unimaginable. And, whether we realise it or not, we’ve become more dependable on smartphones than ever before.
Story first published: Saturday, June 25, 2016, 16:30 [IST]
X
Desktop Bottom Promotion