For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാട്ട് കേൾക്കൂ ...ബി പി കുറയ്‌ക്കൂ

By Super Admin
|

മൊസാർട്ട് സംഗീതം കേൾക്കുമ്പോൾ നിങ്ങളുടെ മാനസികാവസ്ഥ മാത്രമല്ല മാറുന്നത് അതു നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും ,ഹൃദയമിടിപ്പ് നിയന്ത്രിക്കുകയും ചെയ്യും. പുതിയ ഗവേഷകർ പറയുന്നത് ക്ലാസ്സിക്കൽ സംഗീതമായ വോൾഫ് ഗ്യാങ് മൊസാർട്ട് ,ജൊഹാൻ സ്ട്രൗസ് എന്നിവയൊക്കെ 25 മിനിറ്റ് കേട്ടാൽ നിങ്ങളുടെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ശരിയായ രീതിയിലാകും എന്നാണ് .

ഗവേഷകരുടെ പഠനത്തിൽ അവർ 60 പേരെ 25 മിനിറ്റ് മൊസാർട്ട് .സ്ട്രൗസ് ,അബ്ബാ സംഗീതം കേൾപ്പിച്ചു .മറ്റൊരു 60 പേര് നിശബ്ദരായി സമയം ചെലവഴിച്ചു .മൊസാർട്ട് സിസ്റ്റോലിക് (മുകളിലത്തെ) ബി പി യും ഹൃദയമിടിപ്പും 4 .7 മിലിമീറ്റർ ഹെച് ജി യും സ്ട്രൗസ് 3 .7 മില്ലിമീറ്റർ ഹെച് ജി യും കുറച്ചു .അബ്ബാ കേട്ടവർക്ക് പ്രതേകിച്ചു മാറ്റമൊന്നുമില്ല .

High BP Listen To Mozart To Reduce Hypertension

ഡയസ്റ്റോളിക് (താഴത്തെ )ബി പി ,അതായത് ഹൃദയമിടിപ്പിന് ഇടയിലുള്ള സമയം 2 .1 എം എം ഹെച് ജി മൊസാർട്ടും 2 .9 എംഎം ഹെച് ജി സ്ട്രൗസും കുറവ് കാണിച്ചു .സംഗീതത്തിന് മനുഷ്യനെ സ്വാധീനിക്കാൻ കഴിയുമെന്ന് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. ഈ പഠനത്തിലൂടെ ക്ലാസ്സിക്കൽ സംഗീതത്തിന് രക്തസമ്മർദ്ദവും ഹൃദയ വേഗവും കുറയ്ക്കാമെന്നും തെളിയിക്കപ്പെട്ടു .

മോസർട്ടിന്റെയും, സ്ട്രൗസിന്റെയും പാട്ടിനു രക്തസമ്മർദ്ദം കുറയ്ക്കാനാകുമെന്നും, മൊസാർട്ട് സംഗീതത്തിനാണ് കൂടുതൽ കഴിവെന്നും ജർമനിയിലെ റൂഹാർ യുണിവേഴ്സിറ്റിയിലെ ഹാൻസ് ജോച്ചിം ട്രോപ്പി പറയുന്നു.

High BP Listen To Mozart To Reduce Hypertension

ദേഷ്യത്തോടെ വിശ്രമിച്ച വ്യക്തികളിലും രക്തസമ്മർദ്ദം കുറഞ്ഞു .എന്നാൽ വളരെ ചെറിയ അളവ് മാത്രം .അതുപോലെ മൊസാർട്ടിന്റെയും സ്ട്രൗസിന്റെയും സംഗീതം കേട്ടവരിൽ കോർട്ടിസോളിന്റെ അളവും സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരിൽ കുറഞ്ഞു .

ഡച്ചസ് ആർസ്റ്റെബ്ലാറ്റ് ഇന്റർനാഷണൽ പ്രസിദ്ധീകരിച്ച ഒരു പേപ്പറിൽ ചെറിയ താളത്തിലുള്ള മന്ദഗതിയിലെ സംഗീതം ഹൃദയാരോഗ്യത്തിന് നല്ലതാണെന്നു പറയുന്നു .

English summary

High BP Listen To Mozart To Reduce Hypertension

Listening to music legand Mozart can not only soothe your mood but also help lower blood pressure as well as stablise the heart rate, new research has found.
X
Desktop Bottom Promotion