മൂട്ട കടി അത്ര നിസ്സാരമാക്കേണ്ട

മൂട്ടകടിയ്ക്കുന്നതിനെ എങ്ങനെ ഫലപ്രദമായി നേരിടാം എന്ന് നോക്കാം.

Subscribe to Boldsky

മൂട്ട ഉള്ള വീടുകളിലെ ആളുകളുടെ പല രാത്രികളും ഉറക്കമില്ലാത്തവ ആയിരിക്കും. കാരണം മൂട്ടയുടെ കടിയേറ്റ ഭാഗത്തെ ചൊറിച്ചിൽ അത്ര അസഹനീയം ആയിരിക്കും. രാത്രിയിൽ നിങ്ങളെ കടിക്കുമ്പോൾ കിട്ടുന്ന രക്തമാണ് ഈ ചെറു ജീവികളുടെ പ്രധാന ഭക്ഷണം. മൂട്ടകടി പാരമ്യതയിൽ എത്തുന്നത് സൂര്യോദയത്തിന് ഒരു മണിക്കൂർ മുമ്പാണ്.

മറ്റ് പല ജീവികൾ കടിച്ചതുമായി സാമ്യമുണ്ട് മൂട്ട കടിച്ചക്തിന്. മൂട്ട കടിച്ചതിന്റെ മൂന്നോ അഞ്ചോ പാടുകൾ കൂട്ടമായോ നിരയായോ ആണ് കാണപ്പെടുക. മുഖം,കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് കൂടുതലായി മൂട്ട കടി ഏൽക്കുന്നത്. ചിലർ മൂട്ട കടി ഏൽക്കുന്നത് തിരിച്ചറിയാറു പോലും ഇല്ല.എന്നാൽ മറ്റ് ചിലരിലാവട്ടെ ചൊറിഞ്ഞ് തടിക്കുകയും ചുവന്ന പാടുകൾ കാണപ്പെടുകയും ചെയ്യും.

മൂട്ട കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് വീര്യം കുറഞ്ഞ ഏതെങ്കിലും ആന്റി സെപ്റ്റിക് സോപ്പുപയോഗിച്ച് ആ ഭാഗം കഴുകയാണ്. ചൊറിച്ചിൽ കുറയ്ക്കാനും ചർമ്മത്തിലെ അണുബാധ തടയാനും ഇത് സഹായിക്കും. ചൊറിഞ്ഞ് അധികം പോറൽ ഉണ്ടായിട്ടില്ല എങ്കിൽ ഒരാഴ്ചയ്ക്കകം ഭേദമാക്കാൻ കഴിയും. ചർമ്മത്തിൽ അണുബാധയോ കുമിളകളോ അലർജിയോ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുക.

ഐസ് പാക്ക്‌

ഐസിന്റെ തണുപ്പ് നാഡികളുടെ അഗ്രം മരവപ്പിക്കാൻ സഹായിക്കും .മൂട്ട കടിച്ചുണ്ടാകുന്ന ചൊറിച്ചിലിൽ നിന്നും ഇത് ആശ്വാസം നൽകും. തിണർപ്പ് ഇല്ലാതാക്കാനും ഇത് സഹായിക്കും. ഒരു ചെറിയ ടൗവലിൽ ഐസ് ക്യൂബുകൾ പൊതിഞ്ഞ് മൂട്ട കടിച്ച ഭാഗത്ത് വയ്ക്കുക . പത്ത് അല്ലെങ്കിൽ പതിനഞ്ച് മിനുട്ട് ശേഷം മാറ്റുക . ആവശ്യമെങ്കിൽ വീണ്ടും ചെയ്യുക .

ബേക്കിങ്ങ് സോഡ

അപ്പക്കാരം എന്നറിയപ്പെടുന്ന സോഡിയം ബൈ കാർബോണൈറ്റ് മൂട്ട കടിക്കുമ്പോൾ ചൊറിച്ചിലിന് കാരണമാകുന്ന അസിഡിക് രാസപദാർത്ഥത്തെ നിഷ്ക്രിയമാക്കാൻ സഹായിക്കും. ചുവപ്പും തിണർപ്പും ഇല്ലാതാക്കാനും സഹായിക്കും.

