For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ ഈ ഭക്ഷണങ്ങള്‍

|

ശ്വാസകോശത്തിനകത്ത് നിക്കോട്ടിന്‍ അടിഞ്ഞു കൂടി മരണത്തിന് സമാനമായ അവസ്ഥ ഉണ്ടാവുന്നത് എല്ലാ പുകവലിക്കാരും അനുഭവിയ്ക്കുന്ന അവസ്ഥയാണ്. പുകവലി കൊണ്ടുള്ള ഏറ്റവും വലിയ ദോഷം തന്നെയാണ് പലപ്പോഴും ശ്വാസകോശ രോഗങ്ങള്‍.

ശ്വാസകോശസംബന്ധമായ രോഗങ്ങളെ പലപ്പോഴും ഭീതിയോടെയാണ് കാണുന്നത്. കാരണം അത്രയേറെ ഗുരുതരമായ അവസ്ഥയാണ് അതുണ്ടാക്കുന്നത് എന്നത് തന്നെ. എന്നാല്‍ ഭക്ഷണത്തിലൂടെ ശ്വാസകോശത്തിലെ നിക്കോട്ടിന്‍ ഒരു പരിധി വരെ ഇല്ലാതാക്കാം. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇതിന് സഹായിക്കുക എന്ന് നോക്കാം.

 പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികള്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. പച്ചക്കറി കൂടുതല്‍ കഴിയ്ക്കുന്നത് പുകവലി മൂലം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന കറയെ ഇല്ലാതാക്കുന്നു. വഴുതനങ്ങ, വെള്ളരിയ്ക്ക, ബീന്‍സ് തുടങ്ങിയവയെല്ലാം ഭക്ഷണശീലത്തില്‍ ശീലമാക്കുക.

കൊടിത്തൂവ

കൊടിത്തൂവ

കൊടിത്തൂവ ഭക്ഷണമാക്കുന്നതും നിക്കോട്ടിന്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഇത് ശ്വാസകോശത്തെ ക്ലീന്‍ ചെയ്യുകയും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുകയും ചെയ്യുന്നു.

കിവി കഴിയ്ക്കുക

കിവി കഴിയ്ക്കുക

കിവിയില്‍ വിറ്റാമിന്‍ സി ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായും പുകവലിയോടുള്ള ആസക്തി കുറയ്ക്കുന്നു. മാത്രമല്ല ഇതിലുള്ള ഘടകങ്ങള്‍ നിക്കോട്ടിന്‍ പുറന്തള്ളുന്നതിന് ഈസിയായി സഹായിക്കുന്നു.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളി കഴിയ്ക്കുന്നതും നിക്കോട്ടിന്‍ അടിഞ്ഞു കൂടാനുള്ള അവസ്ഥ ഇല്ലാതാക്കുന്നു. ഇത് സ്വാഭാവികമായും പുകവലി കുറയ്ക്കുകയും. പുകവലി മൂലമുണ്ടാകുന്ന പ്രശ്‌നത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ചീര കഴിയ്ക്കുക

ചീര കഴിയ്ക്കുക

ചീര അധികമായി കഴിയ്ക്കുന്നതും ശ്വാസകോശത്തില്‍ നിന്ന് നിക്കോട്ടിനെ പുറന്തള്ളുന്നു. ശ്വാസകോശത്തില്‍ അടങ്ങിയിട്ടുള്ള ടാര്‍ട്ടാറിനെ ഇല്ലാതാക്കാന്‍ ചീര സഹായിക്കുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

വേനല്‍ക്കാലങ്ങളില്‍ മാത്രമല്ല അല്ലാത്ത സമയങ്ങളിലും തണ്ണിമത്തന്‍ കഴിയ്ക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് പുകവലിയ്ക്കുന്നവര്‍. പുകവലിയ്ക്കുന്നവരിലെ ശ്വാസകോശത്തിന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കും. ഇതിനെ അതിജീവിയ്ക്കാന്‍ എന്തുകൊണ്ടും തണ്ണിമത്തന് കഴിയും.

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ്

കാരറ്റ് ജ്യൂസ് കൊണ്ട് പല മാരക രോഗങ്ങളേയും വരെ നമുക്ക് ഇല്ലാതാക്കാം. കാരറ്റ് ജ്യൂസ് ശ്വാസകോശത്തിലെ നിക്കോട്ടിനെ പുറന്തള്ളി ആരോഗ്യകരമായ ശ്വാസകോശം ആക്കി മാറ്റുന്നു.

English summary

Eat This Food And You Will Flush Nicotine Out Of Your Lungs

Eat This Food And You Will Flush Nicotine Out Of Your Lungs In A Few Hours.
Story first published: Friday, September 23, 2016, 18:02 [IST]
X
Desktop Bottom Promotion