ഇടയ്ക്കിടയ്ക്ക് രക്തം ശുദ്ധീകരിച്ചില്ലെങ്കില്‍

രക്തം ശുദ്ധീകരിയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. ഇത്തരം ഭക്ഷണങ്ങള്‍ നമ്മള്‍ ഭക്ഷണശീലത്തില്‍

Posted By:
Subscribe to Boldsky

നിങ്ങള്‍ക്ക് രക്തം ശുദ്ധികരിക്കാനും ചെറുപ്പം നിലനിര്‍ത്തണമെന്നും ആഗ്രഹമില്ലേ? ഇത് നിങ്ങള്‍ക്ക് സാധിക്കണമെങ്കില്‍ നിങ്ങളുടെ ദിവസേനയുളള ഭക്ഷണക്രമത്തില്‍ ചിലത് ഉള്‍പ്പെടുത്തിയാല്‍ മതി. ഒരു ദിവസം ഒരു മുട്ടയുടെ വെള്ള കഴിയ്ക്കണം

രക്തം ശരീരത്തില്‍ കിലോമീറ്ററുകളോളം സഞ്ചരിയ്ക്കുന്ന ഒന്നാണ്. രക്തം കട്ട പിടിയ്ക്കുന്നതും രക്തം ശുദ്ധിയല്ലാത്തതും പലപ്പോഴും പല വിധത്തിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. രക്തം ശുദ്ധീകരിയ്ക്കാന്‍ കഴിയ്‌ക്കേണ്ട ഭക്ഷണങ്ങള്‍ നോക്കാം.

ആപ്പിള്‍

വിറ്റാമിനുകള്‍ , മിനറല്‍സ് , നാരുകള്‍ , ന്യൂട്രീഷ്യസ് എന്നിവ ആപ്പിളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിള്‍ ദിവസേന കഴിയ്ക്കുന്നത് രക്തശുദ്ധീകരണത്തിന് സഹായിക്കുന്നു.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടില്‍ ആന്റിഓക്‌സ്ഡന്‍സ്, കൂടാതെ മറ്റ് ന്യൂട്രീഷ്യസ് ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലും കരളിലും അടങ്ങിയ വിഷാംശങ്ങളെ പുറം തള്ളാന്‍ ബീറ്റ്ടൂട്ട് സഹായിക്കുന്നു.

വെളുത്തുള്ളി

സള്‍ഫര്‍ , മിനറല്‍സ് എന്നിവയുടെ ഉറവിടമാണ് വെളുത്തുള്ളി , ഇത് ശരീരത്തിലെ വിഷാംശം കളയുന്നു. എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കാന്‍ വേണ്ടി കരളിനെ ഉത്തേജിപ്പിക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു. ഇത് കരളില്‍ നിന്നും വിഷാംശം അരിച്ചെടുക്കുന്നു.

ജമന്തി

ഇതില്‍ വലിയതോതില്‍ ആന്റിഓക്‌സ്ഡന്‍സ് , ഫിറ്റോന്യൂട്രീവ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രീയയില്‍ നിന്നും വിഷാംശങ്ങളെ മാറ്റുന്നു. ജമന്തിയുടെ ഇലകള്‍ അല്ലങ്കില്‍ തണ്ട് കരളിനെയും ആഗ്‌നേയഗ്രന്ഥിയെയും ഉത്തേജിപ്പിക്കുന്നു, കൂടാതെ രക്തത്തില്‍ നിന്നും വിഷാംശം അകറ്റുന്നു.

കാരറ്റ്

കാരറ്റ് വിറ്റാമിന്‍ A , B6 , C , K എന്നിവയാല്‍ സംമ്പുഷ്ടമാണ്. ഇതിലെ പ്രോട്ടീന്‍ കരള്‍ വൃത്തിയാക്കുന്നു. വേവിക്കാതെ കാരറ്റ് കഴിക്കുന്നതാണ് ഉത്തമം. കാരണം ഇങ്ങനെ കഴിക്കുന്നത ശരീരത്തിലെ വിഷാംശംങ്ങളെ നിര്‍വീര്യമാക്കുന്നു. കാരറ്റ വേവിച്ച് കഴിക്കുമ്പോള്‍ അതിലെ ഗ്ലൂട്ടതിയോണ്‍ നഷ്ടപ്പെടുന്നു.

പാര്‍സ്ലി

പാര്‍സ്ലി ഇല ഡിയൂറിട്ടിക്ക് ആയി പ്രവര്‍ത്തിക്കുന്നു. ഇത് കിഡ്‌നികളുടെ പ്രവര്‍ത്തനം സുഖമമാക്കാന്‍ സഹായിക്കുന്നു. ഒപ്പം യൂറിനിലുടെ വിഷാംശം കൂടുതലായി പുറം തളളുന്നു.

തുളസിയില

കിഡ്‌നിയിലും കരളിലും അടിഞ്ഞുകൂടുന്ന വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ തുളസിയില സഹായിക്കുന്നു. ദഹനപ്രക്രിയ സുഖമമാക്കാന്‍ തുളസി ഉത്തമമാണ്. കൂടാതെ ഇത് ശരീരത്തിലെ വിഷാംശം വേഗത്തില്‍ പുറം തളളുന്നതിന് സഹായിക്കുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Story first published: Saturday, October 15, 2016, 10:00 [IST]
English summary

Foods Which Will Help You Purify The Blood

Want to clean your blood and rejuvenate the body? You can just enter a few foods in your daily diet and here are some of them.
Please Wait while comments are loading...
Subscribe Newsletter