ഉരുളക്കിഴങ്ങു മുളച്ചാല്‍ വിഷം, ക്യാരറ്റോ??

എന്നാല്‍ മുളപ്പിച്ച ധാന്യങ്ങള്‍ ആരോഗ്യഗുണം ഇരട്ടിയ്പ്പിക്കുന്നതു പോലെയല്ല, മുളച്ച എല്ലാ പച്ചക്കറികളു

Posted By:
Subscribe to Boldsky


പച്ചക്കറികള്‍ അല്‍പനാള്‍ വച്ചിരുന്നാല്‍ മുള വരുന്നതു സാധാരണയാണ്. സാധാരണ മുളച്ചവ ഗുണകരമാണെന്നാണ് പറയാറ്.

എന്നാല്‍ മുളപ്പിച്ച ധാന്യങ്ങള്‍ ആരോഗ്യഗുണം ഇരട്ടിയ്പ്പിക്കുന്നതു പോലെയല്ല, മുളച്ച എല്ലാ പച്ചക്കറികളും. ചിലവ നല്ലതാണ്. ചിലതാകട്ടെ, വിഷതുല്യവും.

ഏതൊക്കെ പച്ചക്കറികളാണ് മുളച്ചാല്‍ വിഷമാകുന്നതെന്നും ഏതെല്ലാമാണ് ആരോഗ്യകരമെന്നും പലര്‍ക്കും അറിവുണ്ടാകില്ല. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഉരുളക്കിഴങ്ങു മുളച്ചാല്‍ വിഷം

മുള വരുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്. ഇതിലെ ഗ്ലൈക്കോആല്‍ക്കലൈഡ് എന്ന കെമിക്കലാണ് ഇതിന് കാരണമാകുന്നത്.

 

ഉരുളക്കിഴങ്ങു മുളച്ചാല്‍ വിഷം

മുളച്ചതു മാത്രമല്ല, പച്ച നിറം കാണുന്നവയും ഒഴിവാക്കുന്നതാണ് നല്ലത്. ഇവയും മുള വന്നതിന്റെ ദോഷങ്ങള്‍ വരുത്തും. ന്യൂറോസിസ്റ്റത്തെ വരെ ബാധിയ്ക്കുന്ന ഇവ പാരലൈസിസ് പോലുള്ള അവസ്ഥയ്ക്കും വഴിയൊരുക്കും.

 

ഉരുളക്കിഴങ്ങു മുളച്ചാല്‍ വിഷം

ഇത്തരം ഉരുളക്കിഴങ്ങ മുള നീക്കി മാത്രം ഉപയോഗിയ്ക്കുക. മഞ്ഞള്‍, ഉപ്പു ലായനിയില്‍ ഇട്ടുവച്ച ശേഷം ഉപയോഗിയ്ക്കാം. കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.വെളുത്തുള്ളി മുളപ്പിച്ചേ ഉപയോഗിയ്ക്കാവു, കാരണം

 

 

 

വെളുത്തുള്ളി, സവാള

വെളുത്തുള്ളി, സവാള എന്നിവയിലും മുള പൊട്ടുന്നത് സാധാരണയാണ്. ഇവ ആരോഗ്യത്തിനു ദോഷകരമല്ല. ഇൗ മുളകള്‍ നീക്കാതെ ഉപയോഗിയ്ക്കുകയും ചെയ്യാം. ഇത്തരം മുളകള്‍ ആരോഗ്യത്തിനു നല്ലതുമാണ്. ചെറിയുള്ളിയുടെ കാര്യവും ഇതുപോലെ തന്നെ.

 

വെളുത്തുള്ളി

മുളച്ച വെളുത്തുള്ളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ കൂടുതലുണ്ട്. ക്യാന്‍സര്‍ തടയാനും ചര്‍മാരോഗ്യത്തിനുമെല്ലാം ഏറെ ഗുണകരമാണ്.

ക്യാരറ്റില്‍

ക്യാരറ്റില്‍ മുള പൊട്ടുന്നതും അപൂര്‍വമല്ല. ഇതും ദോഷകരമല്ല, എന്നാല്‍ പ്രത്യേകിച്ച് ആരോഗ്യഗുണങ്ങള്‍ പറയാനുമില്ല. ഇതിലെ മുള ്ക്യാരറ്റിന്റെ പുതുമ കളയും. ഇത് റബ്ബര്‍ പോലെയാകും.

ബീറ്റ്‌റൂട്ടും

ബീറ്റ്‌റൂട്ടും പുതുമ നശിയ്ക്കുമ്പോഴാണ് മുളയ്ക്കുന്നത്. ഇത് പച്ചക്കറിയുടെ ഫ്രഷ്‌നസ് കുറയ്ക്കുമെന്നേയുള്ളൂ, ഉപയോഗിയ്ക്കുന്നതു കൊണ്ടുദോഷമില്ല.

 

റാഡിഷ്‌

ക്യാരറ്റ് വര്‍ഗത്തില്‍ പെട്ട റാഡിഷിന്റെ കാര്യവും ഇതുതന്നെ. പച്ചക്കറിയുടെ പുതുമ നഷ്ടപ്പെടുമന്നതല്ലാതെ പ്രത്യേകിച്ചു ഗുണദോഷങ്ങള്‍ പറയാനില്ല.

 

പയര്‍

പയര്‍,പരിപ്പു വര്‍ഗങ്ങളെല്ലാം തന്നെ മുളപ്പിച്ചു കഴിയ്ക്കുന്നത് ഇതിലെ പ്രോട്ടീന്‍ അളവ് ഇരട്ടിയാക്കും. ഇവ മുളപ്പിച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരവും.

 

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Monday, November 28, 2016, 13:14 [IST]
English summary

Health Facts About Sprouted Vegetables

Here are some of the health facts about sprouted vegetables, read more to know about,
Please Wait while comments are loading...
Subscribe Newsletter