For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിയ്ക്കും മുന്‍പ് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടവ

|

ശരീരം വൃത്തിയാവുന്നതിനു വേണ്ടി മാത്രമല്ല നമ്മള്‍ കുളിയ്ക്കുന്നത്. ആരോഗ്യം ഉണ്ടാവുന്നതിനും ക്ഷീണം അകറ്റുന്നതിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അങ്ങനെ നിരവധി കാര്യങ്ങള്‍ കുളിയ്ക്കുന്നതിനു മുന്‍പുണ്ട്. എന്നാല്‍ എങ്ങനെയെങ്കിലും കാക്കക്കുളി കുളിച്ച് കാര്യം കഴിയ്ക്കുക എന്ന രീതിയാണ് ഇന്ന് പലരും പിന്തുടരുന്നത്.

എന്നാല്‍ കുളിയ്ക്കുന്നതിനു മുന്‍പ് നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങളിലൊന്നും ശ്രദ്ധ നല്‍കാത്തത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിയ്ക്കുക. എന്തൊക്കെ കാര്യങ്ങളാണ് കുളിയ്ക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം. ചെറുപ്പക്കാരുടെ കിഡ്‌നിയുടെ അവസ്ഥ ഇങ്ങനെയോ?

എണ്ണ തേയ്ക്കുക

എണ്ണ തേയ്ക്കുക

കുളിയ്ക്കാന്‍ പോകുന്നതിനു മുന്‍പ് എണ്ണ തേയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. നല്ല ഉറക്കം, ശരീരത്തിന്റെ ബലം, ചര്‍മ്മത്തിന്റെ ആരോഗ്യം എന്നിവ നിലനിര്‍ത്തുന്നതിന് കുളിയ്ക്കാന്‍ പോകുന്നതിനു മുന്‍പ് എണ്ണ തേയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

ചൂടുവെള്ളത്തില്‍ കുളിവേണ്ട

ചൂടുവെള്ളത്തില്‍ കുളിവേണ്ട

പലരും ചൂടുവെള്ളത്തിലുള്ള കുളി ശീലമാക്കിയവരാകും. എന്നാല്‍ ചൂടുവെള്ളത്തിലുള്ള കുളി പലപ്പോഴും നമുക്ക് ശാരീരികോര്‍ജ്ജം നല്‍കുമെങ്കിലും പലപ്പോഴും മുടി കൊഴിയുന്നതിനും കാഴ്ച ശക്തി കുറയുന്നതിനും കാരണമാകുന്നു.

പച്ചവെള്ളം ഉത്തമം

പച്ചവെള്ളം ഉത്തമം

ഉന്‍മേഷത്തിനും ആരോഗ്യത്തിനും പച്ചവെള്ളം ആണ് ഏറ്റവും ഉത്തമം. ഇത് ശാരീരികാരോഗ്യം മാത്രമല്ല മാനസികമായും നമ്മളെ ഉന്‍മേഷവാന്‍മാരാക്കുന്നു.

 സോപ്പ് നന്നായി കഴുകിക്കളയുക

സോപ്പ് നന്നായി കഴുകിക്കളയുക

ശരീരത്തില്‍ സോപ്പ് തേച്ചു പിടിപ്പിച്ചാല്‍ അത് നന്നായി കഴുകിക്കളയുകയാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലാത്ത പക്ഷം ഇത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് വഴി വെയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ക്ലോറിന്‍ വെള്ളം ശ്രദ്ധിക്കുക

ക്ലോറിന്‍ വെള്ളം ശ്രദ്ധിക്കുക

ക്ലോറിന്‍ കലര്‍ന്ന വെള്ളമാണ് കുളിയ്ക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ കുളിയ്ക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തന്നെ വെള്ളം പിടിച്ചു വെയ്ക്കാന്‍ ശ്രദ്ധിക്കുക.

വ്യായാമം കുളിക്കു മുന്‍പ്

വ്യായാമം കുളിക്കു മുന്‍പ്

കുളിയ്ക്കുന്നതിനു മുന്‍പ് വ്യായാമം ചെയ്യാം. ഇത് ശരീരത്തിന്റെ താപനിലയില്‍ വ്യത്യാസം വരുത്തുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഭക്ഷണം കുളിയ്ക്കു ശേഷം

ഭക്ഷണം കുളിയ്ക്കു ശേഷം

ഭക്ഷണം കഴിച്ചതിനു ശേഷം ഒരിക്കലും കുളിയ്ക്കരുത്. ഇത് ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ കുളിച്ചു കഴിഞ്ഞതിനു ശേഷം ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

കുളിയുടെ സമയം

കുളിയുടെ സമയം

ഉച്ചയ്ക്കു കുളിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മാത്രമല്ല രാത്രി വളരെ വൈകിയുള്ള കുളിയും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മാത്രമല്ല തല കഴുകാതെ ദേഹം മാത്രം കഴുകിയുള്ള കുളിയും ആരോഗ്യത്തിന് അത്ര കണ്ട് നല്ലതല്ല.

English summary

Eight Secrets To Taking The Perfect Bath

You’ve probably taken baths before. You fill your tub with warm water, climb in, grab your soap or bath gel and wash yourself, and that’s it. Simple, right?
X
Desktop Bottom Promotion