For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി പോക്കാണോ എന്നറിയാം, ലക്ഷണങ്ങള്‍ നോക്കി

|

ശരീരത്തിലെ അരിപ്പയാണ് വൃക്ക എന്നറിയപ്പെടുന്നത്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ആഹാരത്തില്‍ നിന്നും വെള്ളത്തില്‍ നിന്നും സ്വീകരിച്ച് മാലിന്യങ്ങളെ പുറംതള്ളി ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ വൃക്കയ്ക്ക് പ്രധാന പങ്കുണ്ട്. ഭക്ഷ്യവിഷബാധയുണ്ടാക്കും ഈ ഭക്ഷണങ്ങള്‍

എന്നാല്‍ കിഡ്‌നിയെ പ്രശ്‌നത്തിലാക്കുന്നതിന് പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങള്‍ കാരണമാകും. എന്നാല്‍ കിഡ്‌നിയുടെ അനാരോഗ്യം പ്രകടമാകുന്നത് ചില ശാരീരിക ലക്ഷണങ്ങളിലൂടെയാണ്. എന്തൊക്കെ ലക്ഷണങ്ങളാണ് കിഡ്‌നി അപകടത്തിലാണ് എന്നതിന്റെ സൂചനകളായി കാണിയ്ക്കുന്നത് എന്ന് നോക്കാം.

പുറം വേദന

പുറം വേദന

പുറം വേദനകളെല്ലാം കിഡ്‌നി പ്രശ്‌നത്തിലാണ് എന്നതിന്റെ സൂചനകള്‍ അല്ല. എന്നാല്‍ നട്ടെല്ലിന് മുകളിലായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ കിഡ്‌നി പ്രശ്‌നത്തിലാണ് എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്. കിഡ്‌നി സ്റ്റോണ്‍ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഇന്‍ഫെക്ഷന്‍ എന്നിവയാണ് അസഹനീയമായ പുറംവേദനയിലൂടെ പ്രകടമാകുന്നത്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങളും കിഡ്‌നിയെ പ്രശ്‌നത്തിലാക്കുന്നു എന്നതിന്റെ സൂചനയാണ്. രക്തത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനുള്ള കിഡ്‌നിയുടെ ശേഷം ഇല്ലാതാവുന്നതിന്റെ ഫലമായി രക്തം ദുഷിച്ച രക്തമായി മാറുകയും ഇത് ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മൂന്നാം കണ്ണിന്റെ സ്ഥാനത്ത് അമര്‍ത്തിയാല്‍

ശരീരത്തിലെ നീര്

ശരീരത്തിലെ നീര്

കൈകാലുകളിലും മുഖത്തും നീര് കാണപ്പെടുന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരത്തില്‍ രക്തം കുറയുകയും മാലിന്യങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നില്ല എന്നതിന്റെ സൂചനയാണ്.

 അമിത ക്ഷീണം

അമിത ക്ഷീണം

അമിതമായ ക്ഷീണമാണ് മറ്റൊരു പ്രശ്‌നം. അമിതമായ ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ചുവന്ന രക്താണുക്കള്‍ കുറയുകയും കിഡ്‌നി പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാതിരിയ്ക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ശ്വാസോച്ഛ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വാസോച്ഛ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വാസോച്ഛ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നതും കിഡ്‌നിയുടെ പ്രവര്‍ത്തനവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ശ്വാസകോശത്തില്‍ മാലിന്യങ്ങള്‍ അടിയുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇതാകട്ടെ കിഡ്‌നിയ്ക്ക് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള കഴിവില്ലാത്തതിന്റെ ഫലമായി സംഭവിയ്ക്കുന്നതാണ്.

 മൂത്രത്തിലെ വ്യത്യാസങ്ങള്‍

മൂത്രത്തിലെ വ്യത്യാസങ്ങള്‍

മൂത്രത്തില്‍ വ്യത്യാസം കാണുന്നതും കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ കാണിയ്ക്കുന്ന ഒന്നാണ്. മൂത്രത്തില്‍ രക്തത്തിന്റെ അംശവും വിളര്‍ച്ച ബാധിച്ചതു പോലുള്ള മൂത്രവും എല്ലാം കിഡ്‌നി തകരാറിലാണ് എന്ന് സൂചിപ്പിക്കുന്നു.

 വായില്‍ ലോഹരുചി

വായില്‍ ലോഹരുചി

വായില്‍ ലോഹ രുചി അനുഭവപ്പെടുന്നതും ഗൗരവതരമായി എടുക്കേണ്ട ഒന്നാണ്. മാത്രമല്ല ചിലര്‍ക്ക് രക്തത്തിന്റെ രുചിയും വായില്‍ അനുഭവപ്പെടും. ഇത് കിഡ്‌നി പ്രശ്‌നത്തിലാണ് എന്ന് സൂചിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലുള്ള ഒന്നാണ്.സ്‌ത്രീ വജൈന, അജ്ഞാത രഹസ്യങ്ങള്‍

പല്ലിലെ കേട് തനിയെ മാറ്റാംപല്ലിലെ കേട് തനിയെ മാറ്റാം

English summary

If your kidney is in danger the body will give you these signs

Here are the most common symptoms which indicate that your kidneys are being damaged.
X
Desktop Bottom Promotion