നാരങ്ങയും ഗ്രീന്‍ടീയും ചേര്‍ന്ന് വയറൊതുക്കും

നാരങ്ങ നീരും ഗ്രീന്‍ ടീയും തേനും എല്ലാം ചേര്‍ന്ന് തടിയും വയറും കുറയ്ക്കാം.

Posted By:
Subscribe to Boldsky

കുടവയറിനെ മെരുക്കാന്‍ നിരവധി പണികള്‍ പയറ്റുന്നവരായിരിക്കും പലരും. എന്നാല്‍ ഇതെല്ലാം പലപ്പോഴും പാളിപ്പോവുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി കുടവയറിനെക്കുറിച്ചാലോചിച്ച് വിഷമിക്കേണ്ട. കാരണം ഗ്രീന്‍ ടീ എന്ന് കേട്ടാല്‍ തന്നെ കുടവയര്‍ പേടിച്ച് പോകും. കുടവയറിനെ മെരുക്കാന്‍ വെറും വിക്‌സ് മതി...

എന്നാല്‍ കുടവയറിനെ ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീയോടൊപ്പം അല്‍പം നാരങ്ങയും തേനും ചേര്‍ന്നാല്‍ ഫലം ഇരട്ടിയാകും. എങ്ങനെ നാരങ്ങയോടൊപ്പം ഗ്രീന്‍ ടീ ചേരുമ്പോള്‍ വയറും തടിയും കുറയുന്നു എന്ന് നോക്കാം. വയര്‍ ചാടാന്‍ നിങ്ങളറിയാത്ത കാരണങ്ങള്‍

ചേരേണ്ട ചേരുവകള്‍

ഗ്രീന്‍ ടീയില്‍ നിറയെ ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. ഇത് ശരീരത്തിലെ മെറ്റബോളിസം ഇരട്ടിയാക്കുന്നു മാത്രമല്ല കലോറി കത്തിച്ചുകളയുകയും ചെയ്യുന്നു.

ചേരേണ്ട ചേരുവകള്‍

നാരങ്ങയില്‍ ഉള്ള വിറ്റാമിന്‍ സി ശരീരത്തിലെ 30 ശതമാനത്തിലധികം കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. ഇത് ഫൈബര്‍ കൂടുതലുള്ളതിനാല്‍ ഇത് വിശപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു. തേനും തണുത്തവെള്ളവും, കുടവയറിന്റെ ആയുസ്സ് ഒരാഴ്ച

ചേരേണ്ട ചേരുവകള്‍

തേന്‍ വയറും തടിയും കുറയ്ക്കുന്നതിനു മുന്നില്‍ ആണ് എന്ന കാര്യത്തില്‍ സംശയമില്ല. ഇത് തടി കുറയ്ക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ചേരേണ്ട ചേരുവകള്‍

കറുവപ്പട്ടയാണ് ഇതില്‍ ആദ്യം ചേര്‍ക്കേണ്ട ചേരുവ. തടിയും വയറും കുറയ്ക്കാന്‍ കറുവപ്പട്ട കഴിഞ്ഞേ മറ്റ് വസ്തുക്കള്‍ക്ക് സ്ഥാനമുള്ളൂ. കലോറി കുറവാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്.

തയ്യാറാക്കുന്ന വിധം

വെള്ളം രണ്ട് കപ്പ്, ഗ്രീന്‍ ടീ ബാഗ് ഒരെണ്ണം, കേന്‍ മൂന്ന് ടീസ്പൂണ്‍ നാരങ്ങയുടെ തോലിയും നീരും ഒരു നാരങ്ങയുടേത് കറുവപ്പട്ട അര ഇഞ്ച് നീളത്തിലുള്ള കഷ്ണം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

സ്റ്റെപ് 1

രണ്ട് കപ്പ് വെള്ളം പാനില്‍ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് നാരങ്ങ തോല്‍ ചുരണ്ടിയെടുത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതിലേക്ക് കറുവപ്പട്ടയുടെ കഷ്ണം ഇടുക. വെള്ളം നല്ലതുപോലെ തിളപ്പിക്കാം.

സ്റ്റെപ് 2

നല്ലതുപോലെ തിളപ്പിച്ച ശേഷം ഒരു ഗ്രീന്‍ ടീ ബാഗ് വെള്ളത്തില്‍ ഇടുക അഞ്ച് മിനിട്ടോളം. ഇത് പിന്നീട് അരിച്ചെടുക്കാം. ഇതിലേക്ക് നാരങ്ങ നീര് ചേര്‍ക്കുക.

സ്റ്റെപ് 3

അവസാനം അല്‍പം തേന്‍ മിക്‌സ് ചെയ്യാം. നല്ലതുപോലെ തണുപ്പിക്കുന്നതിനായി ഫ്രിഡ്ജില്‍ വെയ്ക്കുക. അല്‍പം തണുത്തതിനു ശേഷം ഇതിലേക്ക് ഐസ്‌ക്യൂബ്‌സ് ചേര്‍ക്കാം.

ഉപയോഗിക്കേണ്ട വിധം

തയ്യാറാക്കിയ പാനീയം ഉടന്‍ തന്നെ കഴിയ്‌ക്കേണ്ടതാണ്. ദിവസവും ഈ പാനീയം ശീലമാക്കാം. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വയറു കുറയ്ന്നത് നിങ്ങള്‍ക്ക് അനുഭവപ്പെടും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

How to Make Green Tea Lemonade for Weight Loss

Looking at the benefits of the ingredients, green tea lemonade is clearly a great beverage to include in your daily weight-loss diet.
Please Wait while comments are loading...
Subscribe Newsletter