കാപ്പിയില്‍ 1 സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കൂ, കാരണം

കേള്‍ക്കുമ്പോള്‍ മുഖം ചുളിയ്ക്കാന്‍ വരട്ടെ, ഇതുകൊണ്ടു ലഭിയ്ക്കുന്ന ഗുണങ്ങള്‍ പലതാണ്.

Posted By:
Subscribe to Boldsky

കേള്‍ക്കുമ്പോള്‍ മുഖം ചുളിയ്ക്കാന്‍ വരട്ടെ, കാപ്പി രാവിലെ നമ്മെ ഉഷാറാക്കാനുള്ള പാനീയമാണെന്നതു സത്യം. ഇതില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്താലോ.

ഇത് വെറുതെ പറയുന്നതല്ല, പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ള ഒന്നാണ്. കാപ്പിയില്‍ വെളിച്ചെണ്ണ ചേര്‍ത്തു കുടിയ്ക്കുകയെന്നത്.

അധികമൊന്നും വേണ്ട ഒരു ടീസ്പൂണ്‍, അല്ലെങ്കില്‍ അര ടീസ്പൂണ്‍. ഇതുകൊണ്ടു ലഭിയ്ക്കുന്ന ഗുണങ്ങള്‍ പലതാണ്.

അസിഡിറ്റി

വെറുംവയറ്റില്‍ കാപ്പി കുടിയ്ക്കുന്നത് പലര്‍ക്കും അസിഡിറ്റിയുണ്ടാക്കുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ.

അപചയപ്രക്രിയ

ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് കാപ്പിയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്തു കുടിയ്ക്കുന്നത്. വെളിച്ചെണ്ണയിലെ ട്രൈ ഗ്ലിസറൈഡുകളാണ് ഇതിന് സഹായിക്കുന്നത്. ഇവ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുന്നു.ലേഡീസ് ഓണ്‍ലി,ഭര്‍ത്താവിന്റെ അനാശാസ്യം പിടിയ്ക്കാം

 

 

ഊര്‍ജവും ഉന്മേഷവുമെല്ലാം ലഭിയ്ക്കും

കാപ്പി ഉണര്‍വു നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട, എന്നാല്‍ ഇതില്‍ വെളിച്ചെണ്ണ ചേര്‍ക്കുമ്പോള്‍ ഗുണം ഇരട്ടിയാകും. ശരീരത്തിനു കൂടുതല്‍ ഊര്‍ജവും ഉന്മേഷവുമെല്ലാം ലഭിയ്ക്കും.

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള നല്ലൊരു ഉപായമാണിത്. ഇവയിലെ ഫാറ്റി ആസിഡുകളാണ് ഈ ഗുണം ശരീരത്തിനു നല്‍കുന്നത്. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശേഷി നല്‍കുന്ന മുലപ്പാലിലും ലോറിക് ആസിഡാണ് അടങ്ങിയിരിയ്ക്കുന്നത്.

 

ഗ്യാസ്, വയറിന്റെ അസ്വസ്ഥത

കഫീന്‍ ഉണ്ടാക്കാനിടയുള്ള ഗ്യാസ്, വയറിന്റെ അസ്വസ്ഥത എന്നിവ കുറച്ച് വയറിന് സുഖം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് വെളിച്ചെണ്ണ.

ജലദോഷം

സ്ഥിരം ജലദോഷം കൊണ്ടു ബുദ്ധിമുട്ടുന്നവര്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് വെളിച്ചെണ്ണ ചേര്‍ത്ത കാപ്പി

കാപ്പി

കാപ്പി തയ്യാറാക്കിക്കഴിഞ്ഞ് ഇതില്‍ വെളിച്ചെണ്ണ ചേര്‍ത്തിളക്കുക. തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Health Benefits Of Adding Coconut Oil To Coffee

Health Benefits Of Adding Coconut Oil To Coffee, Read more to know about,
Please Wait while comments are loading...
Subscribe Newsletter