For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യപിച്ചാല്‍ ക്യാന്‍സര്‍ വരും ??

By Lekhaka
|

പതിവായുള്ള അമിതമായ മദ്യപാനം ശാരീരികമായും മാനസികമായും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും .പുതിയ പഠനങ്ങൾ പറയുന്നത് ഏതുതരം മദ്യപാനവും ക്യാൻസറിന് വഴിയൊരുക്കും എന്നാണ് .

എത്രത്തോളം മദ്യപിക്കുന്നുവോ അത്രത്തോളം ക്യാൻസറിനുള്ള സാധ്യതയും ഉണ്ട് .ബിയർ ,വൈൻ ,വിസ്‌കി ,എന്നീ ഏതുതരം മദ്യം ഉപയോഗിച്ചാലും ക്യാൻസറിനെ സംബന്ധിച്ചിടത്തോളം ഇതിനൊന്നും സുരക്ഷിത പരിധി ഇല്ല .

alcohol

മദ്യം ഉപയോഗിക്കുന്ന എല്ലാവര്ക്കും ക്യാൻസർ വരണമെന്നില്ല .ഗവേഷകർ പറയുന്നത് പതിവായി മദ്യം ഉപയോഗിക്കുന്നവരുടെ മരണം ക്യാൻസർ മുഖേനയാണ് എന്നാണ് .ചില ക്യാൻസർ മദ്യം ഉപയോഗിക്കാത്തവരിലും കാണുന്നതായി വിദഗ്ദ്ധർ പറയുന്നു .

നാം മദ്യം ഉപയോഗിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന എഥനോൾ അസറ്റാൽഡിഹൈഡ് ആകുന്നു .ഈ കാർസിനോജൻ ഡി എൻ എ ക്കും പ്രോട്ടീനും അപകടം ഉണ്ടാക്കുന്നു .ഇത് പലതരം പോഷകങ്ങൾ , വിറ്റാമിൻ എ ,ബി കോംപ്ലെസ് ,സി ,ഡി ഇ ,ഫോളിക് ആസിഡ് ,കരോട്ടിനോയിഡ് എന്നിവ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുകയും ,ക്യാൻസറിനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു .

alcohol2

7 തരത്തിലുള്ള ക്യാൻസറിന് മദ്യപാനം കാരണമാകും എന്നാണ് ഗവേഷകർ പറയുന്നത് .അവ ഈസോഫയ്ഗൽ ക്യാൻസർ (അന്നനാളം ).ലാറിംഗൽ ക്യാൻസർ (വോയിസ് ബോക്സ് ),വായിലെ അർബുദം ,സ്തനാർബുദം ,ഫാരൻഗൽ ക്യാൻസർ (തൊണ്ടയ്ക്ക് മുകളിൽ ),ബൊവെൽ ക്യാൻസർ ,കരൾ ക്യാൻസർ എന്നിവയാണ്
alcohol 3

മദ്യപാനികൾക്ക് വായിലെ ക്യാൻസർ വരാനുള്ള സാധ്യത മദ്യം ഉപയോഗിക്കാത്തവരെക്കാൾ 6 മടങ്ങുവരെ കൂടുതലാണ് .2 മുതൽ 5 വരെ ദിവസവും മദ്യം ഉപയോഗിക്കുന്ന സ്ത്രീകളിൽ മദ്യം ഉപയോഗിക്കാത്തവരെക്കാളും അല്ലെങ്കിൽ ഒരു ദിവസം ഒരു ഡ്രിങ്ക് ചെയ്യുന്നവരെക്കാളും സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് .പുരുഷരോമം, ചില സ്ത്രീ ചിന്തകള്‍....

English summary

How Alcohol Can Cause Certain Cancers

How Alcohol Can Cause Certain Cancers, read more,
X
Desktop Bottom Promotion