വെറുംവയറ്റില്‍ പച്ച ആപ്പിള്‍ കഴിയ്ക്കൂ, കാരണം...

പച്ചആപ്പിള്‍ രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കണമെന്നു പറയുന്നതിനെക്കുറിച്ചറിയൂ,

Posted By:
Subscribe to Boldsky

ആപ്പിള്‍ ആരോഗ്യത്തിന് മികച്ചതാണ്. ദിവസവും ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് ഡോക്ടറെ ഒഴിവാക്കുമെന്നാണ് പഴഞ്ചൊല്ല്.

ആപ്പിള്‍ തന്നെ പല നിറങ്ങളില്‍ ലഭിയ്ക്കും. ചുവപ്പും ഇതിന്റെ തന്നെ വര്‍ണവൈവിധ്യമുള്ളവയും പിന്നെ പച്ച ആപ്പിളും.

ഇതില്‍ തന്നെ വില കൂടുമെങ്കിലും പച്ച ആപ്പിളിന് ഗുണവും കൂടും. പ്രത്യേകിച്ചു രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍.

പച്ചആപ്പിള്‍ രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കണമെന്നു പറയുന്നതിനെക്കുറിച്ചറിയൂ,

ക്യാന്‍സര്‍

പച്ച ആപ്പിളില്‍ ഫ്‌ളേവനോയ്ഡുകളും വൈറ്റമിന്‍ സിയും ധാരാളമുണ്ട്. സയനിഡിന്‍, എപ്പിക്യാച്ചിന്‍ എന്നീ ഫ്‌ളവനോയ്ഡുകള്‍ ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിച്ച് കോശങ്ങള്‍ക്കു നാശം വരുത്തുന്നതു തടയും ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയും. പ്രത്യേകിച്ചു വെറുംവയറ്റില്‍ രാവിലെ തന്നെ കഴിയ്ക്കുമ്പോള്‍.

തടി

ഇവ തടി കുറയ്ക്കാനുള്ള നല്ല വഴിയാണ്. കൊഴുപ്പു കുറവും നാരുകള്‍ ധാരാളവുമുള്ള നല്ലൊരു ഭക്ഷണവസ്തു. ഹാര്‍ട്ട് അറ്റാക്കോ അതോ നെഞ്ചെരിച്ചിലോ,തിരിച്ചറിയൂ

അപചയപ്രക്രിയ

രാവിലെ ഇതു കഴിയ്ക്കുമ്പോള്‍ വിശപ്പു കുറയും, അപചയപ്രക്രിയ ശക്തിപ്പെടും. ഇതിലെ പോഷകള്‍ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കും.

പ്രമേഹസാധ്യത

പ്രമേഹമുള്ളവര്‍ക്കും പ്രമേഹസാധ്യതയുള്ളവര്‍ക്കും പറ്റിയ സ്വാഭാവിക മരുന്നാണിത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തും. ഇതിലെ സോലുബില്‍ ഫൈബര്‍ രക്തം മധുരം വലിച്ചെടുക്കുന്ന പ്രക്രിയ പതുക്കെയാക്കും. രാവിലെ വെറുംവയറ്റില്‍ പ്ച്ച ആപ്പിള്‍ കഴിയ്ക്കുന്നവര്‍ പ്രമേഹസാധ്യത 30 ശതമാനം കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മലബന്ധം

പച്ചആപ്പിള്‍ നാരുകളാല്‍ സമൃദ്ധം. ഇതുകൊണ്ടുതന്നെ ദഹനം നന്നാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും സാധിയ്ക്കും.

നാരുകള്‍

ഒരു ദിവസം നമ്മുടെ ശരീരത്തിന് 28 ഗ്രാം നാരുകള്‍ ആവശ്യമുണ്ട്. ഒരു പച്ച ആപ്പിളില്‍ 5 ശതമാനം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്നര്‍ത്ഥം.

പൊട്ടാസ്യം

ഇതിലെ പൊട്ടാസ്യം മറ്റ് ആപ്പിളുകളേക്കാള്‍ കൂടുതലാണ്. ഇതുകൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഇതേറെ ഗുണകരവുമാണ്.

ഹൃദയമിടിപ്പിന്റെ താളം

പൊട്ടാസ്യം ശരീരത്തില്‍ ഇലക്ടോളൈറ്റ് ആയി പ്രവര്‍ത്തിയ്ക്കുന്നു. ഇത് ഹൃദയമിടിപ്പിന്റെ താളം കൃത്യമായ നില നിര്‍ത്താന്‍ സഹായിക്കും. ഇതുവഴി പച്ച ആപ്പിളും ഹൃദയത്തിന്റെ മിടിപ്പിനെ സഹായിക്കുന്നു.

പല്ലിന്റെ ആരോഗ്യത്തിന്

പല്ലിന്റെ ആരോഗ്യത്തിന് പച്ച ആപ്പിള്‍ ഏറെ നല്ലതാണ്. ഇത് വായില്‍ ഉമിനീരു കൂടുതലുണ്ടാകാന്‍ സഹായിക്കുന്നു. ഉണിനീര്‍ പല്ലിന്റെയും വായുടേയും ആരോഗ്യത്തിന് മിക്ച്ചതാണ്. വായ്‌നാറ്റമകറ്റാനും ഇത് ഏറെ ഗുണകരം.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Health Benefits Of Eating Green Apple In An empty stomach

Health Benefits Of Eating Green Apple In An empty stomach, Read more to know about,
Please Wait while comments are loading...
Subscribe Newsletter