മുരിങ്ങാക്കുരുവിനു പുറകിലെ രഹസ്യം

Posted By:
Subscribe to Boldsky

മുരിങ്ങാക്കായും മുരിങ്ങയിലയുമെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. മായം കലരാത്ത തനി നാടന്‍ ഭക്ഷണങ്ങളുടെ കൂടെക്കൂട്ടാവുന്നവ.

മുരിങ്ങയുടെ ഇലയ്ക്കും കായക്കും മാത്രമല്ല, മുരിങ്ങാക്കുരുവിനും പ്രത്യേകതകള്‍ ഏറെയുണ്ട്, ആരോഗ്യവിഷയത്തില്‍.

മുരിങ്ങക്കായുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചറിയൂ, കാരണം ചിലരെങ്കിലും മുരിങ്ങാക്കുരു കഴിയ്ക്കുന്നതൊഴിവാക്കുന്നവരുണ്ടാകും.

ഓക്‌സിഡേറ്റീവ് നാശം

ഇതില്‍ വൈറ്റമിന്‍ എ, സി, ബി കോംപ്ലക്‌സുകള്‍ ഏറെ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ശരീരത്തിനുണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശം തടയാന്‍ ഏറെ ന്ല്ലതാണ്. ഇതുവഴി അസുഖങ്ങള്‍ ഒഴിവാക്കുകയും ചെയ്യുാം.

ഹൃദയാരോഗ്യത്തിന്

ശരീരത്തിലെ ഓക്‌സിഡേറ്റീവ് കൊഴുപ്പു കുറയ്ക്കുന്നതു കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച

ഇവ ആന്റികാര്‍സിനോജനായി പ്രവര്‍ത്തിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ ഏറെ നല്ലതാണ്. മുരിക്കാക്കുരു പൗഡര്‍ മൂന്നാഴ്ച അടുപ്പിച്ചു കഴിയ്ക്കുന്നത് കുടലിനെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ മാറ്റുമെന്നു തെളിഞ്ഞിട്ടുമുണ്ട്.

സിങ്ക്, അയേണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം

ഇതില്‍ സിങ്ക്, അയേണ്‍, കാല്‍സ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ചയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് ഗുണകരമാണ്.

കൊളസ്‌ട്രോള്‍

ഇതിലെ ഒലീയിക് ആസിഡ് കൊളസ്‌ട്രോള്‍ തോത് ഏറെ കുറയ്ക്കുന്നു.

ഇത് പൊടിച്ചു കഴിയ്ക്കുന്നത്

ഇത് പൊടിച്ചു കഴിയ്ക്കുന്നത് അമിനോആസിഡുകളടക്കമുള്ള പ്രോട്ടീനുകള്‍ ശരീരത്തിന് ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണ്.

കാഴ്ചശക്തി

ഇതിലെ വൈറ്റമിന്‍ സി കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.

പുരുഷലൈംഗികശേഷി

പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് മുരിങ്ങാക്കുരു കഴിയ്ക്കുന്നത്.

 

മുടി

ചര്‍മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കുമെല്ലാം മുരിങ്ങാക്കുരു ഏറെ ആരോഗ്യകരമാണ്. 2 ആഴ്‌ച, പുഴുങ്ങിയ മുട്ട ഡയറ്റ്‌, 15 കിലോ കുറയും

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Health Benefits Of Drumstick Seeds

Here are some of the health benefits of drumstick seeds, read more to know about,
Please Wait while comments are loading...
Subscribe Newsletter