For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉണക്കമുന്തിരി കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍....

|

ഉണക്കമുന്തിരി ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. അയേണ്‍ പോലുള്ളവയുടെ നല്ലൊരു സ്‌ത്രേതസ്.

എന്നാല്‍ നാം കേട്ടിട്ടുണ്ടാകും, ഉണക്കമുന്തിരി കുതിര്‍ത്തു കഴിയ്ക്കണമെന്ന്. ഇത് ഇതിന്റെ ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാക്കുമെന്നതാണ് കാര്യം. പോഷകങ്ങള്‍ പെട്ടെന്ന് ആഗിരണം ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണിത്.

ഉണക്കമുന്തിരി കുതിര്‍ത്തു കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

 ഊര്‍ജം

ഊര്‍ജം

ഇത് വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജം എളുപ്പത്തില്‍ ലഭ്യമാകും. ക്ഷീണം മാറാനുള്ള നല്ലൊരു വഴിയാണിത്.

ശോധന

ശോധന

നല്ല ശോധനയ്ക്കുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ടു കഴിയ്ക്കുകയെന്നത്. ഇതിലെ ഫൈബറുകള്‍ ശരീരത്തില്‍ പെട്ടെന്ന് അലിഞ്ഞു ചേരാന്‍ ഇതു സഹായിക്കും. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ഇത് കുതിര്‍ത്താതെ കഴിയ്ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും മലബന്ധമുണ്ടായേക്കും.

അസിഡിറ്റി

അസിഡിറ്റി

അസിഡിറ്റി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി കുതിര്‍ത്തി കഴിയ്ക്കുന്നത്.

കാല്‍സ്യം

കാല്‍സ്യം

ഇതില്‍ നല്ല തോതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍ ഇത് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യും. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.

അനീമിയ

അനീമിയ

അനീമിയയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത് കുതിര്‍ത്തി കഴിയ്ക്കുന്നത്. ഇതിലെ അയേണ്‍ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ഉണക്കമുന്തിരി വെള്ളത്തിലിട്ടു കഴിയ്ക്കുമ്പോള്‍ ഇത് ദഹിയ്ക്കാന്‍ ഏറെ എളുപ്പമാണ്. മാത്രമല്ല, ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാനും ഇത് സഹായിക്കും.

ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍

ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍

ഇതിന്റെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ എളുപ്പം അലിഞ്ഞു ചേരാന്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത ഉണക്കമുന്തിരിയാണ് ഏറെ നല്ലത്. ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഉത്തമം.

സെക്‌സിന്

സെക്‌സിന്

ഇതിലെ ആര്‍ജിനൈന്‍ എന്ന അമിനോആസിഡ് ശരീരത്തിന് വേഗം ലഭ്യമാക്കാന്‍ കുതിര്‍ത്ത ഉണക്കമുന്തിരി നല്ലതാണ്. ഇത് നല്ല സെക്‌സിന് സഹായിക്കും. പാലില്‍ കുങ്കുമപ്പൂവിനു പകരം ഉണക്കമുന്തിരിയിട്ടു തിളപ്പിച്ച് ചിലയിടങ്ങളില്‍ വധുവരന്മാര്‍ക്കു നല്‍കുന്നതിന്റെ കാര്യമിതാണ്. കുതിര്‍ത്തു കഴിയ്ക്കുമ്പോള്‍ ഗുണം കൂടുമെന്നര്‍ത്ഥം.

ചുണ്ടുകള്‍ക്ക്

ചുണ്ടുകള്‍ക്ക്

ചര്‍മത്തിനും ഇത് ഏറെ നല്ലതാണ്. ഉണക്കമുന്തിരിയിട്ട വെള്ളം കുടിയ്ക്കുന്നത് ചുണ്ടുകള്‍ക്ക് നല്ല ചുവപ്പു നല്‍കും.

മുടി, ചര്‍മം

മുടി, ചര്‍മം

ശരീരത്തില്‍ രക്തം കൂട്ടുന്നതു കൊണ്ടുതന്നെ ചര്‍മത്തിളക്കത്തിനും ചര്‍മാരോഗ്യത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം കുതിര്‍ത്ത ഉണക്കമുന്തിരി ഏറെ നല്ലതാണ്.

ഉണക്കമുന്തിരി കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍....

ഉണക്കമുന്തിരി കുതിര്‍ത്തി കഴിയ്ക്കുമ്പോള്‍....

ഉണക്കമുന്തിരി മാത്രമല്ല, ഇതിട്ട വെള്ളവും കുടിയ്ക്കാം. രാത്രിയില്‍ ഇത് വെള്ളത്തിലിട്ടു വച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.

വായുടെ ആരോഗ്യത്തിന്

വായുടെ ആരോഗ്യത്തിന്

ഉണക്കമുന്തിരി കുതിര്‍ത്തു കഴിയ്ക്കുന്നതും ഇതിട്ട വെള്ളം കുടിയ്ക്കുന്നതും വായുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിലെ പോളിഫിനോളിക് പോളിന്യൂട്രിയന്റുകളാണ് ഇതിന് സഹായിക്കുന്നത്.

ശരീരഭാരം

ശരീരഭാരം

രോഗ്യകരമായ രീതിയില്‍ ശരീരഭാരം കൂടാനുള്ള ഒരു വഴിയാണിത്. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ഇവര്‍ക്കിത് നല്ലൊരു ഹെല്‍ത്ത് ടോണിക്കാണ്. ഇത. യോനീഭാഗം സോപ്പു കൊണ്ടു കഴുകിയാല്‍.....

ലിംഗവലിപ്പത്തിന് സ്വാഭാവിക വഴികള്‍

നമുക്കു നമസ്‌തെ മതി, ഷേക്ക് ഹാന്റ് വേണ്ട....നമുക്കു നമസ്‌തെ മതി, ഷേക്ക് ഹാന്റ് വേണ്ട....

ആര്‍ത്തവസെക്‌സും വൈകല്യമുള്ള കുഞ്ഞുംആര്‍ത്തവസെക്‌സും വൈകല്യമുള്ള കുഞ്ഞും

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Health Benefits Of Soaked Raisins

Here are some of the health benefits of soaked raisins. Read more to know about,
X
Desktop Bottom Promotion