പുരുഷന്മാര്‍ ഉണങ്ങിയ ഈന്തപ്പഴം കഴിയ്ക്കുമ്പോള്‍...

ഉണക്കിയ ഈന്തപ്പഴം ദിവസവും കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളറിയൂ,

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈന്തപ്പഴം. ഇവ ഉണക്കിയതാണെങ്കിലോ ഗുണങ്ങള്‍ ഏറും.

ഉണക്കിയ ഈന്തപ്പഴത്തിന് സാധാരണ ഈന്തപ്പഴത്തെ അപേക്ഷിച്ചു ഗുണമേന്മകള്‍ കൂടുതലുണ്ട്. ഫൈബറുകളുടെ അംശവും ഇതില്‍ കൂടുതലാണ്.

ദിവസവും ഇത് കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഗുണകരമാണ്.

ഷോപ്പുകളില്‍ നിന്നും ഉണക്കിയ ഈന്തപ്പഴം ലഭിയ്ക്കും. ഇവ ദിവസവും കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളറിയൂ,

അയേണ്‍

ഇതില്‍ സാധാരണ ഈന്തപ്പഴത്തെ അേേപക്ഷിച്ച് ധാരാളം അയേണ്‍ കൂടുതലുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ചയുള്ളവര്‍ക്ക് ഏറെ ഗുണകരം.

കാല്‍സ്യത്തിന്റെ അളവ്

കാല്‍സ്യത്തിന്റെ അളവ് ഇതില്‍ ഏറെ കൂടുതലാണ്. എല്ലുതേയ്മാനം അടക്കമുള്ള പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് ഏറെ ഗുണകരമാണ്.നല്ല സെക്‌സിന് ആട്ടിന്‍ പാലില്‍ കുതിര്‍ത്തിയ ഈന്തപ്പഴം

 

 

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. ഇതില്‍ കൊഴുപ്പേറെ കുറവാണ്. കൊളസ്‌ട്രോള്‍ തീരെയില്ലതാനും. ചീത്ത കൊളസ്‌ട്രോള്‍ കൂറയ്ക്കാന്‍ ഏറെ സഹായകം.

 

 

മസിലുകളുടെ ആരോഗ്യത്തിന്

മസിലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ ഗുണഖരമാണ് . മസിലുണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കു കഴിയ്ക്കാവുന്ന ഏറെ നല്ല ഒന്നാണിത്.

മലബന്ധമകറ്റുന്നതിനുള്ള നല്ലൊരു പരിഹാരമാണ്

മലബന്ധമകറ്റുന്നതിനുള്ള നല്ലൊരു പരിഹാരമാണ് ഉണക്കിയ ഈന്തപ്പഴം. ഇതില്‍ സാധാരണ ഈന്തപ്പഴത്തേക്കാള്‍ കൂടുതല്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം, സെലേനിയം, മഗ്നീഷ്യം

ഇതില്‍ പൊട്ടാസ്യം, സെലേനിയം, മഗ്നീഷ്യം തുടങ്ങിയ ആരോഗ്യകരമായ ധാരാളം ഘടകങ്ങളുണ്ട്. ശരീരത്തിന് അവശ്യം വേണ്ട പല അവശ്യവൈറ്റമിനുകളും ഇതില്‍ നിന്നും ലഭിയ്ക്കും.

ക്യാന്‍സര്‍

ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറ കൂടിയാണിത്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഫലപ്രദം.

ഊര്‍ജവും

ഇതില്‍ ധാരാളം ഊര്‍ജവും അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും ലഭിയ്ക്കും.

ലൈംഗികാരോഗ്യത്തിന്

ഉണക്കിയ ഈന്തപ്പഴം ആട്ടില്‍പാലിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നത് പുരുഷന്മാരിലെ ലൈംഗികാരോഗ്യത്തിന് ഏറെ നല്ലതാണ്. സാധാരണ ഈന്തപ്പഴം ഇങ്ങനെ കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത്.

തൂക്കം കൂട്ടാന്‍

ശരീരത്തിന് തീരെ തൂക്കവും പുഷ്ടിക്കുറവുമുള്ളവര്‍ ഇത് കഴിയ്ക്കുന്നതു കൊണ്ട് ഏറെ ഗുണമുണ്ട്. ഇത് തൂക്കം കൂട്ടാന്‍ നല്ലതാണ്.

 

 

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കിയ ഈന്തപ്പഴം കഴിയ്ക്കുന്നത്.

 

 

പ്രമേഹരോഗികള്‍ക്ക്

സാധാരണ ഈന്തപ്പഴത്തേക്കാള്‍ മധുരം കുറയുന്നതു കൊണ്ടുതന്നെ ഉണക്കിയ ഈന്തപ്പഴം പ്രമേഹരോഗികള്‍ക്ക് താരതമ്യേന സഹായകമാണ്.

ചര്‍മാരോഗ്യത്തിനും

ചര്‍മാരോഗ്യത്തിനും ഇത് നല്ലതാണ്. ചര്‍മകോശങ്ങളുടെ നാശം തടയാന്‍ ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ ബി 5 ആണ് ഈ ഗുണം നല്‍കുന്നത്.

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റി പ്രായക്കുറവു തോന്നിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

മുടി

മുടിയുടെ ആരോഗ്യത്തിനും ഇത് ഏറെ ഗുണകരം. നല്ല മുടിയ്ക്ക് ഏറെ ഗുണം ചെയ്യും.വൈറ്റമിന്‍ ബി 5 തന്നെയാണ് ഏറെ ഗുണകരമാകുന്നത്. മുടിവേരുകള്‍ക്കും ശിരോചര്‍മത്തിനും ഏറെ ഗുണകരമാണ്.

വിവാഹം കഴിയ്‌ക്കില്ലെങ്കില്‍ ഇതു ചെയ്‌താല്‍....

വിവാഹം കഴിയ്‌ക്കില്ലെങ്കില്‍ ഇതു ചെയ്‌താല്‍....

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Monday, November 21, 2016, 10:00 [IST]
English summary

Health Benefits Of Dry Dates

Health Benefits Of Dry Dates, read more to know about,
Please Wait while comments are loading...
Subscribe Newsletter