സ്തനങ്ങളിലെ ഫംഗസ് ബാധ നിസ്സാരമാക്കണ്ട

സ്തനങ്ങളിലെ ഫംഗസ് ബാധയെക്കുറിച്ച് അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍

Subscribe to Boldsky

ഒരല്‍പം ഭയപ്പെടുത്തുമെങ്കിലും സ്തനങ്ങളിലെ ഫംഗസ് ബാധ അത്ര അപകടകാരിയല്ല. ഇത് അത്ര ആഴത്തിലേക്ക് കടന്ന് ചെല്ലുന്ന ഒന്നല്ല. അതുകൊണ്ട് ചര്‍മ്മത്തിന്റെ ഏറ്റവും പുറമെയുള്ള പാളികളെ മാത്രമെ ബാധിക്കുകയുള്ളു.

സ്ത്രീകളില്‍ ഉണ്ടാകുന്ന വളരെ സാധാരണമായ ഫംഗസ് ബാധകളില്‍ ഒന്നാണിത്. പ്രത്യേകിച്ച് വലിയ സ്തനങ്ങള്‍ ഉള്ള സ്ത്രീകളില്‍ ആണിത് കൂടുതല്‍ കാണപ്പെടുന്നത്. സ്തനങ്ങളിലെ ഫംഗസ്ബാധ രണ്ട് പേരുകളില്‍ അറിയപ്പെടുന്നുണ്ട്.

സ്തന ചര്‍മ്മങ്ങളെ ബാധിക്കുന്ന അണുബാധയെ വിശദീകരിക്കാന്‍ വളരെ അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന പദമാണ് ടിനിയ മാമിയ. സബ്-മാമറി കാന്‍ഡിഡിയാസിസ് ആണ് മറ്റൊരു പേര്. സ്തനങ്ങള്‍ക്ക് താഴെയായി ഉണ്ടാകുന്ന പൂപ്പല്‍ ബാധയാണിത്.

സ്തനങ്ങളിലെ ഫംഗസ് ബാധയ്ക്ക് കാരണം

ചുണങ്ങ് എന്നറിയപ്പെടുന്ന ടിനിയ വെഴ്‌സികളര്‍ , വട്ടപ്പുണ്ണ് എന്നറിയപ്പെടുന്ന ടിനിയ കോര്‍പോറിസ് എന്നിങ്ങനെ രണ്ട് തരം ഫംഗസ് ബാധകളാണ് സാധാരണയായി സ്തനങ്ങളില്‍ കാണപ്പെടുന്നത്.

സ്തനങ്ങളിലെ ഫംഗസ് ബാധയ്ക്ക് കാരണം

മാലാസീസിയ എന്നറിയപ്പെടുന്ന പൂപ്പല്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന അണുക്കള്‍ മൂലമുണ്ടാകുന്ന അവസ്ഥയാണ് ചുണങ്ങ് അഥവ ടിനിയ വെഴ്‌സികളര്‍.. മാലസീസിയ ഗ്ലോബോസ, മാലസീസ ഫര്‍ഫര്‍ എന്നിവയാണ് ചുണങ്ങിന് കാരണമാകുന്ന രണ്ട് പ്രധാന അണുക്കള്‍.

സ്തനങ്ങളിലെ ഫംഗസ് ബാധയ്ക്ക് കാരണം

വട്ടപ്പുണ്ണ് എന്ന് പൊതുവില്‍ അറിയപ്പെടുന്ന ടിനിയ കോര്‍പോറിസ് ട്രൈക്കോഫൈറ്റന്‍ ഗണത്തില്‍പെടുന്ന ഫംഗസായ ട്രൈക്കോഫൈറ്റന്‍ റബ്രം മൂലം ഉണ്ടാകുന്ന ചര്‍മ്മ രോഗമാണ്. നായ്ക്കളില്‍ നിന്നും പൂച്ചകളില്‍ നിന്നും പടരുന്ന മൈക്രോസ്‌പോറം കാനിസ് എന്ന ഫംഗസും ഇതിന് കാരണമാകുന്നുണ്ട്.

സ്തനങ്ങളിലെ ഫംഗസ് ബാധയുടെ ലക്ഷണങ്ങള്‍

ടിനിയ വെഴ്‌സികളര്‍, ടിനിയ കോര്‍പോറിസ് എന്നീ രണ്ട് ഫംഗസ് ബാധകളുടെയും ലക്ഷണങ്ങള്‍ സമാനമാണ്.

ചില ലക്ഷണങ്ങള്‍

ചൊറിഞ്ഞ് വരണ്ട തിണര്‍ത്ത ചര്‍മ്മം, ചര്‍മ്മത്തിലെ ചുവപ്പ്, വിണ്ട് കീറയതും ഉരിഞ്ഞതും ഇളകിയതുമായ ചര്‍മ്മം, പിങ്ക്, തവിട്ട് അഥവ വെളുപ്പ് ശകലങ്ങള്‍ അഥവ ചര്‍മ്മത്തിന്റെ നിറമാറ്റം, പൊട്ടിയൊലിക്കുന്ന ചെറിയ പരുക്കള്‍

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

ശരീരത്തിന് ഇണങ്ങുന്നതും എന്നാല്‍ ചര്‍മ്മത്തോട് ഇറുകി കിടക്കാത്തതും ആയ ബ്രാ ഉപയോഗിക്കുക

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

ഫംഗസ് ബാധ ഉള്ള ചര്‍മ്മ ഭാഗത്ത് നേരിട്ട് സ്പര്‍ശിക്കുന്ന തരത്തിലുള്ള ബ്രാകളും മറ്റ് അടിവസ്ത്രങ്ങളും ഒഴിവാക്കുക.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

ഫംഗസ് ബാധയുള്ള ഭാഗത്ത് വായു സഞ്ചാരം സാധ്യമാക്കുന്ന കനം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

അണുബാധ ഉള്ള ഭാഗത്ത് ചൊറിച്ചില്‍ ഉണ്ടെങ്കിലും ചൊറിയാതിരിക്കുക. ചര്‍മ്മം പോറുന്നതിനും അണുബാധ കൂടുന്നതിനും ഇത് കാരണമാകും.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

ഉറക്കത്തില്‍ ചൊറിഞ്ഞ് കൂടുതല്‍ മുറിവ് ഉണ്ടാകുന്നത് തടയുന്നതിന് രാത്രിയില്‍ ഫംഗസ് ബാധ ഉള്ള ഭാഗത്ത് നല്ല കട്ടിയില്‍ പെട്രോളിയം ജെല്ലി പുരട്ടുക.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

അണുനാശിനി ഉപയോഗിച്ച് ഫംഗസ് ബാധയുള്ള ഭാഗം വൃത്തിയാക്കി സൂക്ഷിക്കുക. ഫംഗസ് ബാധ കൂടാതിരിക്കാനും തുടര്‍ന്ന് ബാക്ടീരിയല്‍ ബാധ ഉണ്ടാവാതിരിക്കാനും ഇത് സഹായിക്കും.

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

സ്തനങ്ങളില്‍ പെര്‍ഫ്യൂം, ഡിയോഡറന്റ് , പൗഡര്‍ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Sunday, November 6, 2016, 10:01 [IST]
English summary

Fungal Infection On Breast: Causes, Symptoms, And Prevention Measures

Two types of fungal infections that commonly involve the chest and may therefore involve the breasts include tinea versicolor and tinea corporis.
Please Wait while comments are loading...
Subscribe Newsletter