ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ വൃക്കയെ ഓര്‍ക്കാം

ഗ്രീന്‍ടീ തടി കുറയ്ക്കാന്‍ മാത്രമല്ല വൃക്കരോഗത്തെ തടയുന്നതിനും സഹായിക്കുന്നു.

Posted By:
Subscribe to Boldsky

ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. ഔഷധഗുണങ്ങളുടെ കാര്യത്തില്‍ എന്നും മുന്നില്‍ തന്നെയാണ് ഗ്രീന്‍ ടീ. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരുടെ ഇഷ്ടപാനീയം എന്നാണ് ഗ്രീന്‍ ടീ അറിയപ്പെടു്‌നനത് തന്നെ. കുട്ടികളിലെ വയറുവേദന നിസ്സാരമാക്കേണ്ട

നമ്മുടെ ഭക്ഷണശീലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് ഗ്രീന്‍ ടീയ്ക്കുള്ളത്. എന്നാല്‍ തടി കുറയ്ക്കും വയറും കുറയ്ക്കും എന്നിവയെല്ലാം വാസ്തവമാണെങ്കിലും പലപ്പോഴും ഇതില്‍ കൂടുതല്‍ ഗുണങ്ങള്‍ ഗ്രീന്‍ ടീയ്ക്കുണ്ട്. എന്നാല്‍ ഗ്രീന്‍ ടീയ്ക്കുള്ള മറ്റൊരു ഗുണമാണ് വൃക്കകളുടെ തകരാര്‍ മാറ്റാന്‍ കഴിയും എന്നത്.

പുതിയ പഠനഫലം

വൃക്ക തകരാര്‍ തടയുന്നതിന് ഗ്രീന്‍ ടീ എത്രത്തോളം ഉപകാരപ്രദമാകും എന്ന കാര്യത്തില്‍ പഠനം നടത്തിയത് എയിസിലെ ഗവേഷകരാണ്. 30 രോഗികളിലാണ് പഠനം നടത്തിയത്.

കൊഴുപ്പിന്‌റെ അളവ് കുറയ്ക്കാന്‍

അമിതവണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നത് ഗ്രീന്‍ടീയിലെ എപ്പിഗാലോകറ്റേകിന്‍ ആണ്. ഇത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

വൃക്കരോഗം തടയാന്‍

വൃക്കരോഗം തടയാന്‍ എത്രത്തോളം ഫലപ്രദമാകും എന്നതായിരുന്നു സംശയം. എന്നാല്‍ വൃക്കരോഗത്തെ വളരെ ഫലപ്രദമായി തന്നെ ഗ്രീന്‍ ടീ സഹായിക്കുന്നു.

ഭക്ഷണം കഴിച്ചയുടന്‍ വേണ്ട

എന്നാല്‍ ഗ്രീന്‍ ടീ കഴിയ്ക്കുന്നത് ഭക്ഷണത്തിന് ഉടന്‍ വേണ്ട. ഇത് ദഹനക്കേടിന് കാരണമാകുന്നു. 40 മിനിട്ടിന് ശേഷം ഗ്രീന്‍ ടീ കഴിയ്ക്കാം.

ആന്റി ഓക്‌സിഡന്റുകള്‍

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അത് തന്നെയാണ് ഗ്രീന്‍ടീയുടെ പ്രത്യേകത. എന്നാല്‍ ദിവസവും മൂന്ന് കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ ശീലമാക്കുന്നത് ദോഷം ചെയ്യും.

വെറും വയറ്റില്‍ ഗ്രീന്‍ ടീ

ഒരിക്കലും വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കരുത്. ഇത് വയറിന്റെ ബാലന്‍സ് നഷ്ടപ്പെടാന്‍ കാരണമാകും.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Green Tea Helps Ease Kidney Damage

Green Tea Helps You Lose Weight But It Could Also Help Ease Kidney Damage, Says An AIIMS Study.
Please Wait while comments are loading...
Subscribe Newsletter