വെറുംവയറ്റില്‍ ചായ കുടി, പുരുഷന്‍മാര്‍ സൂക്ഷിക്കൂ

Posted By:
Subscribe to Boldsky

എന്നും രാവിലെ പതിവ് പോലെ ചായ കിട്ടിയില്ലെങ്കില്‍ അത് പലപ്പോഴും അത് നമ്മുടെ ആ ദിവസത്തെ മാനസികമായും ശാരീരികമായും തകര്‍ക്കുന്നു. എന്നാല്‍ പലപ്പോഴും ഇത്തരമൊരു ശീലം പുരുഷന്‍മാരെ അങ്ങേയറ്റം ദ്രോഹിക്കുകയാണ് ചെയ്യുന്നതെന്ന് പലര്‍ക്കും അറിയില്ല. എഴുന്നേറ്റ ഉടന്‍ വെള്ളം കുടിയ്ക്കാം, ദിവസം വെച്ച്

വെറും വയറ്റിലെ ചായ കുടി ഒരിക്കലും പുരുഷന് നല്‍കുന്നത് ആരോഗ്യമല്ല, അനാരോഗ്യമാണ്. ചായ കിട്ടാതിരിയ്ക്കുമ്പോള്‍ പലരിലും അത്രയേറെ സമ്മര്‍ദ്ദമുണ്ടാകുന്നതും ഇതിന്റെ ദോഷവശങ്ങളില്‍ പ്രധാനമാണ്. വെറും വയറ്റിലെ ചായ കുടി എങ്ങനെ പുരുഷനെ ദ്രോഹിക്കും എന്ന് നോക്കാം.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

വൃദ്ധരില്‍ മാത്രം വരുന്നു എന്നതായിരുന്നു ഇതിന്റെ അവസ്ഥ. എന്നാല്‍ ഇന്നത് ചെറുപ്പക്കാരിലേക്കും വ്യാപിച്ചിരിയ്ക്കുന്നു. അതിന്റെ പ്രധാന കാരണം രാവിലെ വെറുംവയറ്റിലുള്ള ചായകുടി തന്നെയാണ്. പത്തില്‍ ഒരാള്‍ക്ക് വീതം ഇന്ന് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കാണപ്പെടുന്നു.

വന്ധ്യത

പുരുഷ വന്ധ്യത വളരെയധികം വര്‍ദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. പലപ്പോഴും ഇതിന്റെ കാരണങ്ങള്‍ അപരിചിതമായിരിക്കും. എന്നാല്‍ ദീര്‍ഘനാളത്തെ പഠനഫലമായി പുരുഷ വന്ധ്യതയ്ക്കും രാവിലെയുള്ള വെറുംവയറ്റിലെ ചായകുടി കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്. 2 ദിവസം മിനക്കെട്ടാല്‍ ആസ്പിരിന്‍ കളയും അരിമ്പാറ

വയര്‍ വീര്‍ക്കാന്‍

അമിതവണ്ണവും കുടവയറും ഒന്നും ഇല്ലെങ്കിലും വയറു വീര്‍ക്കാന്‍ പലപ്പോഴും ഈ ചായകുടി കാരണമാകുന്നു. രാവിലെ വെറും വയറ്റിലുള്ള ചായ കുടി പുരുഷന്‍മാര്‍ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

അള്‍സര്‍

വയറ്റില്‍ അള്‍സര്‍ ഉണ്ടാവാന്‍ പലപ്പോഴും ഈ ചായകുടി കാരണമാകുന്നു. ചായ സ്‌ട്രോങ് ആണെങ്കില്‍ അള്‍സര്‍ സാധ്യത 80%മാണ് എന്നതാണ് സത്യം.

ലൈംഗികാവയവങ്ങളില്‍ വേദന

പുരുഷ ലൈംഗികാവയവങ്ങളിലെ വേദനയ്ക്ക് പലപ്പോവും ഈ ചായകുടി കാരണമാകും. ഭക്ഷണത്തോടൊപ്പമോ ഭക്ഷണശേഷമോ ചായ കുടിയ്ക്കുന്നതാണ് എപ്പോഴും ഉത്തമമായിട്ടുള്ളത്.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നുണ്ട് പലപ്പോഴും ചായ. വെറും വയറ്റില്‍ പല്ല് പോലും തേയ്ക്കാതെ ചായ കുടിയ്ക്കുന്നത് എന്തുകൊണ്ടും പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാക്കൂ എന്നതാണ് സത്യം.

ഡിപ്രഷന്‍

ഡിപ്രഷനാണ് മറ്റൊരു പ്രശ്‌നം. ഡിപ്രഷന്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ ചായയിലുണ്ട്. രാവിലെ തന്നെ ചായ കുടിയ്ക്കുമ്പോള്‍ ഇത് നല്ല രീതിയില്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നു.

ചായയിലെ കഫീന്‍

ചായയിലെ കഫീന്‍ ആണ് മറ്റൊന്ന്. ഇത് പലപ്പോഴും അഡിക്ഷന് കാരണമാകുന്നു. ചായ കിട്ടിയേ പറ്റൂ എന്ന അവസ്ഥയിലേക്ക് നമ്മളെ കൊണ്ടു ചെന്നെത്തിയ്ക്കുന്നു.

വിശപ്പില്ലായ്മ

പലരുടേയും വിശപ്പിനെ കെടുത്താന്‍ ചായക്ക് കഴിയും. നല്ല വിശപ്പുള്ള സമയത്ത് ഒരു ചായ കുടിച്ചു നോക്കൂ. ഇത് നിങ്ങളുടെ വിശപ്പിനെ കെടുത്തുന്നു. പിന്നെ ആരോഗ്യസംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നതാണ് സത്യം.

മലബന്ധം

മലബന്ധം പലപ്പോഴും ചായകുടിയുടെ പരിണിതഫലമാണ്. വെറുംവയറ്റില്‍ ചായ കുടിയ്ക്കുന്നത് മലബന്ധം ഉണ്ടാക്കുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Having Tea Empty Stomach In The Morning Can Give You Threatening Disease

Having a tea empty stomach in the morning can give you this dangerous and life threatening disease.
Please Wait while comments are loading...
Subscribe Newsletter