പ്രതിരോധ ശേഷി നശിപ്പിക്കുന്ന കാര്യങ്ങള്‍

രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ പല ശീലങ്ങള്‍ കൊണ്ട് രോഗപ്രതിരോധ ശേഷി കുറയുന്നു. ഇന്നത്തെ ജീവിത രീതി തന്നെയാണ് നമ്മുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നത്. കാബേജ് കഴിയ്ക്കുമ്പോള്‍ സൂക്ഷിക്കുക

ചില കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ സ്‌റ്റോപ് നല്‍കിയാല്‍ തന്നെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. എന്തൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളാണ് പ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിക്കാന്‍ നമ്മള്‍ ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദമാണ് പ്രധാനപ്പെട്ടത്. ഇത് മനസ്സിന്റേയും ശരീരത്തിന്റേയും രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിയ്ക്കും. സ്ഥിരമായി ടെന്‍ഷന്‍ അനുഭവിയ്ക്കുന്നവരുടെ ആരോഗ്യ സ്ഥിതി വളരെയധികം മോശമാകാന്‍ ഇടയുണ്ട്.

ഉറക്കമില്ലായ്മ

പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും 7 മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഉറക്കത്തിന്റെ അളവ് കുറയുന്നതോടെ അത് നമ്മുടെ പ്രതിരോധ ശേഷിയേയും കാര്യമായി ബാധിയ്ക്കും.

മദ്യം

മദ്യപിയ്ക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഇത് രോഗത്തിനെതിരെ പൊരുതുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും നമ്മുടെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുകയും ചെയ്യുന്നു.

ഭക്ഷണരീതി മോശം

മോശം ഭക്ഷണ രീതിയാണ് ഉള്ളതെങ്കില്‍ അതും രോഗപ്രതിരോധ ശേഷിയെ തകര്‍ക്കും. ജങ്ക്ഫുഡ് ആണ് ഇവയില്‍ പ്രധാന വില്ലന്‍. മാത്രമല്ല ഇവയിലെല്ലാം ചേര്‍ക്കുന്ന രാസവസ്തുക്കള്‍, കീടനാശിനികള്‍ എന്നിവയെല്ലാം രോഗപ്രതിരോധ ശേഷി ഇല്ലാതാക്കും. ഇവ ഒഴിവാക്കിയാല്‍ തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിയ്ക്കും.

അമിതവണ്ണം

ജീവിത ശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണം രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും അമുബാധയ്‌ക്കെതിരെ പ്രവര്‍ത്തിയ്ക്കുന്ന കോശങ്ങളുടെ പ്രവര്‍ത്തന ക്ഷമത നശിപ്പിക്കുകയും ചെയ്യും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Habits that Weaken the Immune System

Do you get sick often and take sick days off from work? Chances are you may have a weak immune system.
Please Wait while comments are loading...
Subscribe Newsletter