For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണിലെ ചുവപ്പ് അപകടമാകുമ്പോള്‍

|

പൊന്നിന്‍ സൂചിയാണേലും കണ്ണില്‍ കൊണ്ടാല്‍ പിന്നെ പറയേണ്ടതില്ലല്ലോ? തിളക്കമുള്ള കണ്ണുകള്‍ നമ്മുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. പലരും കണ്ണിന് അത്രത്തോളം പ്രാധാന്യം നല്‍കാറില്ല. കണ്ണിന് എന്തെങ്കിലും അസുഖം ബാധിയ്ക്കുമ്പോഴാണ് പലരും കണ്ണിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ നല്‍കുന്നത്. നാരങ്ങനീരും ഒലീവ് ഓയിലും ചേര്‍ന്നാലുള്ള അത്ഭുതം

പലരുടേയും കണ്ണിന് ഇടയ്ക്കിടെ വേദന ഉണ്ടാവാറുണ്ട്. എന്നാല്‍ സെക്കന്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഈ വേദന പലരും അത്രത്തോളം കാര്യമാക്കാറില്ല. എന്നാല്‍ ഇനി ഇത്തരം വേദനകള്‍ പിന്നീട് ഗുരുതരമായ പല നേത്രപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്ന് ചിന്തിക്കുന്നത് നല്ലതാണ്. വിവിധ തരത്തിലുള്ള കണ്ണിന്റെ വേദനകളില്‍ ഗുരുതരമാകുന്നവ ഏതൊക്കെയെന്ന് നോക്കാം. ഈ പഴങ്ങള്‍ പുരുഷന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും

കണ്ണിന്റെ ഉപരിതലം

കണ്ണിന്റെ ഉപരിതലം

കണ്ണിന്റെ ഉപരിതലത്തില്‍ അസാധാരണമായ വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതല്‍പ്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കണ്ണിന്റെ പുറത്ത് എന്തെങ്കിലും തരത്തിലുള്ള ആഘാതങ്ങള്‍ ഏറ്റിട്ടുണ്ടെങ്കിലായിരിക്കും പലപ്പോഴും ഇത്തരം വേദന അനുഭവപ്പെടുന്നത്. കണ്ണില്‍ തുള്ളി മരുന്നൊഴിച്ചാല്‍ ഇത് മാറ്റാവുന്നതേ ഉള്ളൂ.

കൃഷ്ണമണിയ്ക്കു ചുറ്റും

കൃഷ്ണമണിയ്ക്കു ചുറ്റും

കൃഷ്ണമണിയ്ക്കു ചുറ്റും ചെറിയ വേദനയും മിടിപ്പും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ അല്‍പം ഗൗരവതരമായി കാണേണ്ടത് തന്നെയാണ്. ഉടന്‍ തന്നെ നേത്രരോഗവിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

കണ്ണിന് ചുവപ്പ് നിറം

കണ്ണിന് ചുവപ്പ് നിറം

കണ്ണിന് ചുറ്റും ചുവപ്പ് നിറം കാണപ്പെടുന്നതും അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. കണ്ണില്‍ നിന്നും നിര്‍ത്താതെ വെള്ളം വരുന്നതും അസാധാരണമായ വസ്തുക്കള്‍ ഉപയോഗിക്കുന്നത് മൂലമാണ്. ഹൃദയത്തിന്റെ ആയുസ്സ് തീരാറായാല്‍ കാല്‍വിരല്‍ പറയും

കണ്ണിലെ കുരു

കണ്ണിലെ കുരു

കണ്ണിലെ കുരു പലപ്പോഴും പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്നതാണ്. ഇത് കണ്ണിനു പോളയ്ക്ക് മുകളിലായി ചുവന്ന നിറത്തില്‍ കാണപ്പെടുന്നു. ഇത്തരത്തിലുണ്ടാവുന്ന കുരുവിനേയും ശ്രദ്ധിക്കേണ്ടതാണ്. അതികഠിനമായ വേദനയാണ് ഇതിന്റെ അനന്തര ഫലം.

കണ്ണിനേല്‍ക്കുന്ന അപകടം

കണ്ണിനേല്‍ക്കുന്ന അപകടം

കണ്ണിനേല്‍ക്കുന്ന അപകടമാണ് മറ്റൊന്ന്. പല തരത്തിലുള്ള അപകടകങ്ങള്‍ കണ്ണിനെ പ്രശ്‌നത്തിലാക്കുന്നു. കണ്‍പോളകളും മറ്റും ചുവന്ന് തടിയ്ക്കുന്നതും വേദനയും കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

ചെങ്കണ്ണ്

ചെങ്കണ്ണ്

വേനല്‍ക്കാലത്താണ് കണ്ണിന് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. ചെങ്കണ്ണ് പോലുള്ള പ്രശ്‌നങ്ങളും ഇന്‍ഫെക്ഷന്‍ മൂലമാണ് ഉണ്ടാക്കുന്നത്. ഇതും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ട അവസ്ഥയാണ്.

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുമ്പോള്‍

കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുമ്പോള്‍

ചിലരില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നു. ചിലര്‍ക്ക് അമിതമായ വേദനയും ചിലര്‍ക്ക് കണ്ണ് ചുവന്ന നിറമാകുന്നതും കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്നതാണ്.

 ഗ്ലോക്കോമ

ഗ്ലോക്കോമ

ഗ്ലോക്കോമ കണ്ണിന്റെ കാഴ്ചയെ തകരാറിലാക്കുന്ന നേത്രരോഗങ്ങളില്‍ മുന്നിലാണ്. കണ്ണിന്റെ ഞരമ്പുകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുന്നത്. കാഴ്ചയിലുള്ള വ്യതിയാനവും കണ്ണിന്റെ വേദനയുമാണ് ശ്രദ്ധിക്കേണ്ടത്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Have eye pain? Here’s what you should know

Experiencing eye pain can be quite irritating. It's necessary to know what kind of eye pain you have in order to soothe it. Have eye pain? Here's what you should know.
Story first published: Tuesday, August 23, 2016, 15:19 [IST]
X
Desktop Bottom Promotion