For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോണയില്‍ നിന്നും രക്തം, ഒറ്റമൂലികള്‍ ഇതാ

|

ദന്ത സംരക്ഷണത്തില്‍ ഏറ്റവും കൂടുതല്‍ ഗുരുതരമായ പ്രശ്‌നമാണ് മോണയില്‍ നിന്നും രക്തം വരുന്നത്. ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ ആണ് പലപ്പോഴും ഇതിന് പിന്നില്‍. ഭക്ഷണം കഴിയ്ക്കുമ്പോഴും പല്ലു തേയ്ക്കുമ്പോഴും മോണയില്‍ നിന്നും രക്തം വരും.

മോണയില്‍ നിന്നും രക്തം വരുന്നത് മാത്രമല്ല മോണയ്ക്ക് വീക്കം തോന്നുന്നതും പല്ലിളകുന്നതും എല്ലാം ഗുരുതരം തന്നെയാണ്. എന്നാല്‍ ഇതിനെയെല്ലാം പരിഹരിയ്ക്കാന്‍ ചില പ്രകൃതിദത്ത വഴികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങ പല്ലിനിടയിലെ കറയെ ഇല്ലാതാക്കാന്‍ മിടുക്കനാണ്. മാതള നാരങ്ങ ജ്യൂസ് കൊണ്ട് കവിള്‍ കൊള്ളുന്നത് മോണയില്‍ നിന്നും രക്തം വരുന്നത് ഇല്ലാതാക്കുന്നു. മാത്രമല്ല മാതള നാരങ്ങയുടെ ജ്യൂസ് ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ദന്തസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിയ്ക്കും.

വെളിച്ചെണ്ണ ഉപയോഗിക്കാം

വെളിച്ചെണ്ണ ഉപയോഗിക്കാം

വെളിച്ചെണ്ണ ഉപയോഗിച്ച് കവിള്‍ കൊള്ളുന്നതും മോണസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. എന്നും രാവിലെ ഒരു കവിള്‍ വെളിച്ചെണ്ണ ഉപയോഗിച്ച് ഈ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാം.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ നീര് മോണയിലെ വീക്കം ഇല്ലാതാക്കും. മോണയിലെ വീക്കവും രക്തം വരുന്നതും കറ്റാര്‍ വാഴ നീരും നാരങ്ങ നീരും മിക്‌സ് ചെയ്ത് പുരട്ടിയാല്‍ മാറും. മാത്രമല്ല ഇതൊരു മൗത്ത് വാഷ് ആയും ഉപയോഗിക്കാം.

തേന്‍

തേന്‍

ആരോഗ്യസൗന്ദര്യ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിയ്ക്കാന്‍ തേനിന് കഴിയും. തേന്‍ ഉപയോഗിച്ച് വായ് കഴുകിയാല്‍ മതി.

ആര്യവേപ്പ്

ആര്യവേപ്പ്

ആര്യവേപ്പ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് നല്ലതാണ്. കറ്റാര്‍വാഴയും ആര്യവേപ്പിലയും കൂടി മിക്‌സ് ചെയ്ത് പല്ല് തേച്ചാല്‍ മതി ഇത് മോണയിലെ രക്തം വരുന്നതും മോണവീക്കത്തിനും പരിഹാരമാണ്.

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം പലപ്പോഴും പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. ഉപ്പ് വെള്ളം ഉപയോഗിച്ച് രാവിലെ കവിള്‍ കൊള്ളാം. കൂടാതെ ഉപ്പും ചെറുനാരങ്ങ നീരും മിക്‌സ് ചെയ്ത് പല്ല് തേയ്ക്കുന്നതും ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കാം.

English summary

Home remedies for bleeding gums that actually work

Fight against the symptoms of gingivitis, an inflammation of the gums, with these easy home remedies. Six home remedies for bleeding gums that actually work.
Story first published: Friday, August 19, 2016, 17:49 [IST]
X
Desktop Bottom Promotion