എഴുന്നേറ്റോ, ചെരിപ്പിടാതെ പുല്ലിലൂടെ നടക്കൂ......

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് ഒരു പരിധി വരെ നമ്മുടെ ശീലങ്ങള്‍ തന്നെയാണ് ഏറ്റവും വലിയ സഹായി. കൃത്രിമ മാര്‍ഗങ്ങള്‍ തേടണമെന്നില്ല.

ഇത്തരത്തില്‍ ചെയ്യാവുന്ന ആരോഗ്യകരമായ ഒരു കാര്യമാണ്. രാവിലെ എഴുന്നേറ്റ് പുല്ലിലൂടെ നടക്കുകയെന്നത്. ചെരിപ്പിടാത വേണം ഇങ്ങനെ നടക്കാന്‍. ഇങ്ങനെ നടക്കുമ്പോള്‍ ആരോഗ്യകരമായ പല മാറ്റങ്ങളും നമ്മുടെ ശരീരത്തില്‍ സംഭവിയ്ക്കും.

രാവിലെ എഴുന്നേറ്റ് ചെരിപ്പിടാതെ പുല്ലിലൂടെ നടക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, പച്ചമുട്ട കഴിയ്ക്കുന്നതിലെ കഥകള്‍

ഉന്മേഷം

ഇത് ശരീരവും ഭൂമിയുമായി നേരിട്ടുള്ള സ്പര്‍ശനം നല്‍കുന്നു. മനസിലും ശരീരത്തിനും ഒരുപോലെ ഉന്മേഷം തോന്നും. പാദവും ഭുമിയുമായുള്ള സ്പര്‍ശം കൊണ്ടുമാത്രമല്ല, പുലര്‍കാല വേള ഉന്മേഷദായകമാണ്.

ഊര്‍ജമുല്‍പാദിപ്പിയ്ക്കും

ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ ലഭിയ്ക്കും. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഊര്‍ജമുല്‍പാദിപ്പിയ്ക്കും.

പാദം

പാദത്തില്‍ റിഫഌ്‌സോളജി സോണുകളുണ്ട്. കണ്ണ്, ചെവി, ലംഗ്‌സ്, നാഡികള്‍, വയര്‍, തലച്ചോര്‍, കിഡ്‌നി, സ്പ്ലീന്‍ തുടങ്ങിയ അവയവങ്ങളുമായി പാദം ബന്ധപ്പെട്ടിരിയ്ക്കുന്നു. പാദങ്ങള്‍ നിലത്തു പുല്ലില്‍ നേരിട്ടു പതിയുമ്പോള്‍ ഈ അവയവങ്ങളിലെല്ലാം ഊര്‍ജപ്രവാഹമുണ്ടാകും. ഇവയുടെ ആരോഗ്യം മെച്ചപ്പെടും.

നടക്കുമ്പോള്‍

നടക്കുമ്പോള്‍ രണ്ടാം, രണ്ടാം, മൂന്നാം വിരലുകളാണ് ഭൂമിയില്‍ കൂടുതല്‍ മര്‍ദമേല്‍പ്പിയ്ക്കുന്നത്. ഇവ കാഴ്ചയുമായി ബന്ധപ്പെട്ടതാണ്. ഇൗ പോയന്റില്‍ മര്‍ദം വരുന്നത് കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.

ഊര്‍ജം

ഭൂമിയ്ക്ക് ഒരു കാന്തികവലയമുണ്ട്. ശരീരത്തിലും ഊര്‍ജപ്രവാഹമുണ്ട്. ചെരിപ്പിടാതെ പുല്ലില്‍ നടക്കുമ്പോള്‍ ഈ ഊര്‍ജങ്ങള്‍ പരസ്പരം കൈമാറ്റാം ചെയ്യപ്പെടും. ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ഭൂമിയിലേയ്ക്കു കൈമാറി പൊസറ്റീവ് ഊര്‍ജം നിറയും. നെഗറ്റീവ് ഊര്‍ജം താഴോട്ടും പൊസറ്റീവ് മുകളിലോട്ടും സഞ്ചരിയ്ക്കുന്നതാണ് തത്വം.

എല്ലുകളുടെ ആരോഗ്യത്തിന്

രാവിലെ നടക്കുമ്പോള്‍ വൈറ്റമിന്‍ ഡിയുടെ ഉറവിടമായ സൂര്യപ്രകാരം ലഭിയ്ക്കുക കൂടിയാണ് ചെയ്യുന്നത്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നിങ്ങളുടെ ദുശീലം സോഡിയാക് സൈന്‍ പറയും

 

രക്തപ്രവാഹം

പാദത്തില്‍ കൂടുതല്‍ മര്‍ദം അനുഭവപ്പെടുമ്പോള്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് ഹൃദയമുള്‍പ്പെടെയുള്ളവയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.

 

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ചെരിപ്പിടാതെ രാവിലെ പുല്ലിലൂടെ നടക്കുന്നത്.

 

 

 

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും

ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിനും ഇതേറെ മികച്ചതാണ്.

നല്ല ഉറക്കം

രാത്രിയില്‍ നല്ല ഉറക്കം ലഭിയ്ക്കാനും ഇത് സഹായിക്കും.

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Health Benefits Of Walking Bare Foot On Grass

Here are some of the health benefits of walking bare foot on grass. Read more to know about,
Please Wait while comments are loading...
Subscribe Newsletter