ഇരുത്തം അഞ്ച് മണിക്കൂറിലധികമോ, സൂക്ഷിക്കുക

ആരോഗ്യത്തിനുള്ള വെല്ലുവിളിയാണ് പലപ്പോഴും ദീര്‍ഘനേരമുള്ള ഇരുത്തം.

Posted By:
Subscribe to Boldsky

ഒരേ ഇരിപ്പില്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്നയാളാണോ നിങ്ങള്‍, എന്നാല്‍ നിങ്ങളുടെ ആയുസ്സ് പകുതിയായി കുറയ്ക്കപ്പെട്ടിരിയ്ക്കുന്നു. കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നത് പുറംവേദന മാത്രമല്ല നല്‍കുന്നത് മരണമാണ് എന്നതാണ് സത്യം. ആവണക്കെണ്ണയും ബേക്കിംഗ് സോഡയും, കളി മാറും

തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നതാണ് പലരുടേയും ജോലിയുടെ സ്വഭാവം. എന്നാല്‍ ഈ ഇരിപ്പ് നിങ്ങളെ മരണത്തിലേക്കെത്തിയ്ക്കും എന്നാണ് ആരോഗ് വിദഗ്ധര്‍ പറയുന്നത്. എങ്ങനെയെന്ന് നോക്കാം.

വ്യായാമമില്ലായ്മ

ജീവിതത്തിന്റെ ഏറിയ പങ്കും ഇരിപ്പില്‍ തീരുന്നു. ശരീരത്തിനാവശ്യമായ വ്യായാമങ്ങളൊന്നും തന്നെ കിട്ടുന്നില്ലെന്നതാണ് മറ്റൊരു കാര്യം. ഇത് ശരീരം കൂടുതല്‍ അപകടത്തിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു.

ഹൃദ്രോഗം

ഹൃദ്രോഗം എന്നത് ഇന്നത്തെ കാലത്ത് ഒരു സാധാരണ വാക്കായി മാറിയിരിക്കുന്നു. എന്നാല്‍ മണിക്കൂറുകളോളം ഇരിയ്ക്കുന്നവര്‍ ഹൃദ്രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് എന്ന് പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ല.

പക്ഷാഘാതം

പക്ഷാഘാതത്തിന്റെ സാധ്യത ഇരട്ടിയാണ് ഈ ഇരുത്തം സമ്മാനിയ്ക്കുന്നത്. ഇത്തരം മണിക്കൂറുകളോളമുള്ള ഇരുത്തം പക്ഷാഘാതത്തിലേക്ക് നയിക്കുന്നു എന്ന് നിസ്സംശയം പറയാം.

അമിതവണ്ണം

വ്യായാമത്തിന്റെ അഭാവം തന്നെയാണ് ഇവിടെ അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. കായികാധ്വാമനില്ലാത്ത ജോലിയായതു കൊണ്ട് തന്നെ അപകടം കൂടുതലാണ്.

പുറം വേദന

ഇരുത്തക്കാരില്‍ പൊതുവായ കാണപ്പെടുന്നതാണ് പുറം വേദന. പുറം വേദന എത്രയൊക്കെ മാറ്റാന്‍ ശ്രമിച്ചാലും വീണ്ടും ആക്രമിക്കുന്നു നമ്മളെ എന്നതാണ് ഇതിന്റെ ആകെക്കൂടിയുള്ള ബോണസ്.

കഴുത്ത് വേദന

വേദനകള്‍ വിട്ടൊഴിഞ്ഞ സമയം ഉണ്ടാവില്ല. പുറംവേദന അല്ലെങ്കില്‍ കഴുത്ത് വേദന എന്നത് കൂടപ്പിറപ്പായിരിക്കും

പ്രമേഹം

ജീവിതശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നു പ്രമേഹം. എന്നാല്‍ ഇരുന്ന ജോലി ചെയ്യുമ്പോള്‍ ശാരീരികാധ്വാനം ഇല്ലാത്തതും പ്രമേഹത്തിലേക്ക് നയിക്കുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Saturday, November 12, 2016, 15:31 [IST]
English summary

Horrible Things That Can Happen If You Sit At Your Desk For Too Long

Horrible Things That Can Happen If You Sit At Your Desk For Too Long read to know more.
Please Wait while comments are loading...
Subscribe Newsletter