ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

അറ്റാക്കും നെഞ്ചെരിച്ചിലും തമ്മില്‍ തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

ഹാര്‍ട്ട് അറ്റാക്ക് പലപ്പോഴും വില്ലനാകുന്നത് തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴാണ്. ഇപ്പോഴും കൃത്യമായി ഹാര്‍ട്ട് അറ്റാക്ക് വരുന്നതു തിരിച്ചറിയാന്‍ മിക്കവാറും പേര്‍ക്കു സാധിയ്ക്കാറില്ല.

പലരും അറ്റാക്കിനെ നെഞ്ചെരിച്ചില്‍ അഥവാ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ രീതികളിലാണെടുക്കുക. ഇത് മരണത്തിലേയ്ക്കുള്ള യാത്രയുമാകും. അറ്റാക്ക് സംഭവിയ്ക്കുമ്പോള്‍ തന്നെ വേണ്ട പ്രതിവിധികള്‍ സ്വീകരിച്ചാല്‍ ഒരു പരിധി വരെ ഇതു ഗുരുതരമാകുന്നതു തടയാനും സാധിയ്ക്കും.

നെഞ്ചുവേദന നെഞ്ചെരിച്ചില്‍ കാരണവും അറ്റാക്ക് കാരണവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ ഏതു തരം നെഞ്ചുവേദനയെങ്കിലും നിസാരമായി എടുക്കരുത്.

അറ്റാക്കും നെഞ്ചെരിച്ചിലും തമ്മില്‍ തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ, ഇത് നിങ്ങളുടെ മാത്രമല്ല, മറ്റുള്ളവരുടേയും ജീവന്‍ രക്ഷിച്ചേക്കാം.

ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

നെഞ്ചുവേദനയ്‌ക്കൊപ്പം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും ശ്വാസംമുട്ടലുമെല്ലാം അനുഭവപ്പെടുകയെങ്കില്‍ ഇത് അറ്റാക്കാണ്.

ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ


വേദനയ്‌ക്കൊപ്പം നെഞ്ചിന്റെ ഭാഗത്ത് കനം, വലിഞ്ഞു മുറുകുന്ന പോലുള്ള വേദന തുടങ്ങിയവ ഹൃദയാഘാത ലക്ഷണമാകാം. ഹാര്‍ട്ട്‌ അറ്റാക്ക്‌ തടയാം

ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

ഈ വേദന കഴുത്തിലേയ്ക്കു കയ്യിലേയ്ക്കും വ്യാപിയ്ക്കുന്നുവെങ്കില്‍ ഇതും അറ്റാക്ക് സാധ്യതയാണ്. നെഞ്ചെരിച്ചില്‍ വേദന ഒരിക്കലും ഈ ഭാഗങ്ങളിലേയ്ക്കു പടരില്ല.

 

ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

പെട്ടെന്നുള്ള തലചുറ്റല്‍, ശരീരം തണുത്തതാവുകയും എന്നാല്‍ വിയര്‍ക്കുകയും ചെയ്യുക എന്നിവയെല്ലാം ഹൃദയാഘാത ലക്ഷണങ്ങളാകാം.

 

ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

നെഞ്ചുവേദന പൊടുന്നനെയുണ്ടാകുന്നത് ഹൃദയാഘാതം കാരണമാകാം. നെഞ്ചെരിച്ചില്‍, അസിഡിറ്റി, ഗ്യാസ് തുടങ്ങിയവ കാരണമുണ്ടാകുന്ന വേദന വയറ്റില്‍ നിന്നു തുടങ്ങി പതുക്കെ മുകളിലേയ്ക്കു കയറുന്ന രീതിയിലാണ് സംഭവിയ്ക്കുക. ഇതിന്റെ തുടക്കം ചെറിയ വേദനയായി നമുക്കു തന്നെ തിരിച്ചറിയാം.

ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

നെെഞ്ചരിച്ചില്‍ വേദന സാധാരണ ഭക്ഷണം കഴിച്ച ശേഷമോ കുനിയുമ്പോഴോ മറ്റോ ആണ് സാധാരണ സംഭവിയ്ക്കുക. ഭക്ഷണം കഴിഞ്ഞയുടന്‍ കിടക്കാന്‍ പോകുന്നതും ഈ പ്രശ്‌നമുണ്ടാക്കാറുണ്ട്.

ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

അസിഡിറ്റി കൊണ്ടുണ്ടാകുന്ന നെഞ്ചുവേദനയെങ്കില്‍ വായില്‍ പുളിരുചിയുമുണ്ടാകാന്‍ സാധ്യതയുണ്ട്.

 

ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

മറ്റു ചില ചിലപ്പോള്‍ അറ്റാക്കിനു സമാനമായി കൈകകളിയ്ക്കും കഴുത്തിലേയ്ക്കും പടരുന്ന വേദനയുണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് ഗോള്‍ ബ്ലാഡര്‍ പ്രശ്‌നങ്ങള്‍. ഈസോഫാഗസിലുണ്ടാകുന്ന മസില്‍ പ്രവര്‍ത്തവും ചിലപ്പോള്‍ നെഞ്ചുവേദനയ്ക്കു കാരണമാകും.

ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

പൊടുന്നനെയുണ്ടായി വര്‍ദ്ധിച്ചു വരുന്ന, നീണ്ടുനില്‍ക്കുന്ന, സാവധാനം കയ്യിലേയ്ക്കും കഴുത്തിലേയ്ക്കും വ്യാപിയ്ക്കുന്ന വേദന, ഒപ്പം ശരീരം തണുക്കുക, വിയര്‍ക്കുക. തലചുറ്റല്‍, നെഞ്ചുഭാഗത്തു മര്‍ദം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ഇത്തരം ലക്ഷണങ്ങള്‍ വരികയാണെങ്കില്‍ ഹൃദയാഘാതമാണെന്നു തന്നെ സംശയിക്കാം.

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

How To Recognize Heart Attack And Heart Burn Pain

How To Recognize Heart Attack And Heart Burn Pain, Read more to know about,
Please Wait while comments are loading...
Subscribe Newsletter