കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!

കണ്‍തടം നോക്കി രോഗമറിയാം.

Posted By:
Subscribe to Boldsky

നമ്മുടെ ശരീരത്തെ ബാധിയ്ക്കുന്ന പല രോഗങ്ങളുടേയും ആദ്യസൂചന ശരീരം തന്നെ പലപ്പോഴും വെളിപ്പെടുത്തും. ഇവ തിരച്ചറിയാന്‍ നമുക്കറിയാതെ പോകുന്നതാണ് പലപ്പോഴും പ്രശ്‌നമാകുന്നത്.

ശരീരത്തിന്റെ പല ഭാഗങ്ങളും പല അസുഖങ്ങളുടേയും സൂചന നല്‍കുന്നവയാണ്. ഇതിലൊരു ഭാഗമാണ് കണ്‍തടം അഥവാ അണ്ടര്‍ഐ.

കണ്‍തടത്തിന്റെ ആകൃതിയും നിറവുമെല്ലാം പല രോഗങ്ങളുടേയും ആദ്യസൂചന നല്‍കുന്ന ഇടങ്ങളാണ്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!

കണ്‍തടങ്ങള്‍ തടിച്ചു വീര്‍ത്തിരിയ്ക്കുന്നത് പലപ്പോഴും കിഡ്‌നി രോഗത്തിന്റെ സൂചനയാകാം. ഉറക്കക്കുറവും മറ്റും ഈ പ്രശ്‌നം താല്‍ക്കാലിമായി ഉണ്ടാക്കുമെങ്കിലും സ്ഥിരം ഈ പ്രശ്‌നമെങ്കില്‍ കിഡ്‌നി തകരാറുമാകാം.

 

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!

കണ്‍തടത്തിലെ കറുപ്പ് അനീമിയയുടെ ഒരു ലക്ഷണം കൂടിയാണ്. ഇത് ചിലപ്പോള്‍ പാരമ്പര്യവുമാകാം.

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!


കണ്‍തടത്തിലെ പിങ്ക് നിറം അമിതമദ്യപാനത്തിന്റെ ലക്ഷണമാണ് കാണിയ്ക്കുന്നത്. ഇവരുടെ കണ്‍തടം തൂങ്ങിയിരിയ്ക്കുകയും ചെയ്യും.

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!

കണ്ണിനടിയിലെ ചര്‍മത്തില്‍ പിഗ്മെന്റേഷന്‍, അതായത് കുത്തുകള്‍ കൂടുതലാണെങ്കില്‍ ഇത് കിഡ്‌നി, ലിവര്‍ പ്രശ്‌നങ്ങളെ സൂചിപ്പിയ്ക്കുന്നു. ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നുവെങ്കിലും ഈ പ്രശ്‌നമുണ്ടാകാം.

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!


കണ്ണിനു താഴെ മഞ്ഞനിറത്തിലെ വീക്കം തോന്നുന്നുവെങ്കില്‍ ഇത് കൊളസ്‌ട്രോള്‍ തോത് ഏറെ കൂടുതലാണെന്ന സൂചനയാണ് നല്‍കുന്നത്. നിങ്ങള്‍ക്കു പുരുഷഹോര്‍മോണ്‍ കുറവാണ്......

കണ്ണിനടിയില്‍ ഒളിച്ചിരിയ്ക്കും, ആ രോഗം!!

ഹോര്‍മോണ്‍, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവ കാരണവും കണ്‍തടത്തില്‍ മഞ്ഞനിറം കാണാം. ഇതല്ലാതെ മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ കൂടുതലാകുമ്പോള്‍ കണ്‍തടത്തിനു ചുറ്റുമുള്ള ചര്‍മത്തിന്റെ നിറം മഞ്ഞപ്പു കലര്‍ന്നതാകുന്നതും സ്വാഭാവികമാണ്.

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Hidden Signs That Your Eye Bag Reveals

Hidden Signs That Your Eye Bag Reveals, Read more to know about,
Please Wait while comments are loading...
Subscribe Newsletter