For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിവയര്‍ കുറയ്ക്കും പച്ച!!

|

വയര്‍ കുറയുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍ വയര്‍ കൂടാന്‍ എളുപ്പമാണുതാനും. കൊഴുപ്പു വേഗത്തില്‍ അടിഞ്ഞു കൂടുന്ന ഒരിടമാണ് വയര്‍. ഏറ്റവും ബുദ്ധിമുട്ടും വയറ്റിലെ കൊഴുപ്പു പോകാന്‍ തന്നെ.

എന്നു കരുതി ഇതിനു വഴിയില്ലെന്നല്ല, അനേകം വഴികളുണ്ട്. ഇതിലൊന്നാണ് പച്ച. പച്ചനിറത്തിലെ ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ വയറ്റിലെ കൊഴുപ്പു കളയാന്‍ ഏറെ സഹായകമാണ്. 15 ദിവസം, 12 സൂത്രം, തടി പോയീ....

വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഇത്തരം ചില പച്ച ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അപചയപ്രക്രിയ 90 ശതമാനവും പ്രതിരോധശേഷി 95 ശതമാനവും വര്‍ദ്ധിപ്പിയ്ക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ്. ഇത് വയറ്റിലെ കൊഴുപ്പു നീക്കാന്‍ ഏറെ നല്ലതുമാണ്.

പച്ചമുളക്

പച്ചമുളക്

പച്ചമുളക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ, ഇതും വയറ്റിലെ കൊഴുപ്പു കളയും.

ബീന്‍സ്‌

ബീന്‍സ്‌

ബീന്‍സില്‍ ധാരാളം നാരുകളുണ്ട്. കൊഴുപ്പു കുറവും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കളയാന്‍ സഹായിക്കും.

ബ്രൊക്കോളി

ബ്രൊക്കോളി

ക്യാന്‍സര്‍ തടയാന്‍ ഏറെ സഹായകമായ ബ്രൊക്കോളി വയറ്റിലെ കൊഴുപ്പു കളയാനും സഹായകമാണ്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു.

ചീര

ചീര

വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവയടങ്ങിയ ചീര വയറ്റിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് ഈ ഗണത്തില്‍ പെടുന്ന മറ്റൊരു ഭക്ഷണമാണ്. രണ്ടാഴ്ച ക്യാബേജ് സൂപ്പ് കുടിയ്ക്കുന്നത് തടി കുറയാന്‍ ഏറെ സഹായകമാണ്.

പച്ച ആപ്പിള്‍

പച്ച ആപ്പിള്‍

കുറഞ്ഞ കൊഴുപ്പും ധാരാളം നാരുകളും അടങ്ങിയ പച്ച ആപ്പിള്‍ വയറ്റിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ശരീരത്തിന് ഊര്‍ജവും ലഭിയ്ക്കും.

English summary

Green Treats That Burn Lower Belly Fat Fast

These green treats will burn your lower belly fat in just about no time. Here are 7 foods that will transform your life, making you healthier.
Story first published: Friday, April 22, 2016, 16:23 [IST]
X
Desktop Bottom Promotion