For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദന്തഡോക്ടറില്ലാതെ തന്നെ പല്ലിലെ പോടിന് വിട

|

പല്ലിലെ പോട് വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. ഇതിനാകട്ടെ പ്രായപരിധിയും ഇല്ല. കുട്ടികളില്‍ തുടങ്ങി മുതിര്‍ന്നവരില്‍ വരെ ഇത്തരത്തില്‍ ദന്തക്ഷയം ഉണ്ടാവുന്നു. ആരംഭ ഘട്ടത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതെ ഇതിനെ ഇല്ലാതാക്കാം. പല്ല് തേയ്ക്കാന്‍ ഇനി ബ്രഷ് വേണ്ട??

പല്ലിനു മുകളിലായി ഇരുണ്ട നിറത്തിലുള്ള പുള്ളികള്‍ കാണപ്പെടുന്നതാണ് ആദ്യഘട്ടം. കാലക്രമേണ ഇത് മറ്റ് പല്ലുകളിലേക്ക് വ്യാപിക്കുകയും അവിടെ സുഷിരങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് വ്യാപിക്കുന്നതിനു മുന്‍പ് തടയിടേണ്ടത് അത്യാവശ്യമാണ്.

ഇതിനെ പ്രതിരോധിയ്ക്കാനായി ദന്തഡോക്ടറെ സമീപിയ്ക്കുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനവും. എന്നാല്‍ ഇനി ഡോക്ടറില്ലാതെ തന്നെ ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിയ്ക്കാം. അതും വീട്ടിലിരുന്ന് തന്നെ, എങ്ങനെയെന്ന് നോക്കാം. പല്ല് തേയ്ക്കാന്‍ മാത്രമല്ല ടൂത്ത് പേസ്റ്റ്

ദന്തക്ഷയത്തിന് കാരണം

ദന്തക്ഷയത്തിന് കാരണം

ദന്തക്ഷയത്തിന് കാരണം എന്താണെന്നതാണ് ആദ്യം അറിയേണ്ട കാര്യം. പല്ലിന് ഉറപ്പും ബലവും തിളക്കവും നല്‍കുന്ന പല ഘടകങ്ങളും ആവശ്യമായ തോതില്‍ ലഭിയ്ക്കാത്തതാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം.

വിറ്റാമിന്റെ അഭാവം

വിറ്റാമിന്റെ അഭാവം

വിറ്റാമിന്‍ എ ഡി ഇ കെ എന്നിവയുടെ അഭാവമാണ് പലപ്പോഴും ദന്തക്ഷയത്തിന്റെ പ്രധാന കാരണം. കൂടാതെ പല്ലിന്റെ ആരോഗ്യത്തിനാവശ്യമായ ധാതുക്കള്‍ ഭക്ഷണത്തില്‍ നിന്നും ശരീരത്തില്‍ നിന്നും ലഭിയ്ക്കാത്തും ദന്തക്ഷയത്തിന്റെ പ്രധാന കാരണമാണ്.

ഒഴിവാക്കേണ്ട വസ്തുക്കള്‍

ഒഴിവാക്കേണ്ട വസ്തുക്കള്‍

ദന്തക്ഷയത്തിന് കാരണമാകുന്ന ചില വസ്തുക്കള്‍ നമ്മുടെ ഭക്ഷണശീലങ്ങളിലുണ്ട്. അമിത മധുരം ദന്തക്ഷയത്തിന്റെ പ്രധാന കാരണമാണ്. മധുരം കഴിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വായ് കഴുകേണ്ടത് അത്യാവശ്യമാണ്.

അസിഡിക് ഭക്ഷണങ്ങള്‍

അസിഡിക് ഭക്ഷണങ്ങള്‍

പൊക്കിളിനു ചുറ്റും ഇത്ര വൃത്തികേടോ?പൊക്കിളിനു ചുറ്റും ഇത്ര വൃത്തികേടോ?

 വെളിച്ചെണ്ണ ഉപയോഗിക്കാം

വെളിച്ചെണ്ണ ഉപയോഗിക്കാം

എന്നും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ബ്രഷ് ചെയ്യുന്നതിനു മുന്നോടിയായി വെളിച്ചെണ്ണ കവിള്‍ കൊള്ളാവുന്നതാണ്. എന്നും രാവിലെ ഇത്തരമൊരു ശീലം ഉണ്ടാക്കിയെടുത്താല്‍ അത് പല്ലിനെ സംരക്ഷിക്കുന്നു.

ഉപ്പ്

ഉപ്പ്

ഉപ്പ് പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്നിലാണ്. ഒരു ടീസ്പൂണ്‍ ഉപ്പ് വെള്ളത്തില്‍ ലയിപ്പിച്ച് ആ വെള്ളം രണ്ട് മിനിട്ടോളം കവിള്‍ കൊള്ളുക. ദിവസവും മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്താല്‍ അത് ദന്ത ക്ഷയത്തെ ഇല്ലാതാക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

ആന്റി ബയോട്ടിക് ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. മൂന്നോ നാലോ വെളുത്തുള്ളി കാല്‍ ടീസ്പൂണ്‍ ഉപ്പുമായി ചേര്‍ത്ത് ദന്തക്ഷയം ഉള്ള ഭാഗത്ത് വെയ്ക്കുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്താല്‍ അല്‍പദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദന്തക്ഷയം പമ്പ കടക്കും.

മഞ്ഞള്‍

മഞ്ഞള്‍

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും എന്നും മുന്നില്‍ തന്നെയാണ് മഞ്ഞള്‍. അല്‍പം മഞ്ഞള്‍പ്പൊടി ദന്തക്ഷയം ബാധിച്ച പല്ലിനോട് ചേര്‍ത്ത് വെയ്ക്കുക. 10 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മോണയില്‍ നിന്നും രക്തം, ഒറ്റമൂലികള്‍ ഇതാ

 കടുകെണ്ണ

കടുകെണ്ണ

അര ടീസ്പൂണ്‍ കടുകെണ്ണയില്‍ അല്‍പം മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്ത് മോണയിലും പല്ലിലുമായി തേച്ചു പിടിപ്പിക്കുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത്തരത്തില്‍ ആഴ്ചയില്‍ നാല് പ്രാവശ്യം ചെയ്യുക. മൂന്ന് ആഴ്ച കൃത്യമായി ചെയ്താല്‍ പല്ലിലെ പോടിന് വിട പറയാം.ആറു മാസത്തിനുള്ളില്‍ മരണം, ലക്ഷണങ്ങളിതാ.....

സ്‌ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!സ്‌ത്രീയറിയണം വജൈനല്‍ രഹസ്യങ്ങള്‍!!

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Home Remedies for Tooth Decay and Cavities

There are some natural remedies that can help provide relief and maintain good oral health.
X
Desktop Bottom Promotion