For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1 ടീസ്‌പൂണ്‍ തേന്‍ വയര്‍ കുറയ്‌ക്കും വിദ്യകള്‍

|

തേന്‍ ഗുണങ്ങള്‍ പലതാണ്‌. വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ആരോഗ്യഗുണം മാത്രമല്ല, ഔഷധഗുണങ്ങളുമേറെ.

തേന്‍ കഴിയ്‌ക്കുന്നത്‌ അസുഖങ്ങള്‍ക്കു മാത്രമല്ല, തടി, വയര്‍ പോലുള്ള പ്രശ്‌നങ്ങള്‍ മാറാനും ഏറെ നല്ലതാണ്‌.

ഒരു സ്‌പൂണ്‍ തേന്‍ മതി, ചാടിയ വയറൊതുങ്ങാനെന്നതാണ്‌ വാസ്‌തവം. വയര്‍ കുറയാന്‍ ഏതെല്ലാം വിധത്തില്‍ തേന്‍ കഴിയ്‌ക്കണം, ഇത്‌ വയര്‍ കുറയ്‌ക്കാന്‍ എങ്ങനെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ക്കറിയേണ്ടേ,

1 ടീസ്‌പൂണ്‍ തേന്‍

1 ടീസ്‌പൂണ്‍ തേന്‍

പഞ്ചസാരയ്‌ക്കു പകരം തേന്‍ ഉപയോഗിയ്‌ക്കുന്നത്‌ വയര്‍ കുറയ്‌ക്കാന്‍ സഹായിക്കുമെന്ന്‌ ലെറ്റേഴ്‌സ്‌ ഇന്‍ ഡ്രഗ്‌ ഡിസൈന്‍ ആന്റ്‌ ഡിസ്‌കവറി നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌.

തേന്‍

തേന്‍

തേന്‍ രക്തത്തില്‍ വളരെ പതുക്കയേ എത്തിച്ചേരുകയുള്ളൂ. ഇതുവഴി രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ നിയന്ത്രിച്ചു നിര്‍ത്തും. പ്രമേഹത്തെ തടയുന്നതിനൊപ്പം വയറ്റില്‍ കൊഴുപ്പൊഴിവാക്കാനും സഹായിക്കും.

കറുവാപ്പട്ട

കറുവാപ്പട്ട

ഒരു ടീസ്‌പൂണ്‍ തേനില്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്ത്‌ രാവിലെ വെറുംവയറ്റില്‍ കഴിയ്‌ക്കുക. ഇത്‌ വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ നല്ലതാണ്‌. ഇത്‌ അടുപ്പിച്ചു ചെയ്യാം.

കറുവാപ്പട്ട ചായ

കറുവാപ്പട്ട ചായ

കറുവാപ്പട്ട ചായയില്‍ തേന്‍ ചേര്‍ത്തു കുടിയ്‌ക്കുന്നതും വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ ഏറെ നല്ലതാണ്‌. ഒരു കപ്പു തിളയ്‌ക്കുന്ന വെള്ളത്തിലേയ്‌ക്ക്‌ അര ടീസ്‌പൂണ്‍ കറുവാപ്പട്ട പൊടിച്ചതു ചേര്‍ക്കുക. ഇത്‌ നല്ലപോലെ തിളച്ച ശേഷം വാങ്ങി വച്ച്‌ ഒരു ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്തിളക്കി ചെറുചൂടോടെ കുടിയ്‌ക്കാം. അപചയപ്രക്രിയ ശക്തിപ്പെടുത്തി വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ ഏറെ നല്ലതാണ്‌.

ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍

ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍

ചെറുനാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കുടിയ്‌ക്കുന്നത്‌ വയറ്റിലെ കൊഴുപ്പൊഴിവാക്കാനുള്ള മറ്റൊരു വഴിയാണ്‌. ചെറുചൂടുള്ള വെള്ളത്തില്‍ 2 ടേബിള്‍ സ്‌പൂണ്‍ ചെറുനാരങ്ങാനീരും ഒരു ടീസ്‌പൂണ്‍ തേനും ചേര്‍ത്തു വെറുംവയറ്റില്‍ കുടിയ്‌ക്കുന്നതു ശീലമാക്കുക. വയറ്റിലെ കൊഴുപ്പും തടിയും മാത്രമല്ല, ശരീരത്തിലെ വിഷാംശം നീക്കുന്നതുള്‍പ്പെടെയുള്ള നിരവധി ഗുണങ്ങളുണ്ട്‌.

ഹൈബര്‍നേഷന്‍ ഡയറ്റ്‌

ഹൈബര്‍നേഷന്‍ ഡയറ്റ്‌

ഹൈബര്‍നേഷന്‍ ഡയറ്റ്‌ എന്നൊന്നുണ്ട്‌. കിടക്കും മുന്‍പ്‌ ഒന്നോ രണ്ടോ ടീസ്‌പൂണ്‍ തേന്‍ കുടിയ്‌ക്കുക. ഇത്‌ വയര്‍ കുറയ്‌ക്കാന്‍ നല്ലതാണ്‌. ഇതിലൂടെ ലിവറിന്‌ ഗ്ലൈക്കോജന്‍ ലഭിയ്‌ക്കും. അപചയപ്രക്രിയ ഉറക്കത്തിലും സുഗമമായി നടക്കും. ഇതിലൂടെ വയര്‍ കുറയും.

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീ

ജിഞ്ചര്‍ ടീയില്‍ ഒരു സ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ ഭക്ഷണത്തിന്‌ 20 മിനിറ്റു മുന്‍പ്‌ ചെറുചൂടോടെ കുടിയ്‌ക്കുന്നതും വയറ്റിലെ കൊഴുപ്പൊഴിവാക്കും. ഇത്‌ ദഹന, അപചയപ്രക്രിയകളെ സഹായിക്കും.

വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍

വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍

വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്‌ക്കുന്നതും വയര്‍ കുറയാന്‍ സഹായിക്കും. ഇത്‌ വയറ്റിലെ കൊഴുപ്പ്‌ പെട്ടെന്നലിയാന്‍ സഹായിക്കും.

ഓര്‍ഗാനിക്‌ തേന്‍

ഓര്‍ഗാനിക്‌ തേന്‍

ഇതിനെല്ലാം ഉപയോഗിയ്‌ക്കുന്ന തേന്‍ ശുദ്ധമായതാകണം. എന്നാലേ ഗുണം ലഭിയ്‌ക്കൂ. ഓര്‍ഗാനിക്‌ തേന്‍ ഉപയോഗിയ്‌ക്കുക.

കൂടിയ ചൂടുള്ള വെള്ളത്തില്‍ തേന്‍

കൂടിയ ചൂടുള്ള വെള്ളത്തില്‍ തേന്‍

കൂടിയ ചൂടുള്ള വെള്ളത്തില്‍ തേന്‍ കലര്‍ത്തുകയോ തേന്‍ ചൂടാക്കുകയോ അരുത്‌. ഇത്‌ തേനിലെ കാറ്റലിസ്റ്റ്‌ ഗുണങ്ങള്‍ നഷ്ടപ്പെടുത്തും.വയര്‍ കുറയ്ക്കാന്‍ പുതു വഴികള്‍

English summary

How To Reduce Stomach Fat With One Teaspoon Honey

How To Reduce Stomach Fat With One Teaspoon Honey, Read more to know about,
X
Desktop Bottom Promotion