For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷസ്‌തനം ഒഴിവാക്കാന്‍ വീട്ടുവൈദ്യം

|

സ്‌തനവലിപ്പം സ്‌ത്രീകള്‍ക്കഴകാണ്‌. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ ഇത്‌ നാണക്കേടും. ഇത്‌ പുരുഷന്‌ സ്‌ത്രൈണത നല്‍കുന്നതായാണ്‌ പൊതുവെ കണക്കാക്കപ്പെടുന്നതും. ഇതുകൊണ്ടുതന്നെ സ്‌ത്രീകളുടെ കണ്ണിലും പുരുഷന്മാരുടെ മതിപ്പു കുറയ്‌ക്കുന്ന ഒന്നും.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ്‌ പ്രധാനമായും പുരുഷസ്‌തനങ്ങള്‍ക്കു കാരണമാകാറ്‌. പുരുഷന്മാര്‍ യുവത്വത്തിലേയ്‌ക്കു കടക്കുമ്പോള്‍ ഇതുണ്ടാകും. ഇതല്ലാതെ 45 കഴിഞ്ഞ പുരുഷന്മാരിലും ഇതു കാണാറുണ്ട്‌.

പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റിറോണ്‍ കുറയുന്നത്‌ സ്‌ത്രീ ഹോര്‍മോണായ ഈസ്‌ട്രജന്‍ വര്‍ദ്ധിയ്‌ക്കുന്നതുമാണ്‌ ഇതിന്‌ പ്രധാന കാരണം.

പുരുഷന്മാര്‍ക്ക്‌ ശാരീരിക, മാനസിക പ്രയാസങ്ങളുണ്ടാക്കുന്ന ഈ പ്രശ്‌നത്തിന്‌ വീട്ടുവൈദ്യങ്ങളുമുണ്ട്‌. ഇവയെക്കുറിച്ചറിയൂ,

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

ഒന്നു രണ്ടു ടീസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി വെള്ളത്തിലിട്ടു ചെറുചൂടില്‍ തിളപ്പിയ്‌ക്കുക. ഇത്‌ ദിവസം രണ്ടുമൂന്നു തവണ അടുപ്പിച്ചു കുടിയ്‌ക്കുന്നതു നല്ലതാണ്‌. ഇതിലെ കുര്‍കുമിന്‌ പുരുഷഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും.

ചൂര, കോര, അയില

ചൂര, കോര, അയില

ചൂര, കോര, അയില പോലുള്ള മീനുകളില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ഈസ്‌ട്രജന്‍ ഉല്‍പാദനം കുറയ്‌ക്കും. ഇവ കഴിയ്‌ക്കാം.

കക്കയിറച്ചി, ഞണ്ട്‌

കക്കയിറച്ചി, ഞണ്ട്‌

മീനുകള്‍ക്കു പുറമെ കടല്‍ വിഭവങ്ങളിലെ സിങ്ക്‌ പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കുന്നവയാണ്‌. കക്കയിറച്ചി, ഞണ്ട്‌ എന്നിവയെല്ലാം നല്ല ഭക്ഷണങ്ങളാണ്‌.

ഫ്‌ളാക്‌സ്‌ സീഡുകള്‍

ഫ്‌ളാക്‌സ്‌ സീഡുകള്‍

ലിഗ്നാന്‍സ്‌ അടങ്ങിയ ഫ്‌ളാക്‌സ്‌ സീഡുകള്‍ പുരുഷസ്‌തനങ്ങള്‍ കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌. ഇവ പൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി കുടിയ്‌ക്കുന്നതു ഗുണം ചെയ്യും.

എപ്‌സം സാള്‍ട്ട്‌

എപ്‌സം സാള്‍ട്ട്‌

1 കപ്പ്‌ എപ്‌സം സാള്‍ട്ട്‌ കലക്കിയ വെള്ളത്തില്‍ കുളിയ്‌ക്കുന്നതോ ഇതു ബാത്‌ടബില്‍ ഇട്ടു കലര്‍ത്തിയ വെള്ളത്തിലിട്ട അല്‍പനേരം ഇതില്‍ കിടക്കുന്നതും നല്ലതാണ്‌. ബിപി, ഹൃദയപ്രശ്‌നങ്ങളുള്ളവര്‍ ഇത്‌ ഒഴിവാക്കണം.

കോള്‍ഡ്‌ കംപ്രസ്‌

കോള്‍ഡ്‌ കംപ്രസ്‌

കോള്‍ഡ്‌ കംപ്രസ്‌ മറ്റൊരു വഴിയാണ്‌. ഐസ്‌ ക്യൂബ്‌ ടവലില്‍ കെട്ടി വയ്‌ക്കാം. ഐസ്‌ നേരിട്ടു ചര്‍മത്തില്‍ വയ്‌ക്കരുത്‌.

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്‌ക്കുന്നതും സ്‌ത്രീ ഹോര്‍മോണ്‍ കുറയാനും പുരുഷഹോര്‍മോണ്‍ കൂടാനും നല്ലതാണ്‌.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ നല്ലതാണ്‌. ഇത്‌ നെഞ്ചിന്റെ ഭാഗത്തെ കൊഴുപ്പു കത്തിച്ചു കളയും.

സ്‌പോട്‌സ്‌, വ്യായാമങ്ങള്‍

സ്‌പോട്‌സ്‌, വ്യായാമങ്ങള്‍

സ്‌പോട്‌സ്‌, വ്യായാമങ്ങള്‍ തുടങ്ങിയവയെല്ലാം പുരുഷഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കും. കൊഴുപ്പു കളയും. ഇത്തരം വഴികള്‍ പരീക്ഷിയ്‌ക്കാം.

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം ഉപേക്ഷിയിക്കുക, സോയ ഉല്‍പന്നങ്ങള്‍, ലെഡ്‌ തുടങ്ങിയവ ഒഴിവാക്കുക, കാര്‍ബോഹൈഡ്രേറ്റ്‌ അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്‌ക്കുക എന്നിവ പുരുഷസ്‌തനങ്ങള്‍ ഒഴിവാക്കാനുള്ള വഴികളാണ്‌. ആര്‍ത്തവം: ചില പെണ്‍സംശയങ്ങള്‍

ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!ഭാര്യയെ തല്ലുമോ, ആണിന്റെ കൈ പറയും സത്യം!

Read more about: breast health സ്‌തനം
English summary

Home Remedies To Avoid Male Boobs

Here are some of the home remedies to avoid male boobs. Read more to know about,
X
Desktop Bottom Promotion