For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീറ്റ്‌റൂട്ട് കഴിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധ

ബീറ്റ്‌റൂട്ട് പുഴുങ്ങിക്കഴിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

|

ഏത് പച്ചക്കറികളും അധികം വേവിയ്ക്കാതെ കഴിയ്ക്കണം എന്നാണ് നമ്മള്‍ ധരിച്ചു വെച്ചിട്ടുള്ളത്. എന്നാല്‍ ബീറ്റ്‌റൂട്ടിന്റെ കാര്യം തികച്ചും വ്യത്യസ്തമാണ്. കാരണം ബീറ്റ്‌റൂട്ട് പുഴുങ്ങിക്കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം എന്നതാണ് സത്യം. വായിലെ ക്യാന്‍സര്‍, ലക്ഷണങ്ങള്‍ ഒളിഞ്ഞിരിയ്ക്കും

കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങളാണ് ബീറ്റ്‌റൂട്ട് വേവിയ്ക്കുമ്പോള്‍ നമുക്ക് ലഭിയ്ക്കുന്നത്. ബീറ്റ്‌റൂട്ട് വേവിയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

 ശരീരത്തിലെ വിഷാംശത്തെ പ്രതിരോധിയ്ക്കുന്നു

ശരീരത്തിലെ വിഷാംശത്തെ പ്രതിരോധിയ്ക്കുന്നു

എല്ലാവരുടേയും ശരീരത്തില്‍ ടോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. ഈ ടോക്‌സിനെ പുറന്തള്ളുന്നതിന് ബീറ്റ്‌റൂട്ടിന് കഴിയും. ഇത് കരളിനെ പ്രവര്‍ത്തനക്ഷമമാക്കുകയും രക്തത്തെ ശുദ്ധീകരിയ്ക്കുകയും ചെയ്യുന്നു.

 വിറ്റാമിനുകളും മിനറലുകളും

വിറ്റാമിനുകളും മിനറലുകളും

വിറ്റാമിനുകളും ധാരാളം മിനറലുകളും അടങ്ങിയിട്ടുള്ളതാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ ഇത് വേവിയ്ക്കുമ്പോള്‍ ഒരിക്കലും ഇതിന്റെ ഗുണം നഷ്ടപ്പെടുന്നില്ല. ഇതിലടങ്ങിയിട്ടുള്ള ഫോളിക് ആസിഡ്, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവയെല്ലാം അതിന്റെ വര്‍ദ്ധിച്ച ഗുണത്തോടെയാണ് ശരീരത്തിലെത്തുന്നത്.

 പ്രകൃതിദത്ത വയാഗ്ര

പ്രകൃതിദത്ത വയാഗ്ര

പ്രകൃതിദത്ത വയാഗ്രയായി ഉപയോഗിക്കാവുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും മാനസികാരോഗ്യത്തിനും ബീറ്റ്‌റൂട്ട് പുഴുങ്ങി നല്‍കുന്നത് വളരെ നല്ലതാണ്. ഭക്ഷണത്തില്‍ കൂടുതലായി ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക.

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍ എപ്പോള്‍ എങ്ങിനെ ഉണ്ടാവുമെന്ന് പറയാന്‍ കഴിയില്ല. ദഹനപ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് രാത്രി ഭക്ഷണത്തോടൊപ്പം പുഴുങ്ങിക്കഴിയ്ക്കുന്നത് നല്ലതാണ്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറയാണ് ബീറ്റ്‌റൂട്ട്. അത്രയേറെ വിറ്റാമിനുകളും പ്രോട്ടീനും ആണ് ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ശാരീരികവും മാനസികവുമായി ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ ഉത്പാദിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുന്നു. ബീറ്റ്‌റൂട്ട് പുഴുങ്ങിപൊടിച്ച് കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു.

ഹൃദയസ്പന്ദനം ശരിയാക്കുന്നു

ഹൃദയസ്പന്ദനം ശരിയാക്കുന്നു

ചിലര്‍ക്ക് ഹൃദയസ്പന്ദന സംബന്ധമായ പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാനും ബീറ്റ്‌റൂട്ട് പുഴുങ്ങി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം.

English summary

Health Benefits of Eating boiled Beetroot

If you’re not a beetroot lover, read on, and you soon will be.
Story first published: Tuesday, November 8, 2016, 14:23 [IST]
X
Desktop Bottom Promotion