വെറുംവയറ്റില്‍1 സ്‌പൂണ്‍ നെല്ലിക്കാജ്യൂസ്‌......

ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ്‌ രാവിലെ വെറുംവയറ്റില്‍ കുടിയ്‌ക്കണമെന്നു പറയുന്നതെന്തുകൊണ്ടെന്നറിയൂ,

Posted By:
Subscribe to Boldsky

നെല്ലിക്കയ്‌ക്കു കയ്‌പ്പാണു രുചിയെങ്കിലും ആരോഗ്യത്തിന്‌ ഏറെ ഉത്തമമാണിത്‌. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ഒന്ന്‌.

നെല്ലിക്കയിലെ വൈറ്റമിന്‍ സി തന്നെയാണ്‌ ഏറ്റവും ഗുണകരമായ ഒന്ന്‌. നെല്ലിക്കയുടെ ഗുണങ്ങള്‍ ഉള്ളിലെത്താനുള്ള ഒരു എളുപ്പവഴിയാണ്‌ നെല്ലിക്കാജ്യൂസ്‌ കുടിയ്‌ക്കുന്നത്‌. അതും വെറുംവയറ്റലില്‍ രാവിലെ തന്നെ.

ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ്‌ രാവിലെ വെറുംവയറ്റില്‍ കുടിയ്‌ക്കണമെന്നു പറയുന്നതെന്തുകൊണ്ടെന്നറിയൂ,

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കുന്നതിനുള്ള നല്ലൊരു വഴിയാണിത്‌. ഇതുകൊണ്ടുതന്നെ ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ്‌ വെറുംവയറ്റില്‍ കുടിയ്‌ക്കുന്നത്‌ അസുഖങ്ങളെ അകറ്റും. ഇതിലെ വൈറ്റമിന്‍ സിയാണ്‌ ഗുണം ചെയ്യുന്നത്‌.

ആര്‍ബിസി തോത്‌ വര്‍ദ്ധിപ്പിയ്‌ക്കാനുള്ള നല്ലൊരു വഴിയാണിത്‌. നെല്ലിക്കയിലെ അയേണാണ്‌ ഈ ഗുണം നല്‍കുന്നത്‌. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ നല്ല മരുന്ന്‌.

വായ്‌പ്പുണ്ണ്‌

വായ്‌പ്പുണ്ണ്‌ അഥവാ മൗത്ത്‌ അള്‍സറിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്‌.

മലബന്ധം

മലബന്ധം, പൈല്‍സ്‌, വയറിളക്കം, ഛര്‍ദി, പെപ്‌റ്റിക്‌ അള്‍സര്‍, ഗ്യാസ്‌, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്‌ വെറുവയറ്റില്‍ ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ്‌.വജൈന തെറ്റിദ്ധരിക്കപ്പെടുമ്പോള്‍....

 

 

വിഷാംശം

ശരീരത്തിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണിത്‌. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റാനും.

രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌

വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസ്‌ കഴിയ്‌ക്കുന്നത്‌ രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ നിയന്ത്രിയ്‌ക്കും. പ്രമേഹത്തെ നിയന്ത്രിയ്‌ക്കും.

ആസ്‌തമ, അലര്‍ജി

ആസ്‌തമ, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്‌ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസ്‌ കുടിയ്‌ക്കുന്നത്‌.

കാഴ്‌ചശക്തി

 കാഴ്‌ചശക്തി വര്‍ദ്ധിപ്പിയ്‌ക്കാനും കാഴ്‌ചപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാനും ഇതു നല്ലൊരു വഴിയാണ്‌.

തടി

അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്‌ക്കാനും ഏറെ നല്ലതാണ്‌ വെറുംവയറ്റില്‍ നെല്ലിക്കാനീരു കുടിയ്‌ക്കുന്നത്‌.

ചര്‍മത്തിനും മുടിയ്‌ക്കും

ഇത്‌ ചര്‍മത്തിനും മുടിയ്‌ക്കും ഏറെ നല്ലതാണ്‌. വൈറ്റമിന്‍ സി തന്നെ കാരണം. തിളങ്ങുന്ന ചര്‍മം, അള്‍ട്രാവയലറ്റ്‌ രശ്‌മി തടയാന്‍ ശേഷിയുള്ള ഇത്‌ സണ്‍ടാന്‍ തടയും, മുടിനര ഒഴിവാക്കും. മുടിവളരാന്‍ നല്ലതാണ്‌.

എല്ലുകളുടെ ആരോഗ്യത്തിനും

എല്ലുകളുടെ ആരോഗ്യത്തിനും വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്കാജ്യുസ്‌ വെറുംവയറ്റില്‍ കുടിയ്‌ക്കുന്നതു ഗുണം ചെയ്യും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള നല്ലൊരു പ്രതിവിധിയാണ്‌ വെറുംവയറ്റില്‍ നെല്ലിക്കാ ജ്യൂസ്‌.പുരുഷന് വൈകി വരുന്ന ഓര്‍ഗാസം, കാരണം...

 

 

വെറുംവയറ്റില്‍ ഒരു സ്‌പൂണ്‍ നെല്ലിക്കാ ജ്യൂസ്‌

വെറുതെ കുടിയക്കാന്‍ മടിയുണ്ടെങ്കില്‍ അല്‍പം വെള്ളം ചേര്‍ത്തു കുടിയ്‌ക്കാം.

ജനനത്തിയതി പ്രകാരം ഇവ ചെയ്താല്‍ പണക്കാരനാകാം

ജനനത്തിയതി പ്രകാരം ഇവ ചെയ്താല്‍ പണക്കാരനാകാം

 

 

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Tuesday, November 8, 2016, 8:30 [IST]
English summary

Health Benefits Of Drinking Amla Juice In An Empty Stomach

ഒരു സ്‌പൂണ്‍ നെല്ലിക്കാജ്യൂസ്‌ രാവിലെ വെറുംവയറ്റില്‍ കുടിയ്‌ക്കണമെന്നു പറയുന്നതെന്തുകൊണ്ടെന്നറിയൂ,
Please Wait while comments are loading...
Subscribe Newsletter