For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാറ്റി ലിവറിന് പരിഹാരങ്ങളിതാ...

|

കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഫാറ്റി ലിവര്‍ എന്നറിയപ്പെടുന്നത്. കരളില്‍ കൊഴുപ്പുണ്ടാകുന്നത് സാധാരണയാണ്, എന്നാല്‍ ഇത് 5-10 ശതമാനം കൂടുതലാകുമ്പോഴാണ് രോഗവസ്ഥയാകുന്നത്.

ഫാറ്റി ലിവര്‍ രണ്ടു തരമുണ്ട്, ആല്‍ക്കഹോളിക്, നോണ്‍ ആല്‍ക്കഹോളിക് വിഭാഗത്തില്‍ പെട്ടവ. മദ്യപിച്ചും അല്ലാതെയും ഇതു വരാമെന്നര്‍ത്ഥം.

മദ്യത്തിനു പുറമെ കൊളസ്‌ട്രോള്‍, ബിപി, അമിതവണ്ണം, ടൈപ്പ് 2 ഡയബെറ്റിസ് തുടങ്ങിയവയും ഫാറ്റി ലിവറിന് കാരണമാണ്.

ഫാറ്റി ലിവറിന് വീട്ടുവൈദ്യങ്ങളുമുണ്ട്, കൃത്രിമ മരുന്നുകള്‍ ഉപയോഗിയ്ക്കുന്നതിനു മുന്‍പു നമുക്കു ചെയ്യാവുന്നവ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

1 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ഒഴിച്ച് ദിവസം രണ്ടു നേരം കുടിയ്ക്കാം. വേണമെങ്കില്‍ അല്‍പം തേനും ചേര്‍ക്കാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങയാണ് മറ്റൊരു വഴി. ഇതിലെ എന്‍സൈം ഗ്ലൂട്ടാത്തിയോണ്‍ എന്ന എന്‍സൈം പുറപ്പെടുവിയ്ക്കും. ഇത് കരളിലെ കൊഴുപ്പു നീക്കാന്‍ സഹായിക്കും.

നാരങ്ങ

നാരങ്ങ

ഒരു ഗ്ലാസ് വെള്ളത്തില്‍ പകുതി നാരങ്ങ പിഴിഞ്ഞു ചേര്‍ത്ത് ദിവസം രണ്ടു തവണ കുടിയ്ക്കാം. ഇത് അടുപ്പിച്ചു ചെയ്യുക.

ഡാന്‍ഡെലിയോണ്‍

ഡാന്‍ഡെലിയോണ്‍

ഡാന്‍ഡെലിയോണ്‍ ലിവറിനെ ക്ലീന്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. ഡാന്‍ഡിലിയോണ്‍ ഉണങ്ങിയ ഡാന്‍ഡെലിയോണ്‍ വേര് ഒരു കപ്പു ചൂടുവെള്ളത്തിലിട്ട് 10 മിനിറ്റു വയ്ക്കാം. ദിവസം 2 കപ്പു വച്ചു കുടിയ്ക്കാം. ഡാന്‍ഡെലിയോണ്‍ ഇലകള്‍ സാലഡില്‍ ചേര്‍ത്തും കഴിയ്ക്കാം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയിലെ ക്യാച്ചെന്‍സ് ലിവറിലെ കൊഴുപ്പു നീക്കാനും ലിവറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കും. ദിവസം രണ്ടുമൂന്നു കപ്പു ഗ്രീന്‍ ടീ കുടിയ്ക്കാം.

മഞ്ഞള്‍

മഞ്ഞള്‍

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ മഞ്ഞള്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം അകറ്റാനുള്ള മറ്റൊരു വഴിയാണ്. മഞ്ഞള്‍ കൊഴുപ്പിനെ എളുപ്പം അലിയിച്ചു കളയുന്നതാണ് കാരണം. ഇതിട്ട ചൂടുവെള്ളമോ പാലോ കുടിയ്ക്കാം. ഭക്ഷണത്തില്‍ ചേര്‍ക്കാം.

അതിമധുരം

അതിമധുരം

അതിമധുരം ഫാറ്റി ലിവര്‍ സിന്‍ഡ്രോം അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്. ഇത് അല്‍പം വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കാം.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും ഏറെ നല്ലതാണ്‌

രാവിലെ ഒരു കപ്പു കാപ്പി, ദോഷങ്ങള്‍ ഏറെരാവിലെ ഒരു കപ്പു കാപ്പി, ദോഷങ്ങള്‍ ഏറെ

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂമികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: liver ലിവര്‍
English summary

Home Remedies For Fatty Liver

Here are some home remedies for fatty liver. Read more to know about,
X
Desktop Bottom Promotion