ബേക്കിങ്ങ് സോഡ

ഒരു ടീസ്പൂൺ ബേക്കിങ്ങ് സോഡ മൂന്ന് ടീസ്പൂൺ വെള്ളത്തിൽ കലർത്തി മൂട്ട കടിച്ച ഭാഗത്ത് പുരട്ടുക. പത്ത് മിനുട്ടിന് ശേഷം കഴുകി കളയുക . അസ്വസ്ഥത തുടരുന്നുണ്ടെങ്കിൽ 30-45 മിനുട്ടിന് ശേഷം വീണ്ടും പുരട്ടുക.

നാരങ്ങ നീര്

പ്രകൃതിദത്ത സ്തംഭന ഔഷധം ആയ നാരങ്ങ നീര് ചൊറിച്ചിൽ കുറയ്ക്കാൻ സഹായിക്കും. ബാക്ടീരിയകളെ തടയാനുള്ള ഇതിന്റെ ഗുണം അണുബാധയെ പ്രതിരോധിക്കുകയും ചുവപ്പും തിണർപ്പും കുറയ്ക്കുകയും ചെയ്യും . നാരങ്ങ നീരിൽ പഞ്ഞി മുക്കി കടിയേറ്റ ഭാഗത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക .ഒരു ദിവസം പല പ്രാവശ്യം ഇത് ചെയ്യുക.

കറ്റാർ വാഴ നീര്

കറ്റാർ വാഴ നീര് ചർമ്മത്തിന് ആശ്വാസം നൽകും. ഇതിലെ സംയുക്തങ്ങളും അമിനോ ആസിഡും മൂട്ട പോലുള്ള ജീവികൾ കടിക്കുന്നത് മൂലം ഉണ്ടാകുന്ന ചൊറിച്ചിലും പുകച്ചിലും കുറയ്ക്കാൻ സഹായിക്കും . നനവ് നില നിർത്തി ചർമ്മത്തിന് ആശ്വാസം നൽകും.

കറ്റാർ വാഴ നീര്

കറ്റാർ വാഴ ഇല പൊട്ടിച്ച് നീര് എടുത്ത് കടിയേറ്റ ഭാഗത്ത് പുരട്ടുക . ശേഷിക്കുന്ന നീര് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ദിവസം പല പ്രാവശ്യം പുരട്ടുക . ആവശ്യമെങ്കിൽ ഒന്നിലേറെ ദിവസം ഇങ്ങനെ ചെയ്യാം .

ആപ്പിൾ സിഡർ വിനഗർ

മൂട്ട കടിയ്ക്ക് മികച്ച ഔഷധമാണിത്. ഇതിലടങ്ങിയിട്ടുള്ള അസറ്റിക് ആസിഡിന്റെ പ്രതിജ്വലന ഗുണം പുകച്ചിലും ചൊറിച്ചിലും കുറയ്ക്കാൻ സഹായിക്കും. ആപ്പിൾ സിഡർ വിനഗർ ഇല്ലെങ്കിൽ വെള്ള വിനഗർ ഉപയോഗിക്കാം . മൂട്ട കടിച്ച ഭാഗത്ത് സംസ്കരിക്കാത്ത ആപ്പിൾ സിഡർ വിനഗർ പുരട്ടുക .ഉണങ്ങിയതിന് ശേഷം കഴുകി കളയുക . ചൊറിച്ചിൽ വീണ്ടും ഉണ്ടെങ്കിൽ കുറച്ച് മണിക്കൂറിന് ശേഷം വീണ്ടും പുരട്ടുക.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

How to Get Rid of Bed Bug Bites

Restless nights are a common occurrence in bedbug infested homes due to bed bug bites that cause itchy welts. How to Get Rid of Bed Bug Bites read to know more.
Please Wait while comments are loading...
Subscribe Newsletter