ഒരു ദിവസം ഒരു മുട്ടയുടെ വെള്ള കഴിയ്ക്കണം

മുട്ടയുടെ വെള്ള സ്ഥിരമായി കഴിയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

മുട്ട ഒരു സമീകൃതാഹാരമാണ്. എങ്കിലും മുട്ട കഴിയ്ക്കുന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായമാണ് ഉള്ളത്. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കും ശരീരത്തില്‍ കൊഴുപ്പ് കൂടും ഇങ്ങനെ പോകുന്നു. എന്നാല്‍ മുട്ട കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്.

ദിവസവും ഒരു മുട്ടയുടെ വെള്ളയെങ്കിലും കഴിയ്ക്കണം. അത്രയേറെ ഗുണമാണ് മുട്ടയുടെ വെള്ളയില്‍ ഉള്ളത്. ദിവസവും മുട്ടയുടെ വെള്ള കഴിച്ചാല്‍ എന്തൊക്കെ ആരോഗ്യകരമായ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ മുട്ടയിലൂടെ അധികമാവും എന്ന് പറയുന്നത് ശരിയാണ്. എന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നല്ല കൊളസ്‌ട്രോള്‍ ആണ് മുട്ടയുടെ വെള്ളയില്‍ ഉള്ളത്.

പ്രോട്ടീന്‍ കൂടുതല്‍

പ്രോട്ടീന്‍ കൂടുതലായി അടങ്ങിയിട്ടുള്ളതാണ് മുട്ടയുടെ വെള്ള. മാത്രമല്ല കലോറി വളരെയധികം കുറവും.

വിറ്റാമിന്‍ ബി

വിറ്റാമിന്‍ ബി ആണ് മറ്റൊന്ന്. ഇത് ധാരാളം മുട്ടയുടെ വെള്ളയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ടയുടെ വെള്ള കഴിയ്ക്കുന്നത് അതുകൊണ്ട് തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും മുട്ടയുടെ വെള്ള കേമനാണ്. മുട്ടയുടെ വെള്ള രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നു.

മുടിയ്ക്കും ചര്‍മ്മത്തിനും

മുട്ടയുടെ വെള്ള കഴിയ്ക്കുന്നതിനേക്കാള്‍ ഗുണകരമാണ് ചര്‍മ്മത്തിനും മുടിയ്ക്കും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് നല്ലതാണ്.

മസിലിന്റെ ആരോഗ്യത്തിന്

മസിലിന്റെ ആരോഗ്യത്തിനും ഏറ്റവും നല്ലതാണ് മുട്ട. എന്നാല്‍ മുട്ടയുടെ മഞ്ഞ ചേര്‍ത്ത് കഴിയ്ക്കുന്നതിനേക്കാള്‍ മുട്ടയുടെ വെള്ളയാണ് ഏറ്റവും ഉത്തമം. വ്യായാമത്തിനു ശേഷം മുട്ടയുടെ വെള്ള കുടിയ്ക്കുന്നത് മസിലുകള്‍ക്ക് ഉറപ്പ് നല്‍കും.

പ്രമേഹസാധ്യത

പ്രമേഹ സാധ്യതയ്ക്ക് പലപ്പോഴും മുട്ടയുടെ വെള്ള തടയിടുന്നു. മുട്ടയുടെ വെള്ള കഴിയ്ക്കുന്നത് പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നു.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

English summary

Egg Whites Health Benefits and Nutrition Facts

While the egg white may not look like it’s packed full of nutrients, it does offer several benefits without a lot of calories.
Please Wait while comments are loading...
Subscribe Newsletter